Headlines

Webdesk

രാഷ്ട്രീയ ജീവിതത്തിന് തടസ്സമായാല്‍ സിനിമ ഉപേക്ഷിക്കാന്‍ തയ്യാറെന്ന് കമല്‍ ഹാസന്‍

  ചെന്നൈ: ജനങ്ങളെ സേവിക്കുന്നതിനായുള്ള തന്റെ രാഷ്ട്രീയ ജീവിതത്തിന് തടസ്സമായാല്‍ സിനിമ ഉപേക്ഷിക്കാന്‍ തയ്യറാണെന്ന് നടനും മക്കള്‍ നീതി മയ്യം സ്ഥാപകനുമായ കമല്‍ ഹാസന്‍. ‘ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന സിനിമകള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞാല്‍ ചലച്ചിത്രരംഗം ഞാന്‍ ഉപേക്ഷിക്കും. അവ രാഷ്ട്രീയ ജീവിതത്തിന് തടസ്സമായി വന്നാല്‍” അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ നിന്ന് അകന്നു നിന്ന് 30 ശതമാനത്തില്‍ ഒരാളായതിനാല്‍ തന്റെ രാഷ്ട്രീയ പ്രവേശനം ചരിത്രപരമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ജനങ്ങളെ സേവിക്കുന്നതില്‍ സിനിമ ഒരു തടസ്സമായി…

Read More

ട്രെയിൻ അട്ടിമറിക്കാൻ ശ്രമം; വർക്കല ഇടവയിൽ രണ്ടു പേർ അറസ്റ്റിൽ

കൊല്ലം: റെയിൽവേ ട്രാക്കില്‍ തെങ്ങിന്‍തടി ​വെച്ച്‌ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച രണ്ടു പേർ അറസ്റ്റിലായി. അട്ടിമറി ശ്രമം നടത്തി മണിക്കൂറുകള്‍ക്കകമാണ് റെയില്‍വേ പൊലീസ് പ്രതികളെ പിടികൂടിയത്. ഇടവ തൊടിയില്‍ ഹൗസില്‍ സാജിദ് (27), കാപ്പില്‍ ഷൈലജ മന്‍സിലില്‍ ബിജു (30) എന്നിവരെ പിടികൂടി. ഞാ‍യറാഴ്ച പുലര്‍ച്ച 12.50ഓടെ ഇടവക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയില്‍വേ ട്രാക്കിലാണ് സംഭവം. ട്രാക്കിൽ തെങ്ങിൻ തടി വെച്ചതിനു പിന്നാലെ അതുവഴി കടന്നുവന്ന ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ് ട്രെയിൻ തടിയിൽ തട്ടിയ…

Read More

ശുപാർശ രാഷ്ട്രപതി അംഗീകരിച്ചു; ജസ്റ്റിസ് എൻ വി രമണ അടുത്ത ചീഫ് ജസ്റ്റിസാകും

ഇന്ത്യയുടെ നാൽപത്തിയെട്ടാമത് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് എൻ വി രമണ ചുമതലയേൽക്കും. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശുപാർശ അംഗീകരിച്ചു. നിലവിലെ ചീഫ് ജസ്റ്റിസായ എസ് എ ബോബ്ഡ ഈ മാസം 23ന് വിരമിക്കും. ഏപ്രിൽ 24 ന് എൻ വി രമണ സത്യപ്രതിജ്ഞ ചെയ്യും. എൻ വി രമണയ്ക്ക് 2022 ആഗസ്റ്റ് 26 വരെ സർവീസുണ്ട്. ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ നിലവിൽ സുപ്രീം കോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിയാണ് എൻ വി അദ്ദേഹം….

Read More

ലോക്ക് ഡൗൺ വരുമെന്ന് ആശങ്ക; കുടിയേറ്റ തൊഴിലാളികൾ കൂട്ടത്തോടെ മടങ്ങുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സ്ഥിതിയിലേക്ക് എത്തിയതോടെ ഇതര സംസ്ഥാന തൊഴിലാളികൾ സ്വദേശങ്ങളിലേക്ക് മടങ്ങുന്നു. വീണ്ടും ലോക്ക് ഡൗൺ ഏർപ്പെടുത്തിയേക്കുമെന്ന ആശങ്കയെ തുടർന്നാണ് തൊഴിലാളികൾ മടങ്ങുന്നത് മുംബൈ, നാസിക്, പൂനെ നഗരങ്ങളിലെ കുടിയേറ്റ തൊഴിലാളികളാണ് തിരിച്ചുപോകുന്നത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് മടങ്ങുന്നത്. തൊഴിലാളികളുടെ കൂട്ടത്തോടെയുള്ള മടക്കം നഗരങ്ങളിലെ വ്യവസായ, നിർമാണ, ഹോട്ടൽ മേഖലകളെ സാരമായി ബാധിക്കും മഹാരാഷ്ട്രയിൽ ഞായറാഴ്ച മുതൽ രാത്രികാല കർഫ്യു ഏർപ്പെടുത്തിയിരുന്നു. ലോക്ക് ഡൗണും പിന്നാലെ ഏർപ്പെടുത്തുമെന്ന അഭ്യൂഹവും സംസ്ഥാനത്ത് പരന്നിട്ടുണ്ട്….

