ഹരിയാനയിൽ യുവവ്യവസായിയെ കവർച്ചക്കിരയാക്കിയ ശേഷം കാറിലിട്ട് ചുട്ടുകൊന്നു

ഹരിയാനയിൽ യുവ വ്യവസായി കവർച്ചക്കിരയാക്കിയ ശേഷം ശേഷം ചുട്ടു കൊന്നു. ചൊവ്വാഴ്ച രാത്രി ഹിസാർ ജില്ലയിലെ ഹാൻസിയിലാണ് സംഭവം. രാം മെഹർ(35) ആണ് കവർച്ചക്കിരയായി കൊല്ലപ്പെട്ടത്. കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെ അക്രമികൾ ഇയാളെ തടഞ്ഞ് 11 ലക്ഷം രൂപ കൊള്ളയടിക്കുകയും കാറിൽ പൂട്ടിയിട്ട് തീകൊളുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

യാത്രക്കിടെ തന്നെ രണ്ട് പേർ ബൈക്കിൽ പിന്തുടരുന്നതായി രാം മെഹർ പോലീസിൽ വിവരമറിയിച്ചിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോൾ ഡ്രൈവർ സീറ്റിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം.

ബർവാലയിൽ ഡിസ്‌പോസിബിൾ കപ്പുകളുടെയും പ്ലേറ്റുകളുടെയും ഫാക്ടറി ഉടമയായ മെഹർ ബേങ്കിൽ നിന്ന് 11 ലക്ഷം രൂപ പിൻവലിച്ച ശേഷം ഹിസാറിൽ നിന്ന് ഗ്രാമത്തിലേക്ക് മടങ്ങിവരുമ്‌ബോഴായിരുന്നു ആക്രമണത്തിനിരയായത്.