Webdesk

അമേരിക്കയിൽ മലയാളി നഴ്‌സിന്റെ മരണം, ഭർത്താവ് പിടിയിൽ; നടന്നത് അതിക്രൂരമായ കൊലപതാകം

അമേരിക്കയിലെ സൗത്ത് ഫ്‌ളോറിഡയിൽ മലയാളി നഴ്‌സിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഭർത്താവ് ഫിലിപ്പ് മാത്യു പിടിയിലായി. കോട്ടയം സ്വദേശി മെറിനാണ് കൊല്ലപ്പെട്ടത്. നഴ്‌സായിരുന്ന മെറിൻ ജോലി കഴിഞ്ഞ് മടങ്ങി വരവെയാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ചയാണ് വൈകുന്നേരമാണ് സംഭവം. വീട്ടിലേക്ക് പോകാൻ പാർക്കിംഗ് ഏരിയയിലെത്തിയ മെറിനെ ഫിലിപ്പ് മാത്യു 17 തവണയാണ് കുത്തി പരുക്കേൽപ്പിച്ചത്. തുടർന്ന് കാർ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. കത്തി കൊണ്ടുള്ള കുത്തേറ്റ് നിലത്ത് വീണ മെറിന്റെ ശരീരത്തിലൂടെ ഫിലിപ്പ് മാത്യു കാർ കയറ്റുകയായിരുന്നു. രണ്ട് വർഷമായി ഇരുവരും അകന്നു…

Read More

ശക്തമായ മഴ, നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്; അരുവിക്കര, മണിയാർ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തും

സംസ്ഥാനത്ത് കനത്ത മഴ. തെക്കൻ ജില്ലകളിലാണ് മഴ ശക്തമായി തുടരുന്നത്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കോട്ടയത്തും എറണാകുളത്തും ആലപ്പുഴയിലും ശക്തമായ മഴ തുടരുകയാണ്. തിരുവനന്തപുരത്ത് ഇന്നലെ രാത്രിയോടെ ആരംഭിച്ച മഴ ഇപ്പോഴും തുടരുകയാണ്. അരുവിക്കര ഡാമിന്റെ മൂന്നാമത്തെ ഷട്ടർ ഉടൻ ഉയർത്തും. 30 സെന്റിമീറ്റർ കൂടിയാണ് ഉയർത്തുന്നത്. പത്തനംതിട്ട മണിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉയർത്തേണ്ടി വരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജലനിരപ്പ് 34.62…

Read More

നടന്‍ സുശാന്ത് സിങ്ങിന്റെ മരണം; നടി റിയ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസ്

പട്‌ന: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തില്‍ സുഹൃത്തും നടിയുമായ റിയ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യ പ്രേരണാക്കുറ്റത്തിന് കേസെടുത്തു. സുശാന്തിന്റെ പിതാവ് കൃഷ്ണ കിഷോര്‍ സിങ്ങിന്റെ പരാതിയിലാണ് ബിഹാര്‍ പൊലീസ് കേസെടുത്തത്. റിയയുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ ആറ് പേരുടെ പേരും എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തി. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് റിയക്കെതിരെ കേസെടുത്തിരിക്കുന്നതെന്ന് പട്ന ഐ.ജി. സഞ്ജയ് സിങ് അറിയിച്ചു. സുശാന്തിന്റെ മരണത്തില്‍ മുംബൈ പൊലീസിന്റെ അന്വേഷണം ബോളിവുഡിലെ ഉന്നതരിലേക്ക് നീളുന്നതിനിടെയാണ് പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. സുശാന്തിന്റെ മരണശേഷം…

