സംസ്ഥാനത്ത് മദ്യവിൽപ്പന നാളെ മുതൽ പുനരാരംഭിക്കും. മദ്യം വാങ്ങാൻ ബെവ് ക്യൂ ആപ്പിന്റെ ആവശ്യമില്ല. പകരം ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി നേരിട്ട് മദ്യം വാങ്ങാം. സാമൂഹിക അകലം ഉറപ്പുവരുത്തി വിൽപ്പന നടത്തണമെന്നതാണ് നിർദേശം
ആപ്പ് വഴി ബുക്ക് ചെയ്ത് മദ്യം നൽകാനായിരുന്നു ആദ്യം ആലോചിച്ചിരുന്നത്. എന്നാൽ നേരത്തെ തന്നെ സാങ്കേതിക പിഴവുകളുള്ള ആപ്പ് വീണ്ടുമുപയോഗിക്കുന്നതിൽ എക്‌സൈസിന് താത്പര്യമില്ലായിരുന്നു. ബെവ് ക്യൂ ആപ്പിന്റെ പ്രതിനിധികൾ ബീവറേജസ് കോർപറേഷൻ ആസ്ഥാനത്ത് എത്തി ചർച്ച നടത്തുകയും ചെയ്തിരുന്നു.
ആപ്പ് ഉടൻ സജ്ജമാക്കുന്നതിന് പ്രായോഗിക തടസ്സങ്ങളുണ്ടെന്ന് ഇവർ പറഞ്ഞതോടെയാണ് ആപ്പ് പിൻവലിക്കാൻ സർക്കാർ തീരുമാനിച്ചത്.