മറാഠാ സംവരണ പ്രക്ഷോഭത്തില്‍ സ്തംഭിച്ച് മുംബൈ നഗരം. സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞതോടെ നഗരം വന്‍ ഗതാഗതക്കുരുക്കിലായി. ആവശ്യങ്ങളില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമര നേതാവ് മനോജ് ജാരംഗെ പാട്ടീല്‍ പറഞ്ഞു.
മറാഠാ വിഭാഗത്തിന് ഓ ബി സി സംവരണം നല്‍കണമെന്ന് ആവശ്യവുമായി നടത്തുന്ന സമരങ്ങളുടെ തുടര്‍ച്ചയാണ് മുംബൈയില്‍ കണ്ടത്. ആസാദ് മൈതാനില്‍ സമര നേതാവ് മനോജ് ജാരങ്കെ പാട്ടില്‍ ഇന്ന് നിരാഹാരം ഇരിക്കുന്നു. 5000 പേര്‍ക്ക് സമരത്തില്‍ പങ്കെടുക്കാനുള്ള അനുമതിയാണ് മുംബൈ പോലീസ് നല്‍കിയത്. പക്ഷേ നഗരത്തിലേക്ക് ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് പേരാണ്. മൈതാനത്തിന് പുറത്തേക്കും സമരാനുകൂലികള്‍ ഇറങ്ങി. വാഹനങ്ങള്‍ തടഞ്ഞു.
1500 പോലീസുകാരെയാണ് ക്രമസമാധാന പാലനത്തിനായി പ്രത്യേകം നിയോഗിച്ചത്. പക്ഷേ പലയിടത്തും പോലീസ് കാഴ്ചക്കാരായി. ഒരു ദിവസത്തെ സമരമാണ് അനുവദിച്ചെങ്കിലും സമരം നീളാനും സാധ്യതയുണ്ട്. 26 ന് മഹാരാഷ്ടയിലെ ജല്‍നയില്‍ നിന്നാണ് മനോജ് ജാരംങ്കെ പാട്ടില്‍ സമരയാത്ര തുടങ്ങിയത്. ചര്‍ച്ചയിലൂടെ പ്രശ്‌നപരിഹാരത്തിന് ശ്രമിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.