Read More

നടി ദുർഗ കൃഷ്ണയും അർജുൻ രവീന്ദ്രനും വിവാഹിതരായി

നടി ദുർഗ കൃഷ്ണയും നിർമാതാവും ബിസിനസുകാരനുമായ അർജുൻ രവീന്ദ്രനും വിവാഹിതരായി. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും ചടങ്ങിൽ സന്നിഹതരായിരുന്നു. സിനിമാരംഗത്തുള്ള സുഹൃത്തുക്കൾക്കായി റിസപ്ഷൻ കൊച്ചിയിൽ നടക്കും. കഴിഞ്ഞ നാലു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വിമാനം, പ്രേതം 2, ലൗ ആക്ഷൻ ഡ്രാമ, കുട്ടിമാമ, കൺഫഷൻ ഓഫ് കുക്കൂസ് തുടങ്ങിയ ചിത്രങ്ങളിലാണ് ദുർഗ അഭിനയിച്ചിട്ടുള്ളത്. മോഹൻലാൽ ചിത്രം റാം ആണ് താരത്തിന്റെ പുതിയ പ്രോജക്ട്.

Read More

കൊവിഡ് സ്ഥിരീകരിച്ച അക്ഷയ് കുമാറിനെ ആശുപത്രിയിലേക്ക് മാറ്റി

ബോളിവുഡ് താരം അക്ഷയ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ അക്ഷയ് കുമാറിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നിലവിൽ തനിക്ക് ആരോഗ്യകരമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എങ്കിലും ഡോക്ടർമാരുടെ നിർദേശപ്രകാരം മുൻകരുതൽ എന്നോണം ആശുപത്രിയിൽ അഡ്മിറ്റ് ആയതാണെന്നും അക്ഷയ് കുമാർ പറഞ്ഞു.

Read More

ഇന്തോനേഷ്യയിൽ മിന്നൽ പ്രളയം; 70 പേർ മരിച്ചു, നിരവധി പേരെ കാണാതായി

ഇന്തോനേഷ്യയിലും സമീപരാജ്യമായ കിഴക്കൻ ടിമോറിലും ഞായറാഴ്ചയുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 70 കടന്നു. കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്‌ളാർസ് ദ്വീപ് മുതൽ കിഴക്കൻ ടിമോർ വരെയുള്ള ഭൂരിഭാഗം വീടുകളും വെള്ളത്തിനടിയിലായി. നിരവധി പേരെ കാണാതായിട്ടുണ്ട് മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. പ്രളയത്തെ തുടർന്ന് അണക്കെട്ടുകൾ കരകവിഞ്ഞൊഴുകിയതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. 42 പേരെ കാണാതായതായി ഇന്തോനേഷ്യൻ ദുരന്തനിവാരണ സേന അറിയിച്ചു കനത്ത മഴയും വെള്ളപ്പാച്ചിലും ചെളിയും മൂലം രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്തേക്ക് എത്താനാകാത്ത സ്ഥിതിയുണ്ട്. ജനങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനുള്ള നടപടികളും…

Read More

ശിവകാശിയിൽ പടക്കനിർമാണശാലയിൽ സ്‌ഫോടനം; ഒരാൾ മരിച്ചു

തമിഴ്‌നാട് ശിവകാശിയിൽ പടക്കനിർമാണശാലയിൽ സ്‌ഫോടനം. അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരുക്കേറ്റു ദുരൈസ്വാമിപുരം എന്ന ഗ്രാമത്തിലെ പടക്കനിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഥലത്ത് രക്ഷാപ്രവർത്തനം നടക്കുകയാണ്.

Read More

കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടി മാറ്റി

കണ്ണൂർ മമ്പറത്ത് സ്ഥാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ കട്ടൗട്ടിന്റെ തല വെട്ടിമാറ്റിയ നിലയിൽ. സംഭവത്തിന് പിന്നിൽ ആർ എസ് എസ് ആണെന്ന് സിപിഎം ആരോപിച്ചു. ദുഷ്ടമനസ്സുകളാണ് ഇത്തരം പ്രവർത്തിക്ക് പിന്നിലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു പ്രദേശത്ത് ആർഎസ്എസ് ഗുണ്ടാസംഘമുണ്ട്. അവരാണെങ്കിൽ ക്വട്ടേഷനിൽ പങ്കെടുക്കുന്നവരാണ്. എത്രമാത്രം ദുഷ്ടമനസ്സുകളാണ് മുഖ്യമന്ത്രിയുടെ മുഖം വെട്ടിയെടുത്ത് വികൃതമാക്കിയതെന്ന് മനസ്സിലാക്കുന്നതെന്നും എം വി ജയരാജൻ പറഞ്ഞു.

Read More

ഒരു ലക്ഷം കടന്ന് പ്രതിദിന വർധനവ്; കൊവിഡ് വ്യാപനത്തിൽ വലഞ്ഞ് രാജ്യം

രാജ്യത്ത് കൊവിഡ് കേസുകളിൽ രൂക്ഷ വർധനവ്. ഇതാദ്യമായി പ്രതിദിന കേസുകൾ ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,558 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 478 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു ഇതോടെ രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1,25,89,067 ആയി ഉയർന്നു. ഇതിനോടകം 1,16,82,136 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 7,41,830 പേരാണ് ചികിത്സയിൽ കഴിയുന്നത്. 1,65,101 പേർ കൊവിഡ് ബാധിച്ച് മരിച്ചു രാജ്യത്ത് ഇതിനോടകം 7.91 കോടി പേർക്ക് കൊവിഡ് വാക്‌സിൻ വിതരണം…

Read More