Read More

ലൈഫ് മിഷൻ പദ്ധതിയിൽ ആദ്യഘട്ടത്തിൽ ഉൾപ്പെടാത്തവർക്ക് അപേക്ഷിക്കാൻ അവസരം

ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ആദ്യഘട്ടത്തിൽ പട്ടികയിൽ ഉൾപ്പെടാതെ പോയ ഭവനരഹിതർക്കും ഭൂരഹിതർക്കും ആഗസ്റ്റ് ഒന്നു മുതൽ പതിനാലുവരെ അപേക്ഷകൾ സമർപ്പിക്കാൻ അവസരം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ ഉൾപ്പെടുത്താൻ സർക്കാർ മാർഗ്ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട്. പൂർണ്ണമായും ഓൺലൈൻ മുഖേന അപേക്ഷിക്കണം. തദ്ദേശഭരണ സ്ഥാപനങ്ങളിൽ സജ്ജീകരിക്കുന്ന ഹെൽപ് ഡെസ്‌ക്കുകൾ വഴിയോ സ്വന്തമായോ അപേക്ഷകൾ സമർപ്പിക്കാം. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതുപ്രകാരം 2020…

Read More

അമ്പലയവയിലും സമ്പർക്കമെന്ന് സംശയം; 98 പേരുടെ ശ്രവപരിശോധന നടത്തി

അമ്പലവയൽ: സുൽത്താൻ ബത്തേരിയിലെ മലബാർ ട്രേഡിംഗ് കമ്പനിയിലെ കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തി അമ്പലവയലിലെ കടകളിലും സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ അമ്പലവയലിലും മുൻകരുതൽ പ്രതിരോധമെന്ന നിലയിൽ ശ്രവപരിശോധന നടത്തി. ഇയാളുമായി സമ്പർക്കമുണ്ടായി എന്ന് കണ്ടെത്തിയ ആളുകളിൽ 98 പേരുടെ ശ്രവമാണ് പരിശോധിച്ചത്. എല്ലാവരുടെയും പരിശോധന ഫലം നെഗറ്റീവ് ആണന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതേ സമയം കൊവിഡ് 19 സ്ഥിരീകരിച്ച വ്യക്തിയിൽ നിന്നും സമ്പർക്കത്തിൽ നിന്നും രോഗം ബാധിച്ചയാൾ അ്മ്പലവയൽ കുടുംബാരോഗ്യ കേന്ദ്രം ചികിൽസാർത്ഥം സന്ദർശിച്ചതിന്റെ അടിസ്ഥാനത്തിൽ രണ്ട് ഡോക്ടർമാരടക്കം…

Read More

സുൽത്താൻ ബത്തേരി നഗരത്തിലെ ഹോട്ടലുകൾ അഞ്ചുമണിവരെയെ പ്രവർത്തിക്കുന്നുള്ളു എന്ന പ്രചരണം അടിസ്ഥാന രഹിതമാണന്ന് കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ

സുൽത്താൻ ബത്തേരി: നഗരത്തിലെ ഹോട്ടലുകൾ അഞ്ചുമണിവരെയെ പ്രവർത്തിക്കുന്നുള്ളു എന്ന പ്രചരണം അടിസ്ഥാന രഹിതമാണന്ന് കേരള ഹോട്ടൽ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷൻ സുൽത്താൻ ബത്തേരി താലൂക്ക് കമ്മറ്റി ഭാരാഹികൾ അറിയിച്ചു. സർക്കാർ ജീവനക്കാർ ഉൾപ്പടെ ഉൾപ്പടെ നൂറുകണക്കിന് ആളുകൾ ഭക്ഷണം കഴിക്കാൻ ആശ്രയിക്കുന്നത് ഹോട്ടലുകളെയാണ്. അതിനാൽ ജില്ലാകളടക്ടറുമായി നടത്തിയ ചർച്ചയുടെ അടി്സ്ഥാനത്തിൽ രാത്രി പത്ത് മണിവരെ പാർസൽ നൽകുന്നതായും 9മണിവരെ സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിൽ ഇരുത്തിയും ഭക്ഷണം നൽകിവരുന്നതായും ഭാരവാഹികളായ അനീഷ് ബി. നായർ, അരവിന്ദൻ, കൽദൂം,…

