Headlines

വീട്ടുവരാന്തയിലെ മിനിയേച്ചര്‍ ലൈറ്റില്‍ നിന്ന് ഷോക്കേറ്റു; മട്ടന്നൂരില്‍ അഞ്ചുവയസുകാരന്‍ മരിച്ചു

കണ്ണൂര്‍ മട്ടന്നൂരില്‍ അഞ്ചുവയസുകാരന്‍ ഷോക്കേറ്റ് മരിച്ചു. കോളാരിയിലെ സി. മുഈനുദ്ദീന്‍ ആണ് മരിച്ചത്. വീട്ടുവരാന്തയിലെ മിനിയേച്ചര്‍ ലൈറ്റിന്റെ വയറില്‍ നിന്നാണ് ഷോക്കേറ്റത്. ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം.

വീട്ടിലെ ഗ്രില്ലിലിലായിരുന്നു മിനിയേച്ചര്‍ ലൈറ്റ് സ്ഥാപിച്ചിരുന്നത്. ഗ്രില്ലിന് മുകളിലേക്ക് കയറുന്നതിനിടെ ഷോട്ടായി കിടന്ന മിനിയേച്ചര്‍ ലൈറ്റിന്റെ വയര്‍ ദേഹത്ത് തട്ടിയാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ ബന്ധുക്കള്‍ കുട്ടിയെ മട്ടന്നൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് കൂത്തുപറമ്പിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.