പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. കൊവിഡ് അൺലോക്ക് പ്രക്രിയ തുടങ്ങുന്നതിനെ കുറിച്ച് പരാമർശിക്കുമെന്നാണ് റിപ്പോർട്ട്. കൊവിഡ് വാക്‌സിനേഷൻ സംബന്ധിച്ചും പരാമർശമുണ്ടായേക്കും
കൊവിഡ് സംബന്ധിച്ച വിവരങ്ങൾക്കായാണോ അതോ മറ്റേതെങ്കിലും പ്രഖ്യാപനങ്ങൾക്കായാണോ മോദി എത്തുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ല. രാജ്യത്തെ പല നഗരങ്ങളിലും പെട്രോൾ വില 100 കടന്നതിനെ കുറിച്ച് എന്തായാലും പരാമർശിക്കാൻ ഇടയില്ല.