Headlines

Webdesk

പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം

  ടോക്കിയോ: പാരാലിംപിക്‌സില്‍ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. പുരുഷ സിംഗിൾസ് എസ്എൽ 4 വിഭാഗത്തിൽ ഇന്ത്യയുടെ സുഹാസ് യതിരാജാണ് വെള്ളി മെഡൽ സ്വന്തമാക്കിയത്. ഫൈനലിൽ ഫ്രാൻസിന്റെ ലൂക്കാസ് മസൂറിനെതിരെ പൊരുതിയാണ് സുഹാസ് ഈ നേട്ടം കൈവരിച്ചത്. നോയിഡ ജില്ലാ മജിസ്‌ട്രേറ്റും, കമ്പ്യൂട്ടർ എഞ്ചിനീയറുമാണ് 38-കാരനായ സുഹാസ്. പാരാലിമ്പിക്‌സിൽ മെഡൽ നേടുന്ന ആദ്യ ഐഎഎസ് ഉദ്യോഗസ്ഥൻ എന്ന നേട്ടവും സുഹാസിന് സ്വന്തം. ലോക ഒന്നാം നമ്പർ താരത്തിന് ശക്തമായ വെല്ലുവിളിയാണ് സുഹാസ് ഉയർത്തിയത്. സെമിയിൽ ഇന്തോനേഷ്യയുടെ ഫ്രെഡി…

Read More

ഇന്ന് അധ്യാപകദിനം; അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഗുരുക്കന്മാര്‍ക്കായി ഒരു ദിനം

അക്ഷരലോകത്തേക്ക് കൈപിടിച്ചുയര്‍ത്തിയ ഗുരുക്കന്മാര്‍ക്കായി ഒരു ദിനം. ഇന്ന് അധ്യാപകദിനം. വിദ്യാർത്ഥികളെ നാളെയെ നയിക്കാൻ കരുത്തുള്ള പൗരന്മാരാക്കി മാറ്റാൻ വഴിയൊരുക്കുകയും അതിനായി അവരെ പ്രാപ്തരാക്കുകയും ചെയ്യുന്നവരാണ് അധ്യാപകർ. വിദ്യാഭ്യാസ മേഖലയ്ക്ക് എണ്ണമറ്റ സംഭാവനകൾ നൽകിയ ഡോ. എസ്. രാധാകൃഷ്‌ണന്റെ ജന്മ ദിനമാണ് ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നത്. പുസ്തക താളുകളിലെ അറിവുകൾ പകരുക മാത്രമല്ല, ഒരു കുട്ടിയുടെ വ്യക്തിത്വം രൂപപ്പെടുത്തുന്ന പ്രക്രിയയും ഇവിടെ നടക്കുന്നു. പരീക്ഷകളെ നേരിടുക മാത്രമല്ല ലക്ഷ്യം, അച്ചടക്കം, പരസ്പര ബഹുമാനം, സഹകരണം, ആരോഗ്യകരമായ മത്സരങ്ങൾ…

Read More

വിദേശികള്‍ക്ക് ഉംറ; 3500ലേറെ വിസകള്‍ അനുവദിച്ചു

  റിയാദ്: കൊവിഡ് കാലത്തു നിര്‍ത്തിവെച്ച വിദേശ തീര്‍ത്ഥാടകര്‍ക്കുള്ള ഉംറ പുനരാരംഭിച്ചതിന് ശേഷം മൂന്നാഴ്ചക്കിടെ വിദേശ രാജ്യങ്ങളിലേക്ക്  3,500 ലേറെ ഉംറ വിസകള്‍ അനുവദിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിസ അനുവദിച്ചവരില്‍ 770 പേര്‍ ഇതിനകം പുണ്യഭൂമിയിലെത്തി. കൂടുതല്‍ വിസാ അപേക്ഷകള്‍ മന്ത്രാലയം സ്വീകരിച്ചുവരികയാണ്. ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്ന, ലോകത്തെങ്ങും നിന്നുള്ള മുസ്ലിംകള്‍ക്കു മുന്നില്‍ സൗദി അറേബ്യയുടെ കവാടങ്ങള്‍ തുറന്നിട്ടിരിക്കുകയാണ്. സുതാര്യത ഉറപ്പുവരുത്തുന്നതിന് മത്സരാധിഷ്ഠിതവും സ്ഥിരവുമായ നിരക്കുകള്‍ നല്‍കാന്‍ ഹോട്ടലുകളെ ഹജ്, ഉംറ മന്ത്രാലയം…

