വയനാട് ജില്ലയിലെ തവിഞ്ഞാലിൽ; ഡോക്ടറും ജീവനക്കാരും ക്വാറന്റൈനിൽ ,ഹോമിയോ ഡിസ്പൻസറി അടച്ചു
മാനന്തവാടി: തവിഞ്ഞാൽ പഞ്ചായത്തിലെ കാട്ടിമൂലയിൽ പ്രവർത്തിച്ചിരുന്ന ഹോമിയോ ഡിസ്പൻസറി അടച്ചു .ഡോക്ടറും ജീവനക്കാരും ക്വാറന്റൈനിൽ ആയതോടെയാണ് ഡിസ്പൻസറി അടച്ചത്. സ്ഥാപനത്തിന് സമീപം പ്രവർത്തിക്കുന്ന ചായക്കടയിലെ വ്യക്തി തിങ്കളാഴ്ച ഇവിടെയെത്തി മരുന്ന് വാങ്ങിയിരുന്നു. ഇന്നലെ ഈ പ്രദേശത്ത് നടത്തിയ ആന്റിജൻ പരിശോധനയിൽ ഇയാൾക്ക് കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇതേ തുടർന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറും ജീവനക്കാരും ക്വാറന്റൈനിൽ ആയത്. സ്ഥാപനത്തിെലെ ഒരു അറ്റൻഡർ മുത്തങ്ങയിലെ ഡ്യൂട്ടി കഴിഞ്ഞ് ക്വാറന്റെ യ്നിലാണ്. പകരം വെളളമുണ്ടയിൽ നിന്ന് ഡ്യൂട്ടിക്ക് എത്തിയ അറ്റൻഡർ ആയിരുന്നു…