ടൂര്‍ പാക്കേജുമായി കെ.എസ്.ആര്‍.ടി.സി; മലപ്പുറത്തുനിന്ന് മൂന്നാറിലേക്ക് ആദ്യ യാത്ര
മൂന്നാർ: കെ.എസ്.ആർ.ടി.സി. ചരിത്രത്തിലാദ്യമായി ടൂർ പാക്കേജ് ആരംഭിക്കുന്നു. ആദ്യഘട്ടമായി മലപ്പുറം ഡിപ്പോയിൽനിന്നു മൂന്നാറിലേക്കാണ് വിനോദസഞ്ചാരികൾക്കു വേണ്ടിയുള്ള പാക്കേജ് ടൂർ. എല്ലാ ശനിയാഴ്ചകളിലും ഉച്ചകഴിഞ്ഞ് ഒരുമണിക്ക് മലപ്പുറം ഡിപ്പോയിൽ നിന്നാരംഭിച്ച് രാത്രി 7.30-ന് മൂന്നാറിലെത്തും. രാത്രി ഡിപ്പോയിലെ സ്ലീപ്പർ കോച്ചിൽ ഉറക്കം. ഞായറാഴ്ച കെ.എസ്.ആർ.ടി.സി. സൈറ്റ് സീയിങ് ബസിൽ കറങ്ങി മൂന്നാറിലെ കാഴ്ചകൾ കണ്ടശേഷം വൈകീട്ട് ആറിന് മലപ്പുറത്തേക്ക് മടങ്ങും. പാക്കേജ് നിരക്ക് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി. എം.ഡി.യുടെ ഉത്തരവ് ലഭിച്ചാലുടൻ സർവീസ് ആരംഭിക്കുമെന്ന് ഡിപ്പോ ഇൻചാർജ് സേവി…
