തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ നാളെയും മറ്റന്നാളും ശക്തമായ മഴയ്ക്കു സാധ്യത. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ആറ് ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്.
അറബിക്കടലില്‍ ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ നാളെ മുതല്‍ വ്യാഴാഴ്ച വരെ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു പോകരുതെന്നും മുന്നറിയിപ്പുണ്ട്.

 
                         
                         
                         
                         
                         
                        