Read More

കോഴിക്കോട് നിപ ബാധ സംശയിക്കുന്ന കുട്ടി മരിച്ചു

  കോഴിക്കോട് നിപ ബാധ സംശയിക്കുന്ന കുട്ടി മരിച്ചു. പുലർച്ചെ 4.45ന് കോഴിക്കോട് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. പൂനെ വൈറോളജി ഇൻസ്റ്റിസ്റ്റ്യൂട്ടിലേക്കയച്ച ആദ്യ സാമ്പിളിൻ്റെ പരിശോധനാഫലം പോസിറ്റീവാണ് എന്നാണ് റിപ്പോർട്ട്. മറ്റ് പരിശോധനാഫലം കൂടി വന്നതിനു ശേഷമേ നിപയാണോ എന്ന കാര്യം പൂർണമായും സ്ഥിരീകരിക്കുകയുള്ളൂ. (kozhikode nipah virus death) ഈ മാസം ഒന്നാം തീയതിയാണ് കോഴിക്കോട് ശാസ്തമംഗലം സ്വദേശിയായ 12 വയസ്സുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ഐസൊലേറ്റഡ് ഐസിയുവിൽ ചികിത്സയിലായിരുന്നു. കുട്ടികളുടെ…

Read More

ജഡ്ജിമാരിൽ വനിതാ പ്രാതിനിധ്യം കൂട്ടാനൊരുങ്ങുന്നു: എല്ലാം ടീം വർക്കാണെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ജഡ്ജിമാരിൽ വനിതാ പ്രാതിനിധ്യം കൂട്ടാനാണ് ശ്രമിക്കുന്നത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ അഭിപ്രായപ്പെട്ടു. വനിതാ പ്രാതിനിധ്യം കൂട്ടാനുള്ള നടപടികൾ തുടരും. ജഡ്ജിമാരുടെ നിയമനത്തിനുള്ള തീരുമാനങ്ങൾ ഒരു ടീം വർക്കാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു. ‘സ്വാതന്ത്ര്യത്തിന്റെ 75 വർഷം പിന്നിടുമ്പോൾ എല്ലാ മേഖലയിലും 50 ശതമാനം വനിത പ്രാതിനിധ്യത്തിനായി ആവശ്യങ്ങൾ ഉയരുന്നുണ്ട്. സുപ്രീംകോടതിയിൽ 11 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കാനേ സാധിച്ചുള്ളു’ – ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. അതിനിടെ…

Read More

സംസ്ഥാനത്ത് അതിതീവ്ര മഴ, ഉരുള്‍ പൊട്ടലിന് സാധ്യത: ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി മുഖ്യമന്ത്രി

  തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ഒരു ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സെപറ്റംബര്‍ 7 വരെ സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴപെയ്യുമെന്നാണ് മുന്നറിയിപ്പ്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, ഇടുക്കി എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴപെയ്യുമെന്നതിനാല്‍ യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളില്‍ നല്ല മഴ ലഭിച്ച മലയോരമേഖലയില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം. അതിനാല്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത…

Read More

ആശങ്ക ഉയർത്തി കോഴിക്കോട് വീണ്ടും നിപ ; 12 വയസുകാരന്‍ ചികില്‍സയിൽ

  കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചു. 12 വയസുള്ള കുട്ടിക്കാണ് നിപ സ്ഥിരീകരിച്ചത് രോഗലക്ഷണങ്ങളോടെ പന്ത്രണ്ട് വയസ്സുകാരൻ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഛർദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച കുട്ടി കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കഴിഞ്ഞ തവണ നിപ വൈറസ് സ്ഥിരീകരിച്ച സമയത്ത് തന്നെ ഇത്തരത്തിൽ ഛർദിയും മസ്തിഷ്‌കജ്വരവും ബാധിച്ച സംഭവങ്ങളുണ്ടായാൽ നിപ പരിശോധന നടത്തണമെന്ന നിർദേശത്തെ തുടർന്ന് ആലപ്പുഴ വൈറോളജി ലാബിലേക്ക് കുട്ടിയുടെ സ്രവത്തിന്റെ സാംപിൾ അയക്കുകയായിരുന്നു. നിലവിൽ കുട്ടി…

