തമിഴ് നടനും ഛായാഗ്രഹകനുമായ ഷമൻ മിത്രു കൊവിഡ് ബാധിച്ച് മരിച്ചു

 

തമിഴ് നടനും ഛായാഗ്രഹകനുമായ ഷമൻ മിത്രു കൊവിഡ് ബാധിച്ച് മരിച്ചു. 43 വയസ്സായിരുന്നു. ശ്വാസസംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

തമിഴ് സിനിമയിൽ ഛായാഗ്രഹകനായാണ് ഷമൻ മിത്രുവിന്റെ തുടക്കം. ഏതാനും സിനിമകളിലും അഭിനയിച്ചു. തൊരട്ടൈ എന്ന ചിത്രത്തിലാണ് ആദ്യമായി ഷമൻ മിത്രു അഭിനയിച്ചത്.