Read More

നിര്യാതനായി ഷിഹാബുദ്ദീൻ 28

സുൽത്താൻബത്തേരി: മലവയൽ പറമ്പിൽ അബ്ദുൽ കരീമിൻ്റെ മകൻ ഷിഹാബുദ്ദീൻ 28 നിര്യാതനായി ഭാര്യ :ഷാഹിന മാതാവ് :പാത്തുമ്മ സഹോദരങ്ങൾ :മൈമൂന,ജസീല ,സുലൈഖ കബറടക്കം ഇന്ന് രാവിലെ 9. 30 ന് മലവയൽ ജുമാമസ്ജിദ് കബർസ്ഥാനിൽ

Read More

കോഴിക്കോട് ജില്ലയിലെ പുതിയ കണ്ടയിൻമെൻ്റ് സോണുകൾ ഇവയാണ്

കോഴിക്കോട് :ജില്ലയിലെ താഴെപറയുന്ന വാര്‍ഡുകള്‍ കണ്ടെയിന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവായി. ഈ വാര്‍ഡുകളില്‍ താഴെപറയുന്ന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ടും ഉത്തരവായി. കൊടുവള്ളി മുൻസിപാലിറ്റി വാർഡ് 15 – ചുണ്ടുപ്പുറം വാർഡ് 25 – മോഡേൺ ബസാർ വാർഡ് 28 – കൊടുവള്ളി ഈസ്റ്റ്‌ വാർഡ് 29 – കൊടുവള്ളി നോർത്ത് വാർഡ് 30 – കൊടുവള്ളി വെസ്റ്റ് ഒഞ്ചിയം ഗ്രാമപഞ്ചായത്ത് മുഴുവൻ വാർഡുകൾ ചോറോട് ഗ്രാമപഞ്ചായത്ത് വാർഡ് 4 – വള്ളിക്കാട് വാർഡ് 10 – ചോറോട് ഈസ്റ്റ്‌…

Read More

കൊല്ലത്ത് ക്വാറൻ്റൈൻ സെൻ്ററിൽ നിന്നും കാണാതായ പ്രവാസിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി

കൊല്ലം: ക്വാറൻ്റൈൻ സെൻ്ററിൽ നിന്നും കാണാതായ പ്രവാസിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലം കരുനാ​ഗപ്പള്ളിയിലെ ക്വാറൻ്റൈൻ സെൻ്ററിൽ കഴിഞ്ഞിരുന്നയാളെയാണ് സമീപത്തെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊട്ടാരക്കര സ്വദേശി സന്തോഷിനെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം. ഇന്നലെ രാത്രിയാണ് കരുനാ​ഗപ്പള്ളി ക്ലാപ്പനയിലെ കൊവിഡ് ക്വാറൻ്റൈൻ സെൻ്ററിൽ നിന്നും ഇയാളെ കാണാതായത്. ജൂലായ് 27 ന് പുല‍ർച്ചയോടെയാണ് ഇയാളെ ക്ലാപ്പനയിലെ കൊവിഡ് കെയ‍ർ സെൻ്ററിലെത്തിയത്.

Read More

നമുക്ക് ഉടനെ പുതിയൊരു ഫോട്ടോ എടുക്കണം; ദുൽഖർ സൽമാന് പിറന്നാൾ ആശംസകളുമായി സുരേഷ് റെയ്‌ന

ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ നേർന്ന് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ദുൽഖറിനും വിക്രം പ്രഭുവിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് റെയ്‌നയുടെ ആശംസകൾ. ഐശ്വര്യപൂർണമായ ഒരു വർഷം ആശംസിക്കുന്നു. നമുക്ക് പുതിയൊരു ചിത്രമെടുക്കണം. വൈകാതെ നേരിൽ കാണുമെന്ന് പ്രതീക്ഷിക്കുന്നു. സൂപ്പർ സ്റ്റാർ ദുൽഖർ സൽമാന് പിറന്നാൾ ആശംസകൾ എന്നാണ് റെയ്‌ന ഫേസ്ബുക്കിൽ കുറിച്ചത്. ദ സോയ ഫാക്ടർ എന്ന ക്രിക്കറ്റ് പ്രമേയമായ ചിത്രത്തിൽ ദുൽഖർ വേഷമിട്ടിരുന്നു. ഇതോടെ ക്രിക്കറ്റ് താരങ്ങൾക്കിടയിലും ദുൽഖർ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read More