സ്വകാര്യ ബസ് സർവീസ് സംബന്ധിച്ച മാർഗനിർദേശമായി; സർവീസുകൾ ഒറ്റ, ഇരട്ട നമ്പർ പ്രകാരം

 

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത് സംബന്ധിച്ച മാർഗനിർദേശമായി. ഒറ്റ, ഇരട്ട അക്ക നമ്പർ പ്രകാരം ബസുകൾക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ നാളെ മുതൽ സർവീസ് നടത്താം.

നാളെ ഒറ്റയക്ക ബസുകൾ സർവീസ് നടത്തണം. അടുത്ത തിങ്കളാഴ്ചയും പിന്നെ വരുന്ന ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്ക നമ്പർ ബസുകൾ സർവീസ് നടത്തണം. ചൊവ്വ, വ്യാഴം ദിവസങ്ങളിലും തിങ്കളാഴ്ചയും ഒറ്റയക്ക നമ്പർ ബസ് സർവീസ് നടത്താം. ശനി, ഞായർ ദിവസങ്ങളിൽ ബസ് സർവീസ് അനുവദിക്കില്ല.