ഡല്‍ഹിയില്‍ അരക്കോടിയോളം പേര്‍ക്ക് കൊവിഡ് വന്നു പോയി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അരക്കോടിയോളം പേര്‍ക്ക് കൊവിഡ് വന്നുപോയതായി പഠന റിപോര്‍ട്ട്. കൊവിഡ് ബാധിച്ചവര്‍ പോലും അറിയാതെയാണ് രോഗം വന്നതും മാറിയതും. മൂന്നാമത് സിറോളജിക്കല്‍ സര്‍വേയിലെ പ്രാഥമിക വിലയിരുത്തലിലാണ് ഈ വിവരം. ഡല്‍ഹിയിലെ 33% ജനങ്ങളിലും കോവിഡ് ആന്റിബോഡികള്‍ രൂപപ്പെട്ടതായാണ് പഠനത്തില്‍ കണ്ടെത്തിയത്. ഓഗസ്റ്റിനും സെപ്റ്റംബറിനും ഇടയിലാണ് സര്‍വെ നടത്തിയത്. 17,000 സാംപിളുകള്‍ പരിശോധിച്ചുള്ള സര്‍വേയുടെ റിപ്പോര്‍ട്ട് പരിശോധിച്ച് വരികയാണ്. അതിനു ശേഷം ആരോഗ്യ വകുപ്പിന് സമര്‍പ്പിക്കും. രണ്ടു കോടി ഡല്‍ഹി നിവാസികളില്‍ 66 ലക്ഷം പേര്‍ക്കും കോവിഡ്…