Headlines

Webdesk

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം 142, പാലക്കാട് 113, ആലപ്പുഴ 110, ഇടുക്കി 66, പത്തനംതിട്ട 45, വയനാട് 39 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

നടി ഉത്തര ഉണ്ണി വിവാഹിതയായി

നടി ഊര്‍മിള ഉണ്ണിയുടെ മകളും നടിയുമായ ഉത്തര ഉണ്ണി വിവാഹിതയായി. ബെംഗളൂരുവില്‍ ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്ന നിതേഷാണ് വരന്‍. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. 2020 ഏപ്രില്‍ മാസത്തില്‍ നടത്താനിരുന്ന വിവാഹം കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇടവപ്പാതി എന്ന ചിത്രത്തിലൂടെയാണ് ഉത്തര സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. നയന്‍ത് മന്ത്, പോ പ്രിന്റ്‌സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തു.

Read More

കൊവിഡ് വ്യാപനം വർധിക്കുന്ന പശ്ചാത്തലത്തിൽ നിയമസഭാ തെരഞ്ഞെടുപ്പു കർശന നിയന്ത്രണങ്ങളോടെ

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കണം തെരഞ്ഞെടുപ്പ് നടപടികളെന്ന് കമ്മീഷൻ നിർദേശം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ മാസ്‌ക്, സാനിറ്റൈസർ, കൈയുറകൾ എന്നിവയും, സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കും. പൊതുതിരഞ്ഞെടുപ്പിന്റെ ഓരോഘട്ടത്തിലും കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. വോട്ടെടുപ്പിന് ഒരു ദിവസം മുമ്പ് പോളിങ് സ്റ്റേഷനുകൾ നിർബന്ധമായും അണുവിമുക്തമാക്കണം. മുഴുവൻ പോളിങ് ബൂത്തുകളിലും തെർമൽ സ്‌കാനറും പിപിഇ കിറ്റുകളും ബ്രേക്ക് ദ ചെയിൻ കിറ്റുകളും ഉണ്ടെന്ന് ഉറപ്പാക്കണം. മാസ്‌ക്ക് കോർണറും ബൂത്തുകളിൽ സജ്ജീകരിക്കണം. പ്ലാസ്റ്റിക്…

Read More

അരിതാ ബാബുവിനെതിരായ പരാമർശം: എ എം ആരിഫ് മാപ്പ് പറയണമെന്ന് ചെന്നിത്തല

കായംകുളം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി അരിതാ ബാബുവിനെ അധിക്ഷേപിച്ച എഎം ആരിഫ് എംപി പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അരിതാ ബാബു മത്സരിക്കുന്നത് പാൽ സൊസൈറ്റിയിലേക്കല്ലെന്ന പരാമർശം വില കുറഞ്ഞതാണ്. അരിതയെ അധിക്ഷേപിക്കുന്നതിന് തുല്യമാണിത് ഇതിന് കായംകുളം ജനത തക്ക മറുപടി നൽകും. എംപിയുടെ പരാമർശം സ്വന്തം സ്ഥാനത്തിന് ചേരാത്തതാണ്. അതിനെ ശക്തമായി അപലപിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഇത് പാൽ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല, കേരളാ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണെന്ന് യുഡിഎഫ് ഓർക്കണമെന്നായിരുന്നു ആരിഫിന്റെ…

Read More

തമിഴ്‌നാട്ടിൽ നിന്ന് ഇതുവരെ 428 കോടിയുടെ പണവും സ്വർണവും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ

നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ തമിഴ്‌നാട്ടിൽ നിന്നും 428 കോടി അനധികൃത പണവും സ്വർണവും പിടികൂടിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ. 225.5 കോടിയുടെ പണവും 176.11 കോടി മൂല്യം വരുന്ന സ്വർണവും അടക്കമുള്‌ല വസ്തുക്കളാണ് പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ചെന്നൈ അടക്കമുള്ള പ്രദേശങ്ങളിലാണ് റെയ്ഡുകൾ നടന്നത്. കാരൂർ, കോയമ്പത്തൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ പണവും പിടിച്ചെടുത്തത്. റാണിപേട്ട് ജില്ലയിൽ നിന്ന് മാത്രം 91.56 കോടി രൂപ പിടിച്ചെടുത്തു. കഴിഞ്ഞ…

Read More

കളിച്ചുകൊണ്ടിരിക്കെ ഒ​​ന്ന​​ര വ​​യ​​സ്സു​​കാ​​ര​​ന്‍ ബ​​ക്ക​​റ്റി​​ലെ വെ​​ള്ള​​ത്തി​​ല്‍ വീ​​ണ് മ​​രി​​ച്ചു

