ഡ്രൈവിംഗ് ടെസ്റ്റിൽ പരാജയപ്പെട്ടതിന്റെ ദേഷ്യത്തിൽ കൊച്ചിയിൽ 18കാരൻ വെഹിക്കിൾ ഇൻസ്‌പെക്ടറെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തു. എറണാകുളം ആർ ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എൻ ടി കിഷോർകുമാറാണ് സംഭവത്തിൽ പരാതി നൽകിയത്
ഡ്രൈവിംഗ് ടെസ്റ്റിൽ പാസായ യുവാവ് റോഡ് ടെസ്റ്റിൽ പരാജയപ്പെടുകയായിരുന്നു. ഇതിന്റെ ദേഷ്യത്തിലാണ് ക്വട്ടേഷൻ നൽകിയത്. ക്വട്ടേഷൻ ലഭിച്ചയാൾ ഭീഷണിയുമായി വന്നതോടെയാണ് കിഷോർകുമാർ പോലീസിൽ പരാതി നൽകിയത്.