വാഷിങ്ടണ്‍ ഡിസി: ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി 25 ലക്ഷത്തിലേക്ക്. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും പുറത്തുവിട്ട കണക്കുകള്‍ പ്രകാരമാണ് റിപോര്‍ട്ട്.11.49 ലക്ഷം പേര്‍ വിവിധ രാജ്യങ്ങളിലായി മരിച്ചു. 3.14 കോടി ജനങ്ങള്‍ രോഗമുക്തി നേടി. നിലവില്‍ 99.13 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നും വേള്‍ഡോ മീറ്റേഴ്സിന്റെ കണക്കുകള്‍ പറയുന്നു. ഇതില്‍ 75,925 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. 24 മണിക്കൂറിനിടെ 45,000ലേറപ്പേര്‍ക്കാണ് രോഗം വിവിധ രാജ്യങ്ങളിലായി കൊവിഡ് സ്ഥിരീകരിച്ചത്. 6000 പേര്‍ രോഗബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു.
അമേരിക്കയില്‍ 87.46 ലക്ഷം, ബ്രസീല്‍ 53.33 ലക്ഷം, റഷ്യ 14.80 ലക്ഷം, സ്പെയിന്‍ 11.10 ലക്ഷം, അര്‍ജന്റീന 10.69 ലക്ഷം, ഫ്രാന്‍സ് 10.41 ലക്ഷം, കൊളംബിയ 9.98 ലക്ഷം, പെറു 8.83 ലക്ഷം എന്നിങ്ങനെയാണ് വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം.രോഗ ബാധിതരുടെ കണക്കില്‍ അമേരിക്ക, ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങളിലാണ് മുന്നിലുള്ളത്. മരണസംഖ്യയുടെ കാര്യത്തില്‍ അമേരിക്കയ്ക്കു തൊട്ടു പിന്നില്‍ ബ്രസീലാണ് പിന്നെവരുന്നത് ഇന്ത്യയാണ്.