യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് കെ മുരളീധരൻ എത്തിയേക്കുമെന്ന് സൂചന. ഗ്രൂപ്പ് താത്പര്യമൊക്കെ തള്ളി പ്രതിപക്ഷ നേതാവിനെയും കെപിസിസി പ്രസിഡന്റിനെയും പ്രഖ്യാപിച്ച ഹൈക്കമാൻഡിന് മുരളീധരൻ യുഡിഎഫ് കൺവീനർ സ്ഥാനത്തേക്ക് എത്തണമെന്നതാണ് ആഗ്രഹം.
കൺവീനർ സ്ഥാനത്തേക്ക് വരാൻ മുരളിയും താത്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് മുരളീധരൻ ലക്ഷ്യം വെക്കുന്നത്.