Headlines

Webdesk

പ്രണയ സാക്ഷാത്കാരം: നടൻ ആന്റണി വർഗീസ് വിവാഹിതനായി

യുവനടൻ ആന്റണി വർഗീസ് വിവാഹിതനായി. അങ്കമാലി സ്വദേശി അനീഷ പൗലോസാണ് വധു. ഏറെക്കാലത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. വിദേശത്ത് നഴ്‌സാണ് അനീഷ. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് ആന്റണി വർഗീസ് സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ കഥാപാത്രമായ പെപ്പെ എന്ന പേരിലാണ് താരം ഇപ്പോൾ അറിയപ്പെടുന്നതും. ജെല്ലിക്കെട്ട്, സ്വാതന്ത്ര്യം അർധരാത്രിയിൽ തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങൾ.

Read More

വയനാട് കണിയാമ്പറ്റയിൽ വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചു

കണിയാമ്പറ്റ : ചിത്രമൂലയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു.ഇന്ന് രാവിലെ 11.45 ഓടെയാണ് സംഭവം.കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോൾ അപകടത്തിൽപ്പെട്ടതായാണ് ലഭ്യമായ വിവരം.മില്ലുമുക്ക് സ്വദേശി അറക്ക റസാക്കിന്റെ മകൻ നിയാസ് (15) ആണ് മരിച്ചത്.ഉടനെ കമ്പളക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.

Read More

ജപ്പാനിൽ ട്രെയിനിൽ കത്തിയാക്രമണം; ഒമ്പത് പേർക്ക് പരുക്ക്, ടോക്യോയിൽ സുരക്ഷ ശക്തമാക്കി

  ജപ്പാനിൽ പാസഞ്ചർ ട്രെയിനിലുണ്ടായ കത്തിയാക്രമണത്തിൽ ഒമ്പത് പേർക്ക് പരുക്കേറ്റു. ഇതിലൊരാളുടെ പരുക്ക് ഗുരുതരമാണ്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അക്രമി പിന്നീട് പോലീസിൽ കീഴടങ്ങി. പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ആക്രമണം നടന്നത്. ഒളിമ്പിക് നഗരമായ ടോക്യോയിൽ നിന്ന് കിലോമീറ്റർ അകലെയുള്ള സതേഗയ വാർഡിലാണ് ആക്രമണം നടന്നത്. അക്രമിയുടെ കത്തിയും മൊബൈൽ ഫോണും ട്രെയിനിൽ നിന്ന് കണ്ടെത്തി. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ടോക്യയിൽ സുരക്ഷ ശക്തമാക്കി. ഒളിമ്പിക്‌സ് നടക്കുന്ന സാഹചര്യത്തിലാണിത്. 2019ൽ ജപ്പാനിൽ…

Read More

കൊവിഡ് മാനദണ്ഡലം ലംഘിച്ചു; മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരേ കേസെടുത്തു

കോഴിക്കോട്: കൊവിഡ് മാനദണ്ഡം ലംഘിച്ചെന്ന് ആരോപിച്ച് ചലച്ചിത്ര താരങ്ങളായ മമ്മൂട്ടിക്കും രമേഷ് പിഷാരടിക്കുമെതിരെ കേസെടുത്തു. എലത്തൂര്‍ പോലിസാണ് കേസെടുത്തിട്ടുള്ളത്. മെയ്ത്ര ആശുപത്രിയില്‍ സന്ധി മാറ്റിവയ്ക്കലിനുള്ള റോബോട്ടിക് ശസ്ത്രക്രിയ വിഭാഗത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു ഇരുവരും. പരിപാടിയില്‍ ആള്‍ക്കൂട്ടമുണ്ടായതിനെ തുടര്‍ന്ന് നടന്‍മാര്‍ക്കെതിരേ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച ഉദ്ഘാടന പരിപാടിക്ക് ശേഷം ആശുപത്രി സന്ദര്‍ശിക്കാന്‍ ഇരുവരും തീവ്രപരിചരണ വിഭാഗം ബ്ലോക്കിലെത്തിയിരുന്നു. ഇത് ആളുകള്‍ കൂട്ടംകൂടാന്‍ കാരണമായി. ആശുപത്രിയില്‍ നടന്മാര്‍ എത്തിയപ്പോള്‍ മുന്നൂറോളം പേര്‍ കൂട്ടം കൂടിയെന്ന് എലത്തൂര്‍ പോലിസ് പറഞ്ഞു. ഉദ്ഘാടന…

Read More

സർക്കാരിനെതിരെ മൃദുസമീപനം: വി ഡി സതീശനെ ലക്ഷ്യമിട്ട് ഹൈക്കമാൻഡിന് മുന്നിൽ പരാതി

കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് ചെളിവാരിയെറിലിന് തുടക്കമായി. സംസ്ഥാനത്തെ പ്രതിപക്ഷവും കോൺഗ്രസ് പാർട്ടി നേതൃത്വവും ദുർബലമാകുന്നുവെന്ന് ഹൈക്കമാൻഡിന് മുന്നിൽ പരാതിയെത്തി. സർക്കാരിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും നിർണായക വിഷയങ്ങൾ ഏറ്റെടുക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു എ, ഐ ഗ്രൂപ്പുകളാണ് പരാതിക്ക് പിന്നിൽ. പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. പ്രതിപക്ഷ നേതാവിന്റെയും കെപിസിസി പ്രസിഡന്റിന്റെയും പ്രവർത്തനത്തെ വിമർശിച്ചാണ് പരാതി. വിഡി സതീശനെയാണ് ഗ്രൂപ്പുകൾ ടാർഗറ്റ് ചെയ്യുന്നത്. സതീശനെ പുകച്ചുചാടിക്കുകയെന്ന ലക്ഷ്യമിട്ടാണ് പരാതി ചെന്നതെന്ന് കരുതപ്പെടുന്നു. കെപിസിസി പുനഃസംഘടന വൈകുന്നതിലും പലർക്കും അതൃപ്തിയുണ്ട്.

