തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് നഗരസഭകളുടെയും സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായി. ഉത്തര മേഖലാ നഗരകാര്യ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തില്‍ കോഴിക്കോട് മാനാഞ്ചിറ ടൗണ്‍ഹാളിലായിരുന്നു നറുക്കെടുപ്പ്.
നഗരസഭയുടെ പേര്, സംവരണ വിഭാഗം, ബ്രാക്കറ്റില്‍ സംവരണ ഡിവിഷനുകള്‍ എന്ന ക്രമത്തില്‍:
കല്‍പ്പറ്റ: വനിതാ സംവരണം (2, 6, 12, 14, 15, 16, 17, 19, 22, 24, 26), പട്ടികജാതി വനിത (4), പട്ടികവര്‍ഗ വനിത (28, 7), പട്ടികജാതി (21), പട്ടിക വര്‍ഗം (8).
സുല്‍ത്താന്‍ ബത്തേരി: വനിതാ സംവരണം (3, 4, 5, 6, 8, 10, 11, 13, 15, 16, 18, 23, 26, 28, 30, 34), പട്ടികവര്‍ഗ വനിത (1, 32), പട്ടികജാതി (17), പട്ടിക വര്‍ഗം (29, 7).
മാനന്തവാടി: വനിതാ സംവരണം (1, 2, 3, 5, 10, 12, 13, 15, 22, 23, 24, 25, 29, 32, 33), പട്ടികവര്‍ഗ വനിത (34, 28, 30), പട്ടികജാതി (26), പട്ടിക വര്‍ഗം (20, 9, 36).