Headlines

Webdesk

മെസ്സി എന്തു പറയുമെന്ന് കാതോർത്ത് ഫുട്‌ബോൾ ലോകം; വാർത്താ സമ്മേളനം വൈകുന്നേരം

  ബാഴ്‌സലോണയിൽ തുടരില്ലെന്ന അറിയിപ്പിന്റെ പശ്ചാത്തലത്തിൽ സൂപ്പർ താരം ലയണൽ മെസ്സി അടുത്തത് ഏത് ക്ലബ്ബിലേക്കാണെന്ന ആകാംക്ഷയിലാണ് ഫുട്‌ബോൾ ലോകം. ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നതിനായി മെസ്സി ഇന്ന് വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം മൂന്നരയ്ക്കാണ് വാർത്താ സമ്മേളനം. പി എസ് ജിയിലേക്ക് മെസ്സി പോയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് വാർത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. നേരത്തെ ഏറെക്കാലത്തെ അനിശ്ചിതത്വങ്ങൾക്ക് ശേഷമാണ് മെസ്സി ബാഴ്‌സലോണ വിട്ടത്. മെസ്സിയുമായുള്ള കരാർ പുതുക്കാനാകില്ലെന്ന് ബാഴ്‌സ അറിയിക്കുകയായിരുന്നു.

Read More

കൊല്ലം പുനലൂരിൽ കോളജ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം പുനലൂരിൽ പിജി വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരവാളൂർ വെഞ്ചേമ്പ് വേലംകോണം സരസ്വതി വിലാസത്തിൽ ഉത്തമന്റെയും സരസ്വതിയുടെയും മകൾ ആതിരയാണ്(22) മരിച്ചത്. ചെമ്പഴന്തി എസ് എൻ കോളജിലെ അവസാന വർഷ പിജി വിദ്യാർഥിനിയാണ് ജോലിക്ക് പോയിരുന്ന അമ്മ വീട്ടിലെത്തിയപ്പോഴാണ് ആതിരയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Read More

കാമുകി വിവാഹത്തിന് വിസമ്മതിച്ചു; ഫേസ്ബുക്കില്‍ ലൈവിട്ട ശേഷം യുവാവ് ആത്മഹത്യ ചെയ്തു

കാമുകി വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് യുവാവ് ഫേസ്ബുക്കില്‍ ലൈവിട്ട ശേഷം ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര താനെ ജില്ലയിലെ കല്യാണ്‍ സ്വദേശിയായ യുവാവാണ് തൂങ്ങിമരിച്ചതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പെണ്‍കുട്ടിയുമായി കഴിഞ്ഞ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും സാമ്പത്തിക സഹായം പോലും നല്‍കിയിട്ടുണ്ടെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. കഴിഞ്ഞ ആഴ്ച ഇരുവരും തമ്മില്‍ വഴക്കുണ്ടായതായും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. വഴക്കിനൊടുവില്‍ യുവാവിനോട് യുവതി പോയി മരിക്കാന്‍ ആവശ്യപ്പെട്ടുവെന്നും തുടര്‍ന്നാണ് യുവാവ് ജീവനൊടുക്കിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അപകടമരണത്തിന്…

Read More

ഒരു ഡോസ് കൊവിഡ് വാക്‌സീനെങ്കിലും എടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്

തിരുവനന്തപുരം : ഒരു ഡോസ് കൊവിഡ് വാക്‌സീനെങ്കിലും എടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് .കൊവിഡ് ഭീതി മൂലം വിദേശടൂറിസ്റ്റുകള്‍ എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷൃമിടുന്നതെന്നും മന്ത്രി പറഞ്ഞു. കൊവിഡില്‍ ടൂറിസം മേഖലയില്‍ മാത്രം 3300 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും റിയാസ് പറഞ്ഞു.2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ മാത്രം ടൂറിസം രംഗത്ത് 3300 കോടി രൂപയുടെ നഷ്ടമുണ്ടായി. വിദേശനാണ്യവിനിമയത്തിലുണ്ടായ ഇടിവ് 7000 കോടിയുടേതാണ്….

Read More

വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും

വണ്ടിപ്പെരിയാറില്‍ ആറ് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പൊലീസ് ചൊവ്വാഴ്ച കുറ്റപത്രം സമര്‍പ്പിക്കും. അയല്‍വാസിയും ചുരക്കുളം എസ്റ്റേറ്റിലെ താമസക്കാരനുമായ അര്‍ജുനാണ് കേസിലെ പ്രതി. ബലാത്സംഗം, കൊലപാതകം, പോക്‌സോ ഉള്‍പ്പടെ ആറു വകുപ്പുകളാണ് അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ 36 സാക്ഷികള്‍, 150 തിലധികം പേരുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും, സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനും വേണ്ടിയാണ് കുറ്റപത്രം നേരത്തെ സമര്‍പ്പിക്കുന്നത്. ജൂണ്‍ 30 നാണ് ആറു വയസുകാരിയെ…

