സ്‌കൂള്‍ ക്ലാസുകളില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ബന്ധമാക്കാനാവില്ല സുപ്രിംകോടതി
ന്യൂഡല്‍ഹി: ഒന്നു മുതല്‍ ആറ് വരെ ക്ലാസുകളില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ബന്ധമാക്കിയ ആന്ധ്ര പ്രദേശ് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സ്‌റ്റേ ചെയ്ത ആന്ധ്ര ഹൈക്കോടതി വിധി റദ്ദാക്കാനാവില്ലെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. അതേസമയം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ കേള്‍ക്കാമെന്നും കോടതി സമ്മതിച്ചു. അടുത്ത ആഴ്ച കേസില്‍ വീണ്ടും വാദം കേള്‍ക്കും. എല്ലാ സംസ്ഥാന സര്‍ക്കാര്‍ സ്‌കൂളുകളിലും ഒന്നു മുതല്‍ ആറ് വരെ ക്ലാസുകളില്‍…