ചോദ്യോത്തര വേളയിൽ ഭരണപക്ഷം അവഹേളിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
‘സംസ്ഥാനത്ത് ഓഖി, നിപ, പ്രളയം, കൊവിഡ് തുടങ്ങിയ ദുരന്തങ്ങളെ നേരിടുന്നതിൽ സർക്കാർ സ്വീകരിച്ച നടപടികളെ ദുർബലപ്പെടുത്താനുള്ള പ്രതിപക്ഷ പാർട്ടികളുടെ നീക്കങ്ങൾക്കിടയിലും ക്ഷേമ പ്രവർത്തനങ്ങളും വികസന പദ്ധതികളും കാര്യക്ഷമമാക്കുന്നതിന് സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികൾ അറിയിക്കാമോ’ എന്നതായിരുന്നു പ്രതിപക്ഷത്തോടുള്ള ചോദ്യം.
ആലത്തൂർ എംഎൽഎ കെ ഡി പ്രസേനൻ ആണ് ചോദ്യം ഉന്നയിച്ചത്. ചോദ്യം അനുവദിച്ചത് ലെജിസ്ലേറ്റീവ് സെക്രട്ടറിയേറ്റിന്റെ വീഴ്ചയാണെന്നും റൂൾസ് ഓഫ് പ്രൊസീജ്യറിന്റെ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.