കു​​റ്റ്യാ​​ടി: കാ​​യ​​ക്കൊ​​ടി​​യി​​ല്‍ ഒ​​ന്ന​​ര വ​​യ​​സ്സു​​കാ​​ര​​ന്‍ ബ​​ക്ക​​റ്റി​​ലെ വെ​​ള്ള​​ത്തി​​ല്‍ വീ​​ണ് മു​​ങ്ങി മ​​രി​​ച്ചു. നെ​​ല്ലി​​യു​​ള്ള​​തി​​ല്‍ ല​​ത്തീ​​ഫി​‍െന്‍റ​​യും സ​​മീ​​റ​​യു​​ടെ​​യും മ​​ക​​ന്‍ ആ​​ദം ഐ​​ബ​​ക്കാ​​ണ് വീ​​ട്ടു​​മു​​റ്റ​​ത്ത് ക​​ളി​​ച്ചു കൊ​​ണ്ടി​​രി​​ക്കെ ബ​​ക്ക​​റ്റി​​ല്‍ സം​​ഭ​​രി​​ച്ചു വെ​​ച്ച വെ​​ള്ള​​ത്തി​​ല്‍ വീ​​ണ​​ത്. കു​​ഞ്ഞി​‍െന്‍റ സ​​മീ​​പ​​ത്തു ത​​ന്നെ​​യു​​ണ്ടാ​​യി​​രു​​ന്ന മാ​​താ​​വ് അ​​ത്യാ​​വ​​ശ്യ​​ത്തി​​ന് മ​​റ്റൊ​​രു ഭാ​​ഗ​േ​​ത്ത​​ക്ക്​ തി​​രി​​ഞ്ഞ​​പ്പോ​​ഴാ​​ണ് അ​​പ​​ക​​ടം. ബ​​ക്ക​​റ്റി​​ന​​ടു​​ത്തേ​​ക്ക് നീ​​ങ്ങി​​യ കു​​ഞ്ഞ് ത​​ല​​കു​​ത്തി വീ​​ഴു​​ക​​യാ​​യി​​രു​​ന്നു. ഉ​​ട​​ന്‍ പു​​റ​​ത്തെ​​ടു​​ത്ത് കു​​റ്റ്യാ​​ടി ഗ​​വ.​​ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു. പോ​​സ്​​​റ്റ്​​​മോ​​ര്‍​​ട്ട​​ത്തി​​ന് മൃ​​ത​​ദേ​​ഹം കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലേ​​ക്ക​​യ​​ച്ചു. തി​​ങ്ക​​ളാ​​ഴ്ച ഉ​​ച്ച​​ക്ക് കാ​​യ​​ക്കൊ​​ടി ജു​​മാ​​സ്ജി​​ദ് ഖ​​ബ​​ര്‍​​സ്ഥാ​​നി​​ല്‍ ഖ​​ബ​​റ​​ട​​ക്കും. സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍:…

Read More

സുൽത്താൻ ബത്തേരിയെ ചെങ്കടലാക്കി മാറ്റികൊണ്ടുള്ള പടുകൂറ്റൻ റോഡ് ഷോയോടെ ഇടതു മുന്നണിയുടെ പരസ്യപ്രചാരണം സമാപിച്ചു

സുൽത്താൻ ബത്തേരി : ബത്തേരി പട്ടണത്തെ അക്ഷരാർത്ഥത്തിൽ ചെങ്കടലാക്കി മാറ്റികൊണ്ടുള്ള പടുകൂറ്റൻ റോഡ്‌ഷോയോടെയാണ് ഇന്നലെ ഇടതുമുന്നണിയുടെ ബത്തേരി മണ്ഡലത്തിലെ പരസ്യ പ്രചരണം സമാപിച്ചത്. പ്രചാരണത്തിന്റെ എല്ലാ മേഖലയിലും ഇടതു മുന്നണി തന്നെയാണ് അജയ്യ ശക്തിയെന്ന് വിളിച്ചറിയിച്ചുകൊണ്ടായിരുന്നു ആയിരങ്ങൾ പങ്കെടുത്ത റോഡ് ഷോ ബത്തേരിയിൽ നടന്നത്. ഉച്ചക്ക് പന്ത്രണ്ട് മണിക്ക് ബത്തേരി ചീരാൽ റോഡിൽ നിന്നാരംഭിച്ച റോഡ് ഷോ ബത്തേരി അസംപ്ഷൻ ജംഗ്ഷനിൽ സമാപിച്ചു. പർട്ടി ചിഹ്നം ആലേഖനം ചെയ്ത കൊടിതേരണങ്ങളുമേന്തി ആയിരങ്ങളാണ് ഉച്ചവെയിലിനെപോലും അവഗണിച്ച് പ്രകടനത്തിൽ പങ്കാളികളായത്….