Read More

ബച്ചന്റെ വസതിയിലും മുംബൈയിലെ മൂന്ന് റെയിൽവേ സ്‌റ്റേഷനുകളിലും ബോംബ് വെച്ചതായി സന്ദേശം

അമിതാഭ് ബച്ചന്റെ വീട്ടിലും മുംബൈയിലെ മൂന്ന് റെയിൽവേ സ്റ്റേഷനുകളിലും ബോംബ് വച്ചതായി ഭീഷണി സന്ദേശം. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ബൈക്കുള, ദാദർ റെയിൽവേ സ്റ്റേഷനുകളിലും ജുഹുവിലുള്ള അമിതാഭ് ബച്ചന്റെ വീട്ടിലും ബോംബ് വച്ചതായായിരുന്നു സന്ദേശം. മുംബൈ പൊലീസിന്റെ പ്രധാന കൺട്രോൾ റൂമിൽ ഇന്നലെ രാത്രിയിലാണ് ഭീഷണി സന്ദേശം എത്തിയത്. ഫോൺ കോൾ ലഭിച്ചതോടെ പൊലീസും ആർപിഎഫും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉടൻ തന്നെ പരിശോധന നടത്തി. എന്നാൽ സംശയാസ്പദമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ല….

Read More

മെസ്സി പി എസ് ജിയിലേക്കെന്ന് സൂചന; ഫുട്‌ബോൾ ലോകത്ത് ചൂടേറിയ ചർച്ച

ഫുട്‌ബോൾ സൂപ്പർ താരം ലയണൽ മെസ്സി ഫ്രഞ്ച് ക്ലബ്ബായ പി എസ് ജിയിലേക്കെന്ന് സൂചന. ക്ലബ് ഉടമയും ഖത്തർ രാജകുമാരനുമായ നാൽ അൽ ഖെലാഫിയുടെ സഹോദരൻ ഖാലിദ് ബിൻ ഹമദ് ബിൻ ഖലീഫ അൽതാനിയെ ഉദ്ധരിച്ചാണ് വാർത്തകൾ വരുന്നത്. ഇന്ന് പുലർച്ചെ ഖാലിദ് ഇക്കാര്യം സ്ഥിരീകരിച്ചുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു നേരത്തെ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും മെസ്സിയെ നോട്ടമിടുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള മുമ്പ് ബാഴ്‌സയുടെയും പരിശീലകനായിരുന്നു. മെസ്സിയുമായി നല്ല ബന്ധമാണ്…

Read More

സൂക്ഷിച്ച് കളിച്ചില്ലെങ്കിൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം വിടേണ്ടി വരും; ശബ്ദരേഖ അടക്കം പുറത്തുവിടുമെന്ന് ജലീൽ

  പി കെ കുഞ്ഞാലിക്കുട്ടിയെ വെല്ലുവിളിച്ച് കെ ടി ജലീൽ. ഹൈദരാലി തങ്ങളുടെ മകൻ മുഈൻ അലി തങ്ങൾക്കെതിരെ നടപടിയെടുത്താൽ കനത്ത വില നൽകേണ്ടി വരും. കുഞ്ഞാലിക്കുട്ടി തന്നെ ഇഡിയുമായി ബന്ധപ്പെട്ട വിഷയം പാണക്കാട് കുടുംബത്തിലെ പലരുമായും സംസാരിച്ചിട്ടുണ്ട്. അറ്റ കൈയ്ക്ക് അതൊക്കെ പുറത്തുവിടേണ്ടി വരും. പുറത്തുവന്നാൽ കുഞ്ഞാലിക്കുട്ടിക്ക് രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരുമെന്നും കെ ടി ജലീൽ മുന്നറിയിപ്പ് നൽകി കാര്യങ്ങൾ സൂക്ഷിച്ച് കൈകാര്യം ചെയ്താൽ കുഞ്ഞാലിക്കുട്ടിക്ക് നല്ലതാണ്. പാണക്കാട് കുടുംബത്തെ വരുതിയിൽ നിർത്താമെന്നാണ് വിചാരമെങ്കിൽ അത്…

Read More

എറണാകുളത്ത് മധ്യവയസ്‌കനെ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി; ദുരൂഹത

  എറണാകുളം ഏരൂരിൽ മധ്യവയസ്‌കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏരൂർ സ്വദേശി സേതുമാധവനെയാണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. സ്വകാര്യ സ്‌കൂളിലെ അറ്റൻഡറായിരുന്നു. മരണത്തിൽ ദുരൂഹതയുള്ളതായി പോലീസ് പറയുന്നു. കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു

Read More

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: ആറ് പ്രതികൾക്കെതിരെ ഇ ഡി കേസെടുത്തു

  കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പോലീസ് എഫ് ഐ ആറിലെ ആറ് പ്രതികളായ ടിആർ സുനിൽകുമാർ, ബിജു കരീം, റെജി അനിൽകുമാർ, കിരൺ, ബിജോയ് എ കെ, സി കെ ജിൽസ് എന്നിവർക്കെതിരെയാണ് കേസ്. കഴിഞ്ഞ ദിവസം പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു കരുവന്നൂർ ബാങ്ക് തട്ടിപ്പ് സിപിഎം നേരത്തെ അറിഞ്ഞിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ ഇന്ന് പുറത്തുവന്നിട്ടുണ്ട്. 2018 ഡിസംബർ 8ന് നടന്ന മാടായിക്കോണം ബ്രാഞ്ച് വിഷയം ചർച്ച…

Read More