Read More

വയനാട് ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാർഡുകളിലും 55 നഗരസഭാ ഡിവിഷനുകളിലും സമ്പൂര്‍ണ ലോക്ഡൗൺ

  ജനസംഖ്യാനപാത പ്രതിവാര വ്യാപന നിരക്ക് (ഡബ്ലിയു.ഐ.പി.ആര്‍) ഏഴിന് മുകളിലുള്ള വയനാട് ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാർഡുകളിലും, 55 നഗരസഭാ ഡിവിഷനുകളിലും തിങ്കളാഴ്ച മുതൽ ഒരാഴ്ചത്തേക്ക് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവായി. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച പഞ്ചായത്തുകളിലെയും, നഗരസഭയിലെയും വാർഡുകള്‍: (ഡിവിഷന്‍ നമ്പര്‍, പേര് എന്ന ക്രമത്തില്‍) കല്‍പ്പറ്റ നഗരസഭ 1 – മണിയങ്കോട് 2 – പുളിയാര്‍മല 3 -ഗവ. ഹൈസ്‌കുള്‍ 4 -നെടുങ്ങോട് 5 -എമിലി 6…

Read More

രോഹിതിന് സെഞ്ച്വറി, പൂജാര അർധ സെഞ്ച്വറിക്കരികെ; ലീഡ് 100 കടത്തി ഇന്ത്യ

  ഓവൽ ടെസ്റ്റിൽ ഇന്ത്യ മികച്ച നിലയിൽ.  ഇന്ത്യക്ക് വേണ്ടി രോഹിത് ശർമ സെഞ്ച്വറി സ്വന്തമാക്കി. ചേതേശ്വർ പൂജാര അർധ സെഞ്ച്വറിക്ക് അരികെ നിൽക്കുകയാണ്. രണ്ടാം ദിനം ചായക്ക് പിരിയുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് എന്ന നിലയിലാണ്. ഇന്ത്യക്ക് നിലവിൽ 100 റൺസിന്റെ ലീഡുണ്ട് 204 പന്തിൽ ഒരു സിക്‌സും 12 ഫോറുകളും സഹിതമായിരുന്നു രോഹിതിന്റെ സെഞ്ച്വറി. 94ൽ നിൽക്കെ മൊയിൻ അലിയെ സിക്‌സർ പറത്തിയാണ് രോഹിത് തന്റെ എട്ടാം സെഞ്ച്വറി പൂർത്തിയാക്കിയത്….

Read More

ചെന്നിത്തലക്ക് പൊതുപ്രവർത്തനം നടത്താൻ എന്റെ മറ ആവശ്യമില്ല: തിരുവഞ്ചൂരിന് മറുപടിയുമായി ഉമ്മൻ ചാണ്ടി

  രമേശ് ചെന്നിത്തലയെ വിമർശിച്ച തിരുവഞ്ചൂർ രാധാകൃഷ്ണന് മറുപടി നൽകി ഉമ്മൻ ചാണ്ടി. രമേശ് ചെന്നിത്തലക്ക് പൊതുപ്രവർത്തനം നടത്താൻ തന്റെ മറ ആവശ്യമില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. രമേശ് ചെന്നിത്തല ദേശീയ തലത്തിലും കേരളത്തിലും പ്രവർത്തിച്ചയാളാണ്. അദ്ദേഹത്തിന്റെ പൊതുപ്രവർത്തനത്തിൽ ആരുടെയെങ്കിലും മറ വേണമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. എന്റെ മറ ആവശ്യമില്ലെന്ന് എനിക്ക് നല്ലതുപോലെ അറിയാമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു ഉമ്മൻ ചാണ്ടിയെ മറയാക്കി രമേശ് ചെന്നിത്തല പുറകിൽ നിന്ന് കളിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ നേരത്തെ വിമർശിച്ചിരുന്നു. ഇതിനോട്…

Read More