Headlines

Webdesk

24 മണിക്കൂറിനിടെ 54,735 പേർക്ക് കൂടി കൊവിഡ്, 853 മരണം; കൊവിഡ് ബാധയിൽ വലഞ്ഞ് രാജ്യം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 54,735 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളിലും കൊവിഡ് ബാധിതരുടെ പ്രതിദിന വർധനവ് അരലക്ഷം കടന്നിരുന്നു. ഇതിനോടകം 17,50,723 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ 853 പേർ കൂടി രോഗബാധിതരായി മരിച്ചു. ആകെ മരണസംഖ്യ 37,364 ആയി ഉയർന്നു. നിലവിൽ 5,67,730 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. 11,45,629 പേർ രോഗമുക്തി നേടി. രോഗമുക്തി നിരക്ക് 64.53 ശതമാനമായി ഉയർന്നത് ആശ്വാസകരമാണ്. അതേസമയം മഹാരാഷ്ട്ര, ആന്ധ്ര, കർണാടക, തമിഴ്‌നാട്…

Read More

കോവിഡ് രോഗവ്യാപന പശ്ചാതലത്തിൽ കെ എസ് എഫ് ഇ യിലെ ഓഗസ്റ്റ് മാസത്തെ ചിട്ടി ലേലം മാറ്റിവെക്കണമെന്ന് കെ എസ് എഫ് ഇ ഏജൻ്റ്സ് അസോസിയേഷൻ സി ഐ ടി യു കോഴിക്കോട് ജില്ലാ സെന്റർ ആവശ്യപ്പെട്ടു

കോഴിക്കോട് : കോവിഡ് രോഗവ്യാപന പശ്ചാതലത്തിൽ കെ എസ് എഫ് ഇ യിലെ ഓഗസ്റ്റ് മാസത്തെ ചിട്ടി ലേലം മാറ്റിവെക്കാൻ കെ എസ് എഫ് ഇ മേനേജ്മെൻ്റിനോട് കെ എസ് എഫ് ഇ ഏജൻ്റ്സ് അസോസിയേഷൻ സി ഐ ടി യു കോഴിക്കോട് ജില്ലാ സെന്റർ ആവശ്യപ്പെട്ടു നിലവിൽ ഉറവിട മറിയാത്ത രോഗികൾ കൂടുകയും കോഴിക്കോട് കോർപേഷൻ പരിധിയിൽ 50 ഓളം വാർഡുകൾ കണ്ടെയ്‌മെന്റ് സോണുകളാവുകയും ചെയ്ത സാഹചര്യത്തിൽ ബ്രാൻഞ്ചുകളിൽ ചിട്ടി ലേലം നടന്നാൽ ജീവനക്കാർക്കും പൊതുജനത്തിനും…

Read More

മലപ്പുറത്ത് പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു; ആറ് ബന്ധുക്കൾക്കും രോഗബാധ

മലപ്പുറം പുളിക്കലിൽ പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു. പുളിക്കൽ സ്വദേശി റമീസിന്റെ കുട്ടി ആസ്യ അമാനയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടെ മരിച്ചു മരണശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുട്ടിയുടെ ആറ് ബന്ധുക്കൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളജുകളിലേക്ക് മാറ്റി. വിദേശത്ത് നിന്നെത്തിയവരാണ് റമീസും കുടുംബവും

Read More

നിര്യാതയായി അക്കാമ (64)

ചുള്ളിയോട് കുറുക്കൻകുന്ന് ചെറുപുറത്ത് കുര്യൻ്റെ ഭാര്യ അക്കാമ (64) നിര്യാതയായി. മക്കൾ: ഷാജി, ഷീജ (വയനാട് മിൽക്ക്, ബത്തേരി ) മരുമക്കൾ: ബിനോയി (ബി.ആർ.സി ബീനാച്ചി), സിജി

Read More

കോഴിക്കോട് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ;പൊതുഗതാഗതം ഇല്ല

കോഴിക്കോട് ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ഞായറാഴ്ചകളിൽ ലോക്ഡൗൺ തുടരും. അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ ഒഴിച്ച് ബാക്കി കടകള്‍ ഒന്നും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. മാളുകള്‍, ഷോപ്പിംഗ് കോംപ്ലക്‌സുകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിന് നിരോധനമുണ്ട്. പൊതുഗതാഗതം ഉണ്ടാവില്ല. ഇത് മൂന്നാമത്തെ ആഴ്ചയാണ് ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ തുടരുന്നത്. അതേസമയം കോഴിക്കോട് സമ്പര്‍ക്കരോഗികളുടെ എണ്ണം ഉയരുകയാണ്. ഇന്നലെ സ്ഥിരീകരിച്ച 95 കേസുകളില്‍ 85 എണ്ണവും സമ്പര്‍ക്കത്തിലൂടെയാണ്. പൊലീസുകാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധ ഉണ്ടാവുന്നതാണ് ആശങ്കപ്പെടുത്തുന്നത്. രണ്ട് വനിതാ പൊലീസ്…

