സുൽത്താൻ ബത്തേരി കല്ലൂരിൽ ഫെന്‍സിങ്ങില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു

സുൽത്താൻ ബത്തേരി: സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിനു ചുറ്റും സ്ഥാപിച്ച ഫെൻസിങ്ങിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. കല്ലൂർ തിരുവണ്ണൂർ അലിയുടെ മകൻ മുഹമ്മദ് നിസാം (27 ) ആണ് മരിച്ചത് .

ഇന്ന് പുലർച്ചെയാണ് സംഭവം.
പന്നി കൃഷിയിടത്തിൽ കയറുന്നതിന് സ്ഥാപിച്ച ഇലക്ട്രിക് ഫെൻസിങ്ങിൽ നിന്നുമാണ് ഷോക്കേറ്റത്
സുൽത്താൻബത്തേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു