കളമശ്ശേരി പോലീസ് സ്‌റ്റേഷനിൽ കോഫി മെഷീൻ സ്ഥാപിക്കാൻ മുൻകൈയെടുക്കുകയും മാധ്യമങ്ങൾക്ക് മേലുദ്യോഗസ്ഥരെ അറിയിക്കാതെ അഭിമുഖം നൽകുകയും ചെയ്ത പോലീസുകാരന് സസ്‌പെൻഷൻ. കൊച്ചി ഡിസിപി ഐശ്വര്യ ഡോംഗ്രയുടേതാണ് നടപടി. വിശദമായ അന്വേഷണം നടത്താൻ നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്
അതേസമയം നടപടി വിവാദമായിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ഡിസിപിയെ ക്ഷണിക്കാത്തതിന്റെ വൈരാഗ്യം തീർക്കലാണ് സസ്‌പെൻഷന് പിന്നിലെന്ന് പോലീസുകാർ ആരോപിക്കുന്നു. പോലീസ് സ്‌റ്റേഷനിലെത്തുന്നവർക്ക് ചായയും ബിസ്‌കറ്റും തണുത്ത വെള്ളവും നൽകുന്ന പദ്ധതിയാണ് കളമശ്ശേരിയിൽ നടപ്പാക്കിയത്. ഇതിൽ സംസ്ഥാന വ്യാപാകമായി അഭിനന്ദനങ്ങൾ വരുന്നതിനിടെയാണ് പദ്ധതിക്ക് ചുക്കാൻ നൽകിയ ഉദ്യോഗസ്ഥന് സസ്‌പെൻഷൻ വരുന്നത്.
മാസങ്ങൾക്ക് മുമ്പ് മഫ്തിയിലെത്തിയ ഐശ്വര്യയെ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താൽ വനിതാ പോലീസുദ്യോഗസ്ഥക്കെതിരെ നടപടി സ്വീകരിച്ച നടപടിയും വിവാദമായിരുന്നു.