അടുത്ത നാല് ആഴ്ചകൾക്കുള്ളിൽ മഹാരാഷ്ട്രയിൽ കൊവിഡ് മൂന്നാം തരംഗമുണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

 

അടുത്ത രണ്ട് മുതൽ നാല് ആഴ്ചകൾക്കുള്ളിൽ കൊവിഡിന്റെ മൂന്നാം തരംഗം മഹാരാഷ്ട്രയെയോ മുംബൈയെയോ ബാധിച്ചേക്കുമെന്ന് മുന്നറിയിപ്പ്. സംസ്ഥാന കൊവിഡ് ടാസ്‌ക് ഫോഴ്‌സിന്റേതാണ് മുന്നറിയിപ്പ്. അതേസമയം മൂന്നാം തരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നും ടാസ്‌ക് ഫോഴ്‌സ് പറയുന്നു

മൂന്നാം തരംഗമുണ്ടാകുകയാണെങ്കിൽ ഇതിനെ പ്രതിരോധിക്കാനുള്ള മുന്നൊരുക്കങ്ങൾ ആലോചിക്കുന്നതിനായി മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. ഈ യോഗത്തിലാണ് ടാസ്‌ക് ഫോഴ്‌സ് തങ്ങളുടെ നിരീക്ഷണം പങ്കുവെച്ചത്. രണ്ടാം തരംഗത്തെ അപേക്ഷിച്ച് മൂന്നാം തരംഗത്തിൽ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായേക്കുമെന്നാണ് മുന്നറിയിപ്പ്

നിലവിൽ മഹാരാഷ്ട്രയിൽ 1.4 ലക്ഷം സജീവ കേസുകളാണുള്ളത്. ഒന്നാം തരംഗത്തിൽ 19 ലക്ഷം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ടാം തരംഗത്തിൽ 40 ലക്ഷം കേസുകളും റിപ്പോർട്ട് ചെയ്തു.