പാടശേഖരത്തിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; മരിച്ചത് പുതുപ്പുള്ളി സ്വദേശി
കോട്ടയം: പുതുപ്പള്ളി കൊച്ചാലുംമൂട് കളപ്പുരയ്ക്കൽ വീട്ടിൽ പരേതനായ ഡേവിഡിന്റ മകൻ ലിജോ ഡേവിഡ് (27) ആണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം 4.30 ഓടെ കൊച്ചാലുംമൂട് പോളശേരി ചേരി പാടശേഖരത്തിലായിരുന്നു അപകടം. ലിജോയും സുഹൃത്തുക്കളും വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ ലിജോയുടെ കാലുകൾ ആമ്പലിന്റെ വള്ളിയിൽ ഉടക്കുകയായിരുന്നുവെന്നു സുഹൃത്തുക്കൾ പൊലീസിനു മൊഴി നൽകി. തുടർന്നു, കാലുകൾ കുഴഞ്ഞ ലിജോ വെള്ളത്തിലേയ്ക്കു താഴ്ന്നു പോകുകയായിരുന്നു. ലിജോയുടെ സുഹൃത്തുക്കൾ ബഹളം വെച്ചത് കേട്ട് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വെള്ളത്തിൽ ചാടി മുങ്ങിത്താഴ്ന്ന ലിജോയെ പുറത്തെടുത്ത്…