Read More

വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ കൊലപാതകം: കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും

ഇടുക്കി വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും. കുട്ടിയുടെ അയൽവാസി കൂടിയായ ചുരക്കുളം എസ്റ്റേറ്റിലെ അർജുനാണ് പ്രതി. ബലാത്സംഗം, പോക്‌സോ  അടക്കം ആറ് വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ 36 സാക്ഷികളുണ്ട്. 150ലധികം പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് കുറ്റപത്രം സമർപ്പിക്കുന്നത്. ഇതോടെ പ്രതിക്ക് സ്വാഭാവിക ജാമ്യം ലഭിക്കില്ല. പരമാവധി ശിക്ഷ ഉറപ്പിക്കാനാണ് പോലീസിന്റെ നീക്കം.

Read More

ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. താഴ്ന്ന പ്രദേശങ്ങളിലും നദി തടങ്ങളിലും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കാനാണ് നിർദേശം. മലയോര മേഖലകളിലേക്കുള്ള രാത്രി സഞ്ചാരത്തിന് നിയന്ത്രണമുണ്ട്. കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. രാത്രിയോടെ കടലിൽ ഉയർന്ന തിരമാലകൾക്കും സാധ്യതയുണ്ട്.

Read More

വിശ്വ കായിക മേളയ്ക്ക് ഇന്ന് കൊടിയിറക്കം; ടോക്യോ ഒളിമ്പിക്സിന്‍റെ സമാപന ചടങ്ങുകള്‍ ഇന്ന് വൈകിട്ട് 4:30ന്

ടോക്യോ ഒളിമ്പിക്സിന് ഇന്ന് കൊടിയിറക്കം. ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 4:30 മുതലാണ് സമാപന ചടങ്ങുകൾ. ഗുസ്തി താരം ബജ്റംഗ് പൂനിയ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തും. പ്രകൃതിദുരന്തങ്ങള്‍ക്ക് മേൽ മാനവരാശിയുടെ വിജയം കൂടിയായിരുന്നു കൊവിഡ് കാലത്തെ ഈ ഒളിമ്പിക്സ് കൊവിഡ് മഹാമാരിക്കാലത്തും ലോകം ആഘോഷമാക്കിയ വിശ്വ കായിക മേളയുടെ ഉത്സവരാവുകൾക്ക് ഇനി കൊടിയിറക്കം. കരുത്തും പോരാട്ട വീര്യവും മാറ്റുരച്ച 17 നാളുകൾ. 204 രാജ്യങ്ങളും 11,000 അത് ലറ്റുകളും ഒരേ ആവേശത്തിലൂടെ മാറ്റുരച്ച കായിക പോരാട്ടത്തിന്…

Read More

ഇംഗ്ലണ്ട് രണ്ടാമിന്നിംഗ്‌സിൽ 303ന് പുറത്ത്; ഇന്ത്യക്ക് ജയിക്കാൻ വേണ്ടത്‌ 209 റൺസ്

നോട്ടിംഗ്ഹാം ടെസ്റ്റിൽ ഇന്ത്യക്ക് വിജയപ്രതീക്ഷ. രണ്ടാമിന്നിംഗ്‌സിൽ ഇംഗ്ലണ്ട് 303 റൺസിന് ഓൾ ഔട്ടായി. 209 റൺസാണ് ഇതോടെ ഇന്ത്യക്ക് ജയിക്കാനായി വേണ്ടത്. നാലാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 52 റൺസ് എന്ന നിലയിലാണ്. അവസാന ദിനമായ ഇന്ന് 9 വിക്കറ്റുകൾ ശേഷിക്കെ ഇന്ത്യക്ക് വേണ്ടത് 157 റൺസ് കൂടിയാണ് നായകൻ ജോ റൂട്ടിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ ലീഡ് 200 കടത്തിയത്. റൂട്ട് 172 പന്തിൽ 14 ഫോറുകൾ സഹിതം 109 റൺസെടുത്തു….

Read More

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ; അവശ്യ സർവീസുകൾക്ക് മാത്രം അനുമതി

സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ക് ഡൗൺ. പുതിയ മാനദണ്ഡപ്രകാരം ഞായറാഴ്ച മാത്രമാകും സമ്പൂർണ ലോക്ക് ഡൗണെന്ന് തീരുമാനിച്ചിരുന്നു. അവശ്യ സർവീസുകൾക്ക് മാത്രമാണ് ഇന്ന് അനുമതി. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തിക്കാം. സ്വകാര്യ ബസുകൾ സർവീസ് നടത്തില്ല. വലിയ ആരാധനാലയങ്ങളിൽ പ്രാർഥനക്കായി 40 പേർക്ക് പങ്കെടുക്കാം. അതേസമയം ബുധനാഴ്ച മുതൽ സംസ്ഥാനത്ത് മാളുകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. തിങ്കൾ മുതൽ ശനി വരെ രാവിലെ ഏഴ് മുതൽ വൈകുന്നേരം…

Read More