Headlines

Webdesk

സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം എൽ ഡി എഫ് സർക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി. പിണറായി ഹൈസ്‌കൂളിലാണ് മുഖ്യമന്ത്രിയും ഭാര്യയും വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ കമലയും കെ കെ രാഗേഷ് എംപിയും മുഖ്യമന്ത്രിയ്‌ക്കൊപ്പമുണ്ടായിരുന്നു. സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്ന എൻ എസ് എസ് മേധാവി ജി സുകുമാരൻ നായർക്കും മുഖ്യമന്ത്രി മറുപടി നൽകി. സ്വാമി അയ്യപ്പനടക്കമുള്ള ദേവഗണങ്ങളെല്ലാം നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് സർക്കാരിനൊപ്പമായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു സുകുമാരൻ നായർ ഒരിക്കലും സർക്കാരിനെതിരെ പറയില്ല. അദ്ദേഹം അയ്യപ്പവിശ്വാസിയാണ്. അയ്യപ്പനും ബാക്കി ജനങ്ങളുടെ ആരാധന മൂർത്തികളും…

Read More

ധർമജനെ ബാലുശ്ശേരിയിലെ ബൂത്തിൽ തടഞ്ഞു; കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി

ബാലുശ്ശേരി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ബൂത്തിൽ പ്രവേശിക്കാൻ അനുവദിക്കാതെ തടയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തതായി ധർമജൻ ആരോപിച്ചു. ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് കയ്യേറ്റത്തിന് ശ്രമിച്ചതെന്ന് ധർമജൻ പറഞ്ഞു. ശിവപുരം 187, 188 ബൂത്തിൽ വെച്ചാണ് സംഭവം. സ്ഥാനാർഥി എന്ന നിലയിൽ ബൂത്തിൽ പ്രവേശിക്കാനുള്ള അവകാശമുണ്ടെന്നും പാസ് തന്റെ കയ്യിലുണ്ടായിരുന്നുവെന്നും ധർമജൻ പറഞ്ഞു.

Read More

പാലായിൽ തുടർ വിജയമുറപ്പെന്ന് മാണി സി കാപ്പൻ; സംസ്ഥാനത്ത് തുടർഭരണമുണ്ടാകില്ല

പാലായിൽ തുടർ വിജയമുറപ്പെന്ന് യുഡിഎഫ് സ്ഥാനാർഥി മാണി സി കാപ്പൻ. ആരോപണങ്ങൾ പാലായിൽ വിലപ്പോകില്ല. താൻ 15,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ജയിച്ച പാർട്ടിയുടെ സീറ്റ് തോറ്റ പാർട്ടിക്ക് കൊടുക്കേണ്ടി വന്ന ഗതികേടുണ്ടായി. തുടർഭരണമുണ്ടാകുമെന്ന് തോന്നുന്നില്ല. അപരനെ നിർത്തിയത് എതിർ സ്ഥാനാർഥിയുടെ ഭയം മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

Read More

14 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ വേണ്ട; വീണ്ടും ഗ്രീൻ ലിസ്റ്റ് പുതുക്കി അബുദാബി

  അബുദാബി: തലസ്ഥാന നഗരിയിലേയ്ക്ക് വരുമ്പോൾ കോവിഡ്19 ക്വാറൻ്റീൻ നിർബന്ധമല്ലാത്ത രാജ്യങ്ങളുടെ പട്ടിക അബുദാബി സാംസ്കാരിക–വിനോദ സഞ്ചാര വിഭാഗം (ഡിസിടി അബുദാബി) പ്രഖ്യാപിച്ചു. ഇന്ത്യ പക്ഷേ, ‘ഗ്രീൻ ലിസ്റ്റി’ല്‍ ഇടം പിടിച്ചിട്ടില്ല. ഓസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണെ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ് ലാൻഡ്, ഇസ്രായേൽ, മൗറീഷ്യസ്, ന്യൂസിലാൻഡ്, സൗദി അറേബ്യ, സിംഗപ്പൂർ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണു പട്ടികയിൽ ഇടം കണ്ടത്. ഈ രാജ്യങ്ങളിൽ നിന്നു വരുന്ന യാത്രക്കാർ അബുദാബിയിൽ ക്വാറൻ്റീനിൽ കഴിയേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, അബുദാബി…

Read More

രണ്ട് മുന്നണികളും തകരും; 35 സീറ്റ് കിട്ടിയാൽ ബിജെപി ഭരിക്കുമെന്ന് ആവർത്തിച്ച് കെ സുരേന്ദ്രൻ

ഇത്തവണ കേരളത്തിൽ രണ്ട് മുന്നണികൾക്കും തനിക്ക് ഭരിക്കാൻ കഴിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. 35 സീറ്റ് കിട്ടിയാൽ ബിജെപി കേരളം ഭരിക്കുമെന്ന് സുരേന്ദ്രൻ ആവർത്തിച്ചു. ബാലുശ്ശേരി മൊടക്കല്ലൂർ സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ ഇരു മുന്നണികളും തെരഞ്ഞെടുപ്പിൽ തകരും. മൂന്നാം ബദലിനായി കേരളത്തിലെ വോട്ടർമാർ വോട്ട് രേഖപ്പെടുത്തും. മഞ്ചേശ്വരത്ത് മുന്നണികൾക്ക് ആശയ പാപ്പരത്തമാണ്. എൽഡിഎഫ് സഹായിച്ചാലും യുഡിഎഫിന് മഞ്ചേശ്വരത്ത് ജയിക്കാനാകില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.

