സംസ്ഥാനത്ത് തിരുവോണ ദിവസമുൾപ്പെടെ അടുത്ത മൂന്ന് ദിവസത്തേക്ക് മദ്യവിൽപ്പനയുണ്ടാകില്ല. ബാറുകളും ബീവറേജസ് ഔട്ട്‌ലെറ്റുകളും ബിയർ വൈൻ പാർലറുകളും അടക്കം എല്ലാം അടഞ്ഞുകിടക്കും. സാധാരണ ആഘോഷനാളുകളിൽ മദ്യവിൽപ്പനശാലകൾക്ക് നൽകാറുള്ള ഇളവാണ് ഇക്കുറി പിൻവലിച്ചിരിക്കുന്നത്.
ബെവ്‌കോ കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾക്ക് 31ന് നേരത്തെ അവധി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ ബാറുകൾക്ക് അനുമതി നൽകിയാൽ വലിയ തിരക്ക് അനുഭപ്പെടുമെന്ന വിലയിരുത്തലിലാണ് തീരുമാനം.
മദ്യം വാങ്ങാൻ ബെവ്ക്യൂ ആപ്പ് വഴി ഔട്ട്‌ലെറ്റുകൾ തെരഞ്ഞെടുക്കാനുള്ള സംവിധാനം നിലവിൽ വന്നു. പിൻകോഡ് മാറ്റുന്നതിനും സാധിക്കും. ഓണം കണക്കിലെടുത്ത് മദ്യവിൽപ്പനയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഒരു ദിവസം വിതരണം ചെയ്യേണ്ട ടോക്കണുകളുടെ എണ്ണവും വർധിപ്പിച്ചു.