Headlines

Webdesk

ജയം തുടരാന്‍ ഇംഗ്ലണ്ട്; ആദ്യ ജയം തേടി ക്രൊയേഷ്യ ചെക് റിപ്പബ്ലിക്കിനെതിരേ

  യൂറോ കപ്പ് 2021ല്‍ ഇന്ന് മൂന്ന് മത്സരങ്ങള്‍. വൈകീട്ട് 6.30ന് നടക്കുന്ന മത്സരത്തില്‍ സ്വീഡന്‍ സ്ലൊവാക്യയേയും 9.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ക്രൊയേഷ്യ ചെക്ക് റിപ്പബ്ലിക്കിനെയും രാത്രി 12.30ന് നടക്കുന്ന മത്സരത്തില്‍ ഇംഗ്ലണ്ട് സ്‌കോട്ട്‌ലന്‍ഡിനെയും നേരിടും. ജയം തുടരാനുറച്ച് ഇംഗ്ലണ്ട് ഇറങ്ങുമ്പോള്‍ ആദ്യ മത്സരം തോറ്റതിന്റെ ക്ഷീണത്തിലാണ് ക്രൊയേഷ്യ ചെക്ക് റിപ്പബ്ലിക്കിനെതിരേ ഇറങ്ങുന്നത്. മത്സരങ്ങള്‍ സോണി ചാനലില്‍ തത്സമയം കാണാനാവും.

Read More

ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ നീക്കം: ആയിരത്തോളം കരാർ ജീവനക്കാരെ പിരിച്ചുവിട്ടു, 35 ഓളം തസ്തികകൾ ഒഴിവാക്കാൻ ശുപാർശ

കൊച്ചി: ലക്ഷദ്വീപിൽ സർക്കാർ തലത്തിൽ പുതിയ മാറ്റങ്ങൾ. ഗ്രാമ വികസന വകുപ്പിനെയും ഡിആർഡിഎയും ലയിപ്പിക്കാൻ തീരുമാനം. ഇത് സംബന്ധിച്ച് റിപ്പോർട്ട് കേഡർ റിവ്യൂ ചുമതലയുള്ള സെപ്ഷ്യൽ സെക്രട്ടറി ഒപി മിശ്ര അഡ്മിനിസ്ടേറ്റർക്ക് കൈമാറി. വകുപ്പുകൾ ലയിപ്പിക്കുമ്പോൾ ചില തസ്തികകൾ അനിവാര്യമല്ലാതാകുമെന്നു റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു. അതിന്റെ ഭാഗമായി ഭാവിയിൽ നഷ്ടപ്പെടുന്നത് 35 ഓളം തസ്തികകൾ ആണ്. ഡിആർഡിഎയിലെ പ്രൊജക്ട് ഓഫീസർമാർ, മലയാളം, മഹൽ ഭാഷാ ട്രാൻസിലേറ്റർ തസ്തിക തുടങ്ങിയ ഇനി വേണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ലക്ഷദ്വീപിലെ ഭരണ പരിഷ്കാരത്തിന്‍റെ…

Read More

അര്‍ജന്റീനയ്ക്ക് ഇന്ന് അഗ്നിപരീക്ഷ; എതിരാളി കരുത്തരായ ഉറുഗ്വേ

  കോപ്പാ അമേരിക്ക 2021ല്‍ ഇന്ന് സൂപ്പര്‍ പോരാട്ടം. കരുത്തരായ അര്‍ജന്റീനയും ഉറുഗ്വേയും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ മത്സരം ആവേശകരമാവും. രാവിലെ 5.30നാണ് മത്സരം. ലയണല്‍ മെസ്സിയും ലൂയിസ് സുവാരസും നേര്‍ക്കുനേര്‍ എത്തുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. രാവിലെ 2.30ന് നടക്കുന്ന മത്സരത്തില്‍ ചിലി-ബൊളീവിയയേയും നേരിടും. ഗ്രൂപ്പ് എയില്‍ മത്സരിക്കാനിറങ്ങുന്ന അര്‍ജന്റീനയ്ക്ക് ഇന്നത്തെ മത്സരം നിര്‍ണ്ണായകമാണ്. ആദ്യ മത്സരത്തില്‍ ചിലിയോട് 1-1 സമനില വഴങ്ങിയതിനാല്‍ ഇന്ന് ജയിക്കേണ്ടത് അര്‍ജന്റീനയ്ക്ക് അനിവാര്യമാണ്. എന്നാല്‍ ഉറുഗ്വേയോട് ജയിക്കുക അര്‍ജന്റീനയ്ക്ക് എളുപ്പമല്ല. ആദ്യ മത്സരത്തിനിറങ്ങുന്ന…

