Headlines

Webdesk

തെരഞ്ഞെടുപ്പ് പ്രചാരണ വാഹനം കയറിയിറങ്ങി; 10 വയസുകാരൻ മരിച്ചു

മാഹി: തെരഞ്ഞെടുപ്പ് പ്രചാരണ പ്രചാരണ വാഹനം കയറിയിറങ്ങി 10 വയസുകാരൻ മരിച്ചു. മാഹിയിൽ അയ്യപ്പന്‍ വീട്ടില്‍ വിശാലിന്റെ മകന്‍ ആദിഷാണ് (10) മരിച്ചത്. മാഹി കടപ്പുറത്ത് എന്‍ഡിഎ പ്രചാരണ വാഹനത്തിനടിയില്‍പ്പെട്ടാണ് അപകടം. തെരഞ്ഞെടുപ്പ് പ്രചാരണം കാണാന്‍ സൈക്കിളിലെത്തിയ കുട്ടി എന്‍ഡിഎ പ്രചാരണ വാഹനത്തിനിടയിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ ശരീരത്തില്‍ കൂടി വാഹനം കയറിയിറങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

Read More

രണ്ടു തവണ വാക്‌സിൻ സ്വീകരിച്ചയാൾക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു

ഗാന്ധിനഗര്‍: രണ്ടുതവണ കോവിഡ് വാക്സിന്‍ സ്വീകരിച്ച കോട്ടയം മെഡിക്കല്‍ കോളജ്​ ജീവനക്കാരിക്ക് കോവിഡ്. അരീപ്പറമ്പ് സ്വദേശിനിയായ 27കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജനുവരിയില്‍ മെഡിക്കല്‍ കോളജിലെ സെന്‍ററില്‍നിന്നാണ് ആദ്യ വാക്സിന്‍ സ്വീകരിച്ചത്. ഫെബ്രുവരി 28ന് രണ്ടാമത്തെ ഡോസും സ്വീകരിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസം പനിയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പരിശോധന നടത്തി. ഞായറാഴ്ച പരിശോധനഫലം വന്നപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇവരോട് തല്‍ക്കാലം വീട്ടില്‍തന്നെ കഴിയാന്‍ നിര്‍ദേശം നല്‍കി. വാക്‌സിന് വേണ്ടി ഒരുപാട് കാത്തിരുന്നവരാണ് ലോക ജനത. ഒടുവിൽ വാക്‌സിൻ എത്തിയിട്ടും…

Read More

ആലപ്പുഴ ദേശീയപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ദമ്പതികൾ മരിച്ചു

ആലപ്പുഴ തുമ്പോളി ദേശീയപാതയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് പേർ മരിച്ചു. ദമ്പതികളായ രാഹുൽ, ഭാര്യ ഹരിത എന്നിവരാണ് മരിച്ചത്. എഴുപുന്ന ചെമ്മനാട് സ്വദേശികളാണ്. വാഹനത്തിലുണ്ടായിരുന്ന വേണുഗോപാൽ, സീമ എന്നിവർക്ക് അപകടത്തിൽ പരുക്കേറ്റു. ഇവരുടെ കുട്ടികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു ഞായറാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരത്ത് നിന്ന് വരികയായിരുന്ന കാറും കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്.

Read More

ലാവ്‌ലിൻ കേസ് നാളെ സുപ്രീം കോടതിയിൽ; തെരഞ്ഞെടുപ്പ് ദിവസം സിബിഐ എന്ത് നിലപാട് സ്വീകരിക്കും

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമായ നാളെ ലാവ്‌ലിൻ കേസ് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. കോടതി ആവശ്യപ്പെട്ട രേഖകൾ സിബിഐ ഇതുവരെ സമർപ്പിച്ചിട്ടില്ല. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോഴും സിബിഐ വാദം ആരംഭിച്ചിരുന്നില്ല നാളെ നാലാമത്തെ കേസായിട്ടാണ് ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത്. 27തവണയാണ് കേസ് ഇതിന് മുമ്പ് മാറ്റിവെച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ദിവസമായ നാളെ സിബിഐ കേസിൽ എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് നിർണായകമാകുക. രണ്ട് കോടതികൾ കുറ്റവിമുക്തരാക്കി വിധി…

Read More

നടനും തിരക്കഥാകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു

നടനും തിരക്കഥകൃത്തുമായ പി ബാലചന്ദ്രൻ അന്തരിച്ചു.വൈക്കത്തെ വസതിയിൽ ഇന്ന് പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ദീർഘകാലമായി രോഗബാധിതനായിരുന്നു. സംസ്‌കാരം വൈകിട്ട് മൂന്ന് മണിക്ക് സ്വവസതിയിൽ നടക്കും ഉള്ളടക്കം, അങ്കിൾബൺ, പവിത്രം, തച്ചോളി വർഗീസ് ചേകവൻ, അഗ്നിദേവൻ, മാനസം, പുനരധിവാസം, പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും സംഭാഷണവും പി ബാലചന്ദ്രന്റേതായിരുന്നു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായി എത്തിയ വൺ ആണ് അവസാന ചിത്രം 1989ൽ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. 1989ൽ നാടക…

