കൊളത്തൂര്‍: ജോലിക്കെത്തിയ വീട്ടിലെ വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. ഓണപ്പുട സ്വദേശി മൂഴിക്കല്‍ മുസ്തഫ(36)യാണ് മരിച്ചത്. വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് സംഭവം. കൊളത്തൂര്‍ ഓണപ്പുട വില്ലേജുപടിയിലെ വീട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ വൈദ്യുതി ലൈനില്‍ തട്ടി അപകടമുണ്ടായത്. മുസ്തഫ ജോലി ചെയ്തിരുന്ന വീടിന്റെയും തൊട്ടടുത്ത കെട്ടിടത്തിന്റെയും ഇടയിലൂടെ കടന്നുപോവുന്ന ലൈനില്‍ ഇരുമ്പുകോണി തട്ടിയാണ് അപകടമുണ്ടായത്. പിതാവ്: പരേതനായ മോഴിക്കല്‍ മൊയ്തീന്‍. മാതാവ്: ഫാത്തിമ. ഭാര്യ: നൂര്‍ജഹാന്‍. മക്കള്‍: റിഫ ഫാത്തിമ, റെസിന്‍ഷാദ്, റൈസ ഫാത്തിമ.
The Best Online Portal in Malayalam