Read More

സംസ്ഥാനത്ത് ബാറുകളില്‍ മദ്യത്തിന് വിലവര്‍ധിപ്പിച്ചു

  തിരുവനന്തപുരം: 52 ദിവസങ്ങള്‍ക്കു ശേഷം സംസ്ഥാനത്ത് മദ്യഷാപ്പുകൾ തുറന്നിരിക്കുകയാണ്. ഇതിനു പിന്നാലെ സംസ്ഥാനത്ത് ബാറുകളിലെ മദ്യത്തിന് വില വര്‍ധിപ്പിച്ചു ഉത്തരവായി. ബെവ്‌കോ ബാറുകള്‍ക്ക് നല്‍കുന്ന മദ്യത്തിന്റെ വിലയിൽ 15 ശതമാനം വരെ വര്‍ധിപ്പിച്ചു. ലോക്ഡൗണ്‍ സമയത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞുകിടന്നത് മൂലമുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കനാണ് വില വര്‍ധിപ്പിച്ചത്. ഈ സാഹചര്യത്തില്‍ ബാറുകളില്‍ വില്‍ക്കുന്ന മദ്യത്തിന്റെ വിലയിലും വർദ്ധനവ് ഉണ്ടാകും. നീണ്ട നാളുകൾക്ക് ശേഷം ബാറുകൾ തുറന്നപ്പോൾ ആദ്യ ദിനം തന്നെ റെക്കോര്‍ഡ് മദ്യ വില്‍പനയാണ്…

Read More

ഒരു മണിക്കൂര്‍ ഒളിച്ചിരുന്നു, അടുക്കളയിലെ കത്തിക്ക് കുത്തി; എല്ലാം വിവരിച്ച് വിനീഷ്‌

പ്രണയം നിരസിച്ചതിന്റെ പകയിൽ പെരിന്തൽമണ്ണ ഏലംകുളത്ത് 21 വയസ്സുകാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വിനീഷിനെ തെളിവെടുപ്പിനായി എത്തിച്ചു. സ്റ്റേഷനിൽ നിന്ന് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയതിനു ശേഷമാണ് കൊല്ലപ്പെട്ട പെൺകുട്ടി ദൃശ്യയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ദൃശ്യയുടെ വീടിന് സമീപം നാട്ടുകാർ തടിച്ചുകൂടിയിരുന്നു. പ്രതിഷേധമുണ്ടാവാനുള്ള സാഹചര്യം കണക്കിലെടുത്ത് നാട്ടുകാരെ മാറ്റിയതിന് ശേഷമാണ് വിനീഷിനെ തെളിവെടുപ്പിനെത്തിച്ചത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെടുമ്പോൾ ഒരു ചെരുപ്പ് വീട്ടിൽ ഉപേക്ഷിച്ചിരുന്നതായി വിനീഷ് ഇന്നലെ പോലീസിനോട് പറഞ്ഞിരുന്നു. ഇത് പോലീസ് കണ്ടെത്തി. കൊലപാതകം നടത്തിയ രീതി എങ്ങനെയാണ്…

