കുഴൽപ്പണ കേസ്: 20 പേരെ അറസ്റ്റ് ചെയ്തു; പിടികൂടിയത് 1.12 കോടി രൂപയും സ്വർണവുമെന്ന് മുഖ്യമന്ത്രി

കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം മുഖ്യമന്ത്രി തള്ളി

തൃശ്ശൂർ റേഞ്ച് ഡിഐജിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഇതിനോടകം 20 പ്രതികളെ അറസ്റ്റ് ചെയ്തു. 1.12 കോടി രൂപയും സ്വർണവും ഇതിനോടകം പിടികൂടിയിട്ടുണ്ട്. 96 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി. ഇ ഡി പോലീസിനോട് ആവശ്യപ്പെട്ട രേഖകൾ ജൂൺ ഒന്നിന് കൈമാറിയെന്നും മുഖ്യമന്ത്രി അറിയിച്ചു