Read More

ഇന്ന് നിശബ്ദ പ്രചാരണം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നാളെ

നിയമസഭാ തെരഞ്ഞെടുപ്പ് നാളെ. ഇന്ന് നിശബ്ദ പ്രചാരണമാണ്. ആരോപണങ്ങളും പ്രത്യാരോപണങ്ങളും പോർവിളികളുമായുള്ള പരസ്യപ്രചാരണം ഇന്നലെ വൈകുന്നേരത്തോടെ അവസാനിച്ചിരുന്നു. കൊട്ടിക്കലാസം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്കിയിരുന്നുവെങ്കിലും ഒട്ടും ശോഭ കുറയാതെയാണ് മുന്നണികളും പാർട്ടികളും തങ്ങളുടെ പരസ്യപ്രചാരണം അവസാനിപ്പിച്ചത് സംസ്ഥാനത്തെ 140 നിയോജക മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രണ്ട് കോടി എഴുപത്തിനാല് ലക്ഷം വോട്ടർമാരാണ് ജനവിധി നിർണയിക്കുന്നത്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ഏഴ് മണി വരെയാണ് പോളിംഗ്. മാവോയിസ്റ്റ് ഭീഷണിയുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒമ്പത് മണ്ഡലങ്ങളിൽ വൈകുന്നേരം…

Read More

വയനാട് ജില്ലയില്‍ 59 പേര്‍ക്ക് കൂടി കോവിഡ്;78 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (4.04.21) 59 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 78 പേര്‍ രോഗമുക്തി നേടി. 57 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28766 ആയി. 27829 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 757 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 682 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* മേപ്പാടി സ്വദേശികള്‍ 10 പേര്‍, വെള്ളമുണ്ട, പനമരം ആറു പേര്‍…

Read More

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍ഗോഡ് 190, തിരുവനന്തപുരം 185, കൊല്ലം 148, പാലക്കാട് 133, ഇടുക്കി 113, ആലപ്പുഴ 99, പത്തനംതിട്ട 74, വയനാട് 59 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചില്ല….

Read More

അപരനെ നിർത്തിയത് മാന്യതയില്ലാത്ത പ്രവർത്തി; ജോസ് കെ മാണിക്ക് പരാജയഭീതിയെന്ന് മാണി സി കാപ്പൻ

പാലായിൽ തന്റെ പേരിൽ അപരനെ നിർത്തിയത് ജോസ് കെ മാണിക്ക് പരാജയഭീതിയെ തുടർന്നെന്ന് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ. ഇത് മാന്യതയുള്ള ആരും ചെയ്യുന്ന പ്രവർത്തിയല്ല. പണവും മദ്യവും ഒഴുക്കി ജോസ് കെ മാണി വോട്ട് പിടിക്കുകയാണെന്നും മാണി സി കാപ്പൻ ആരോപിച്ചു തനിക്ക് 15,000 വോട്ടിന്റെ ഭൂരിപക്ഷം ലഭിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു. ഇടതുമുന്നണി വിട്ട് വന്ന മാണി സി കാപ്പനും ഇടതുമുന്നണിയിലേക്ക് ചേക്കേറിയ ജോസ് കെ മാണിയും തമ്മിലാണ് പാലായിൽ ഏറ്റുമുട്ടുന്നത്.

Read More

ഉത്തരാഖണ്ഡിൽ കാട്ടുതീ പടരുന്നു: ഹെക്ടർ കണക്കിന് വനം കത്തിനശിച്ചു, നാല് മരണം

ഉത്തരാഖണ്ഡിൽ കാട്ടുതീ പടരുന്നു. നാല് പേർ ഇതിനോടകം മരിച്ചു. നിരവധി കാട്ടുമൃഗങ്ങളും വെന്തുമരിച്ചു. വിവിധ മേഖലയിലായി 62 ഹെക്ടറോളം വനഭൂമിയിലാണ് കാട്ടുതീ പടർന്നത്. ശനിയാഴ്ച ഉച്ചയോടെയാണ് തീ പടർന്നുപിടിച്ചത് തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. സംസ്ഥാനത്ത് മുഖ്യമന്ത്രി തിരാത് സിംഗ് റാവത്ത് ഉന്നത തലയോഗം വിളിച്ചു ചേർത്തിട്ടുണ്ട്. ഹെലികോപ്റ്ററിന്റെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Read More