കൊവിഡ് വ്യാപനത്തെ തുടർന്ന് ഒരു മാസത്തിലേറെയായി അടഞ്ഞുകിടന്നിരുന്ന സംസ്ഥാനത്തെ മദ്യശാലകൾ വീണ്ടും തുറന്നു. രാവിലെ ഒമ്പത് മണിക്കാണ് ബീവറേജസ്, കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുകളും തുറന്ന് പ്രവർത്തിക്കാൻ ആരംഭിച്ചത്. വലിയ തിരക്കാണ് പലയിടങ്ങളിലും അനുഭവപ്പെടുന്നത്. അതേസമയം സാമൂഹിക അകലമൊക്കെ പാലിച്ചാണ് ആളുകൾ വരി നിൽക്കുന്നത്
11 മണിയോടെ ബാറുകളും ബിയർ വൈൻ പാർലറുകളും തുറന്നു പ്രവർത്തിക്കും. ഔട്ട്‌ലെറ്റുകളിലും ബാറുകളിലും പോയി മദ്യം നേരിട്ട് വാങ്ങാം. മൊബൈൽ ആപ്പ് വഴി നേരത്തെ ബുക്ക് ചെയ്യേണ്ടതില്ല. അതേസമയം സാമൂഹിക അകലം പാലിച്ച് വിൽപ്പന നടത്തണമെന്നാണ് സർക്കാർ നൽകിയിരിക്കുന്ന നിർദേശം