Read More

കവിയും ഗാനരചയിതാവുമായ രമേശൻ നായർ അന്തരിച്ചു

  തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനും ഗാന രചയിതാവുമായിരുന്ന പഴവിള രമേശൻ നായർ (83) വർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് മരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാന്തികവാടത്തിൽ നാളെ ശവസംസ്‌കാരം നടക്കും. പഴവിള രമേശൻ നായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു. മതനിരപേക്ഷതയുടെ പക്ഷത്ത് എന്നും ഉറച്ചു നിന്ന അദ്ദേഹം കവിതയിൽ ആധുനികതയുടെ വക്താക്കളിൽ ഒരാളായിരുന്നുന്നെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. 1925 ൽ കൊല്ലം പെരിനാട് കണ്ടച്ചിറ പഴവിളയിൽ ജനിച്ച രമേശൻ നായരുടെ പ്രാഥമിക വിദ്യാഭ്യാസം അഞ്ചാലുമൂട് പ്രൈമറി സ്‌കൂളിലായിരുന്നു….

Read More

സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കൊവിഡ്, 90 മരണം; 12,147 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 11,361 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂർ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂർ 429, പത്തനംതിട്ട 405, കാസർഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ…

Read More

ഒമാനില്‍ വൻകാട്ടുതീ; താമസ സ്ഥലങ്ങളിലേക്ക് പടര്‍ന്നില്ല

  മസ്‌കത്ത്: ദാഖ് ലിയ ഗവര്‍ണറേറ്റിലെ ഹംറ വിലായത്തില്‍ വന്‍ കാട്ടുതീ. താമസസ്ഥലങ്ങള്‍ സുരക്ഷിതമാണ്. റാസ് അല്‍ ഹര്‍ഖ് മേഖലയിലെ മലനിരകളില്‍ ഒട്ടേറെ മരങ്ങളിലേക്കും ചെടികളിലേക്കും തീപടര്‍ന്നു. അപകടകാരണം അറിവായിട്ടില്ല. പോലീസ്, സിവില്‍ ഡിഫന്‍സ് എന്നിവയ്ക്കു പുറമേ റോയല്‍ എയര്‍ഫോഴ്‌സും രംഗത്തിറങ്ങി. കാട്ടുതീ 85 ശതമാനവും നിയന്ത്രണ വിധേയമാക്കിയെന്നും താമസമേഖലകള്‍ സുരക്ഷിതമാണെന്നും പൊലീസ് അറിയിച്ചു. ദ്രുതകര്‍മ സേനയും വ്യോമവിഭാഗവും ഏറെ പണിപ്പെട്ടാണ് തീ നിയന്ത്രണ വിധേയമാക്കയത്. 250 ല്‍ ഏറെ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട്.

Read More

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

  സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, തൃശൂർ, കൊല്ലം, പാലക്കാട് ഒഴികെയുള്ള പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ വടക്കൻ കേരളത്തിന് പുറമേ കോട്ടയം, ഇടുക്കി ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ…

Read More

ഡൽഹി കലാപ കേസ്: ഇന്നലെ മോചിതരായ മൂന്ന് വിദ്യാർഥികൾക്കും സുപ്രീം കോടതി നോട്ടീസ്

  ഡൽഹി കലാപ കേസിൽ ഇന്നലെ രാത്രിയോടെ ജയിൽ മോചിതരായ മൂന്ന് വിദ്യാർഥികൾക്കും നോട്ടീസ് അയച്ച് സുപ്രീം കോടതി. ഇവർക്ക് ജാമ്യം നൽകിയ ഹൈക്കോടതി വിധിക്കെതിരെ ഡൽഹി പോലീസ് നൽകിയ ഹർജിയിലാണ് നോട്ടീസ്. വിദ്യാർഥികളുടെ ജാമ്യം റദ്ദാക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു അമേരിക്കൻ പ്രസിഡന്റ് ഡൽഹിയിലുള്ള സമയത്താണ് സംഘർഷം നടന്നതെന്നും അതീവ ഗൗരവമുള്ള വിഷയമാണിതെന്നും പോലീസ് കോടതിയെ അറയിിച്ചു. ജാമ്യം ഉടൻ സ്‌റ്റേ ചെയ്യണമെന്നും പോലീസ് ആവശ്യപ്പെട്ടു. വിദ്യാർഥി നേതാക്കളായ നതാഷ നർവാൾ, ദേവാംഗന കലിത, ആസിഫ് ഇഖ്ബാൽ…

Read More