Read More

ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കൊവിഡ് രോഗി രക്ഷപ്പെടാൻ ശ്രമിച്ചു; ഒടുവിൽ ബലപ്രയോഗം, സമ്പർക്കത്തിൽ വന്ന സിഐ അടക്കം നിരീക്ഷണത്തിൽ

തിരുവനന്തപുരത്ത് കൊവിഡ് സ്ഥിരീകരിച്ചയാളെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ രക്ഷപ്പെടാൻ ശ്രമം. പാലോട് സ്വദേശിയായ ആളാണ് ചികിത്സക്ക് തയ്യാറാകാതെ രക്ഷപ്പെടാൻ ശ്രമിച്ചത്. ആരോഗ്യ പ്രവർത്തകർ ഇദ്ദേഹത്തെ കൊണ്ടുപോകാൻ എത്തിയെങ്കിലും സഹകരിക്കാൻ തയ്യാറായില്ല. തുടർന്ന് പോലീസിനെ വിളിക്കുകയായിരുന്നു പോലീസ് എത്തി രോഗിയെ ആംബുലൻസിൽ കയറ്റിയപ്പോഴേക്കും ഇയാൾ കുതറിയോടി. തുടർന്ന് പോലീസും സ്ഥലത്തുണ്ടായിരുന്ന ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥരും ബലപ്രയോഗത്തിലൂടെ കീഴടക്കിയാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ബലപ്രയോഗത്തിനിടെ രോഗിയുമായി സമ്പർക്കത്തിൽ വന്ന പാലോട് സിഐ അടക്കം നാല് പോലീസുകാർ നിരീക്ഷണത്തിൽ പ്രവേശിച്ചു

Read More

വയനാട്ടിൽ നെഞ്ച് വേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവാവ് മരിച്ചു

വയനാട്ടിൽ നെഞ്ച് വേദനയെ തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ആദിവാസി യുവാവ് മരിച്ചു. തവിഞ്ഞാൽ പഞ്ചായത്തിലെ എടത്തന കോളനിയിലെ ചന്ദ്രൻ (38) മരണപ്പെട്ടത്. വാളാട് ക്ലസ്റ്ററിൽ പ്പെടുന്ന പ്രദേശമാണ് എടത്തന കോളനി. എന്നാൽ കൊവിഡ് രോഗ ലക്ഷണങ്ങൾ ഇയാൾക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇദ്ദേഹത്തിന്റെ സ്വാബ് പരിശോധനയ്ക്ക് ശേഷം മാത്രമേ കൃതമായ വിവരം ലഭിക്കു.

Read More

വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഈ ആഴ്ചയിൽ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ ഉൾക്കടലിൽ ചൊവ്വാഴ്ചയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇതിന് പിന്നാലെ സംസ്ഥാനത്ത് മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഓഗസ്റ്റ് 2ന് ആലപ്പുഴ കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഓഗസ്റ്റ് 3ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ഓഗസ്റ്റ് 4ന്…

Read More

വയനാട് പൊഴുതന സ്വദേശി അൽഖർജിൽ കോവിഡ് ബാധിച്ച് മരിച്ചു

കൽപ്പറ്റ: കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന മലയാളി അൽഖർജിൽ മരിച്ചു. അൽഖർജിൽ ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന വയനാട് പൊഴുതന മുത്താരുകുന്ന് സ്വദേശി തെങ്ങും തൊടി ഹംസ(55)ആണ് മരിച്ചത്. അൽഖർജ് കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു 27 വർഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരു വർഷം മുമ്പാണ് നാട്ടിൽ പോയി തിരികെ വന്നത്. കിംഗ് ഖാലിദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ഖബറടക്കാനുള്ള നിയമ നടപടിക്രമങ്ങളുമായി അൽഖർജ് കെഎംസിസി വെൽഫെയർ വിംഗ് രംഗത്തുണ്ട്.

Read More

കണ്ണൂരിൽ കൊവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി

കൊവിഡ് ചികിത്സയില്‍ കേരളം മറ്റൊരു ചരിത്രം കൂടി കുറിച്ചിരിക്കുകയാണ്. കോവിഡ് പോസിറ്റീവായ കണ്ണൂര്‍ സ്വദേശിനിയായ 32 കാരി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. ഇതാദ്യമായാണ് കോവിഡ് പോസിറ്റീവായ യുവതി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. ഐ.വി.എഫ് ചികിത്സ വഴി ഗര്‍ഭം ധരിച്ച കോവിഡ് പോസിറ്റീവായ ഒരു യുവതി രണ്ട് കുട്ടികള്‍ക്ക് ജന്മം നല്‍കിയതും ഇന്ത്യയില്‍ തന്നെ ഇതാദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടുന്ന അമ്പതാമത്തെ കോവിഡ് പോസിറ്റീവ്…

Read More