ഡോക്ടറെ മർദിച്ച സംഭവം: പോലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

 

മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവിനെ മർദിച്ച കേസിൽ പോലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൊച്ചി മെട്രോ പോലീസിലെ സിവിൽ പോലീസ് ഓഫീസർ അഭിലാഷ് ആർ ചന്ദ്രനാണ് മുൻകൂർ ജാമ്യം. മെയ് 14നാണ് അഭിലാഷ് ഡോക്ടറെ മർദിച്ചത്

അഭിലാഷിന്റെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു മർദനം. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കെജിഎംഒഎ സമരം നടത്തിയിരുന്നു.

മർദനമേറ്റതിൽ നീതി കിട്ടാത്തതിനാൽ രാജിവെക്കുകയാണെന്ന് ഡോക്ടർ രാഹുൽ മാത്യു കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വഴി അറിയിച്ചിരുന്നു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടേതാണ് തീരുമാനം.