മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച സംഭവത്തിൽ പോലീസുകാരന് സസ്‌പെൻഷൻ

 

മാവേലിക്കരയിൽ ജില്ലാ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറെ മർദിച്ച പോലീസുകാരനെ സസ്‌പെൻഡ് ചെയ്തു. സിവിൽ പോലീസ് ഓഫീസറായ അഭിലാഷ് ചന്ദ്രനെതിരെയാണ് നടപടി.

അഭിലാഷ് ചന്ദ്രന്റെ കൊവിഡ് ബാധിതയായ അമ്മ മരിച്ചതിനെ തുടർന്നാണ് ഡോക്ടറെ മർദിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും രോഗി മരിച്ചിരുന്നുവെന്ന് ആശുപത്രി അധികൃതർ പറയുന്നു. കഴിഞ്ഞ മാസം പതിനാലിനാണ് സംഭവം നടന്നത്.