Read More

ജനങ്ങള്‍ ചരിത്രവിജയം നല്‍കുമെന്ന് മുഖ്യമന്ത്രി; ഭരണമാറ്റമുണ്ടാവുമെന്ന് ചെന്നിത്തല

കണ്ണൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ജനങ്ങള്‍ ചരിത്രവിജയം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പിണറായി ആര്‍സി അമല സ്‌കൂളില്‍ കുടുംബസമേതം വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളാണ് സര്‍ക്കാരിന്റെ കൂടെ നിന്നത്. ദുരാരോപണങ്ങളെല്ലാം ജനം തള്ളും. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കും. മറ്റു എവിടെയെങ്കിലും യുഡിഎഫ്-ബിജെപി ധാരണയുണ്ടോയെന്ന് അറിയില്ല. ജനങ്ങള്‍ എല്ലാകാര്യങ്ങളിലും അന്തിമവിധി രേഖപ്പെടുത്താന്‍ തയ്യാറായിരിക്കുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വലിയ പ്രചാരണമുണ്ടായിട്ടും ഒന്നും സംഭവിച്ചിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിനു സമാനമായ വിധിയെഴുത്തുണ്ടാവും. ഇടതുമുന്നണിയുടെ ജനകീയാടിത്തറ വര്‍ധിച്ചു….

Read More

സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് പി കെ കുഞ്ഞാലിക്കുട്ടി; യുഡിഎഫ് അധികാരത്തില്‍ വരും

സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ജില്ലകളില്‍ നിന്ന് ലഭിക്കുന്ന റിവ്യു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അതാണ്. വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം പാണക്കാട് സി കെ എം എല്‍ പി സ്‌കൂളിലാണ് കുഞ്ഞാലിക്കുട്ടി വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രതികരിച്ചു

Read More

ബൂത്തുകളില്‍ നീണ്ട നിര; ആദ്യ അര മണിക്കൂറില്‍ മൂന്നു ശതമാനം പോളിങ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭയിലേക്കുള്ള വോട്ടെടുപ്പില്‍ ആദ്യ അര മണിക്കൂറില്‍ തന്നെ മികച്ച പോളിങ്. മൂന്നു ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. ചില സ്ഥലങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ പണിമുടക്കി. കോഴിക്കോടും പയ്യന്നൂരിലും തിരുവനന്തപുരത്തും ഓരോ ബൂത്തുകളില്‍ പോളിങ് തടസ്സപ്പെട്ടു. പിണറായി സ്‌കൂളിലെ മുഖ്യമന്ത്രി വോട്ട് ചെയ്യുന്ന ബൂത്തില്‍ വോട്ടിങ് യന്ത്രത്തകരാറ് അനുഭവപ്പെട്ടു. മലപ്പുറം പാണക്കാട് സികെഎംഎല്‍പി സ്‌കൂളില്‍ 97 എ ബൂത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി വോട്ട് ചെയ്തു. പോളിങ് ദിനത്തില്‍ പതിവ് തെറ്റിക്കാതെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി….

Read More

നാലു സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; 20 കോടിയിലേറെ പേര്‍ ബൂത്തിലേക്ക്

ന്യൂഡല്‍ഹി: അസം, ബംഗാള്‍, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി. ആകെ 20 കോടിയിലേറെ പേരാണ് ഇന്ന് ബൂത്തിലെത്തുക. ബംഗാളില്‍ 31 സീറ്റുകളിലേക്കാണ് മൂന്നാംഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ബിജെപിയെപ്പോലെ 31 സ്ഥലത്താണ് തൃണമൂല്‍ മല്‍സരിക്കുന്നത്. ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ് ഏഴ് മത്സരങ്ങളിലും സിപിഎം 13 ലും മത്സരിക്കുന്നു. തമിഴ്‌നാട്ടില്‍ 234 സീറ്റുകളിലും ഇന്ന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. എഐഎഡിഎംകെ, ഡിഎംകെ എന്നിവര്‍ പരമ്പരാഗതമായി വിജയിക്കുന്ന സംസ്ഥാനത്ത് ഇക്കുറി പോരാട്ടം രൂക്ഷമാണ്. 142 സീറ്റുകളില്‍…

Read More

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി; വിധിയെഴുതുന്നത് 2.74 കോടി പേര്‍

തിരുവനന്തപുരം: ഒരുമാസത്തിലേറെ നീണ്ടുനിന്ന വാദ-പ്രതിവാദങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും ശേഷം കേരളത്തില്‍ നിയമസഭാ വോട്ടെടുപ്പ് തുടങ്ങി. രാവിലെ ആറുമുതല്‍ ബൂത്തുകളില്‍ മോക്‌പോള്‍ നടത്തിയ ശേഷമാണ് പോളിങ് തുടങ്ങിയത്. തിരഞ്ഞെടുപ്പ് ഏജന്റുമാര്‍ മോക് പോള്‍ രേഖപ്പെടുത്തി വിവിപാറ്റ് ഉള്‍പ്പെടെയുള്ളവയുടെ കൃത്യത ഉറപ്പുവരുത്തിയാണ് വോട്ടെടുപ്പിലേക്കു നീങ്ങിയത്. ചിലയിടങ്ങളില്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലും വിവിപാറ്റ് മെഷീനിലും തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്ന് പരിഹരിച്ച ശേഷമാണ് പോളിങ് ആരംഭിക്കുക. രാവിലെ ഏഴിനു തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് ഏഴ് വരെ തുടരും. സംസ്ഥാനത്ത് ആകെ 140 മണ്ഡലങ്ങളിലായി 957…

Read More