Read More

‘ആസ്റ്റര്‍ ദില്‍സെ’ ലോകാരോഗ്യദിനത്തില്‍ ലോകമെങ്ങുമുള്ള പ്രവാസികള്‍ക്കായി നൂതന പദ്ധതി

കോഴിക്കോട്: ലോകമെങ്ങുമുള്ള പ്രവാസികളുടെ നാട്ടിലുള്ള കുടുംബങ്ങളുടെ ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട് ആസ്റ്റര്‍ ഗ്രൂപ്പ് ആഗോളതലത്തില്‍ ‘ആസ്റ്റര്‍ ദില്‍സെ’ എന്ന പേരില്‍ നൂതന പദ്ധതി ആരംഭിക്കുന്നു. ലോകാരോഗ്യദിനത്തോടനുബന്ധിച്ചാണ് ആസ്റ്റര്‍ മിംസ് ചെയര്‍മാന്‍ പദ്മശ്രീ ഡോ. ആസാദ് മൂപ്പന്‍ ഈ പദ്ധതി പ്രഖ്യാപിച്ചത്. മലയാളിജനസംഖ്യയുടെ വലിയൊരു വിഭാഗം പ്രവാസികളാണ്. വിദേശങ്ങളില്‍ താമസിക്കുന്ന ഇവരില്‍ ധാരാളം പേരുടെ വീടുകളില്‍ സ്ഥിരമായ പരിചരണവും ചികിത്സയും ആവശ്യമായ മാതാപിതാക്കളോ മറ്റ് ബന്ധുക്കളോ ഉണ്ട്. വിദേശത്ത് നിന്നുകൊണ്ട് നാട്ടിലുള്ളവരുടെ ചികിത്സയുമായി ബന്ധപ്പെട്ട് പ്രവാസികള്‍ അനുഭവിക്കുന്ന നിസ്സഹായതയ്ക്ക് പരിഹാരം…

Read More

മഞ്ചേശ്വരത്ത് സിപിഎം വോട്ടുകൾ ചോദിച്ചതിൽ ഉറച്ചുനിൽക്കുന്നതായി മുല്ലപ്പള്ളി

മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ സിപിഎം വോട്ട് ചോദിച്ചതിൽ ഉറച്ച് നിൽക്കുന്നതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. സിപിഎം വോട്ട് യുഡിഎഫിന് നൽകണമെന്നാണ് അഭ്യർഥിച്ചത്. മണ്ഡലത്തിൽ ദുർബലനായ സ്ഥാനാർഥിയെ സിപിഎം നിർത്തിയ സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു തലശ്ശേരിയിൽ ബിജെപിയുടെ പത്രിക തള്ളിയത് മനപ്പൂർവമാണ്. സിപിഎമ്മിനെ സഹായിക്കാൻ വേണ്ടിയാണിത്. മനഃസാക്ഷിക്ക് വോട്ട് ചെയ്യാൻ അഭ്യർഥിച്ചതിലൂടെ ഷംസീറിന് വോട്ട് ചെയ്യാനാണ് ആവശ്യപ്പെടുന്നത്. സിഒടി നസീറിന് പിന്തുണയെന്ന് ബിജെപി ഇപ്പോൾ പറയുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. മഞ്ചേശ്വരത്ത് സിപിഎം വോട്ടുകൾ ചോദിച്ച…

Read More

സൗദിയില്‍ കോവിഡ് കേസുകള്‍ കൂടുന്നു; കർശന താക്കീതുമായി ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദിയില്‍ കോവിഡ് കേസുകളും മരണങ്ങളും വീണ്ടും വർധിച്ച സാഹചര്യത്തില്‍ നടപടികള്‍ കർശനമാക്കി ആഭ്യന്തര മന്ത്രാലയം. കോവിഡ് വർധിക്കുന്ന സാഹചര്യത്തില്‍ യാതൊരു വിധ ദാക്ഷിണ്യവുമുണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ക്വാറന്‍റൈന്‍ പാലിക്കുന്നതടക്കമുള്ള നിർദ്ദേശങ്ങളും ആരോഗ്യ മന്ത്രാലയം മുന്നോട്ടുവെക്കുന്ന മുന്‍കരുതല്‍ നടപടികളും പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ സുരക്ഷാ വക്താവ് വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ മാസങ്ങളില്‍ കുറഞ്ഞുവന്ന കോവിഡ് ബാധ വീണ്ടും വർധിക്കുന്നതാണ് കാണുന്നത്. കോവിഡ് നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയ ചട്ടങ്ങളുടെ ലംഘനമാണ് രോഗബാധയും…

Read More