സർവീസുകൾ നിർത്തിവെക്കാൻ സ്വകാര്യ ബസുടമകളുടെ തീരുമാനം. ഓഗസ്റ്റ് ഒന്ന് മുതൽ സർവീസുകൾ നിർത്തിവെക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് തീരുമാനം
നിരക്ക് വർധന പ്രാബല്യത്തിൽ വന്നിട്ടും സ്വകാര്യ ബസുകൾക്ക് സാമ്പത്തിക നഷ്ടം തുടരുകയാണെന്ന് ബസുടമകളുടെ സംഘടന പറയുന്നു. ഇന്ധനവില വർധനവ് കൂടി വന്നതോടെ സർവീസ് തുടരുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് ഇടയാക്കും
കൊവിഡ് സാഹചര്യത്തിൽ പൊതുഗതാഗതം ഉപയോഗിക്കുന്ന ആളുകളുടെ എണ്ണം കുറഞ്ഞതും തിരിച്ചടിയായി. ഇതെല്ലാം മുൻനിർത്തിയാണ് സർവീസ് നിർത്തിവെക്കാനുള്ള തീരുമാനമെന്ന് ബസുടമകൾ അറിയിച്ചു.