ഹയർ സെക്കൻഡറി പ്രവേശനത്തിന് സംവരണേതര വിഭാഗങ്ങൾക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കാണ് സംവരണം. സർക്കാർ അംഗീകരിച്ച പ്ലസ് വൺ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളിലാണ് സംവരണ രീതി വ്യക്തമാക്കുന്നത്.
നിലവിലുള്ള സംവരണരീതിക്ക് പുറമെയായിരിക്കും സാമ്പത്തിക സംവരണമെന്ന് അധികൃതർ അറിയിച്ചു. എയ്ഡഡ് സ്‌കൂളുകളിലെ 30 ശതമാനം സംവരണത്തിൽ 20 ശതമാനം മാനേജ്മെന്റ് ക്വാട്ടയായിരിക്കും. സ്‌കൂൾ നടത്തുന്ന സമുദായത്തിലെ കുട്ടികൾക്ക് 10 ശതമാനം സംവരണത്തിന് അവകാശമുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.