സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളോട് ഒരിക്കലും ക്ഷമിക്കില്ലെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹാത്രാസിൽ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ആദിത്യനാഥിന്റെ പ്രസ്താതാവന
സർക്കാർ തുടർച്ചയായി നടപടിയെടുക്കുന്നതിനാൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങളിൽ കുറവു വന്നിട്ടുണ്ടെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഒക്ടോബർ 17ന് ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങളിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കാൻ പ്രത്യേക കാമ്പയിൻ ആരംഭിക്കാൻ യോഗി ആദിത്യനാഥ് അധികൃതർക്ക് നിർദേശം നൽകി
അതേസമയം കണക്കുകൾ പ്രകാരം സ്ത്രീകൾക്ക് നേരെയുള്ള ആക്രമണങ്ങളിൽ മുന്നിലാണ് ഉത്തർപ്രദേശ്. 2018ൽ 59445 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നതെങ്കിൽ 2019 ആയപ്പോൾ ിത് 59,853 ആയി വർധിച്ചു.