Headlines

Webdesk

അമിത് ഷാ, യോഗി ആദിത്യനാഥ് എന്നിവരെ വധിക്കാനൊരുങ്ങി 11 ചാവേറുകള്‍; ഭീഷണി സന്ദേശം ലഭിച്ചതായി സിആര്‍പിഎഫ്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർക്കെതിരെ വധഭീഷണിയുമായി ചാവേറുകള്‍. 11 ചാവേറുകള്‍ ഇതിനായി നിയോഗിക്കപ്പെട്ടുവെന്ന ഇമെയില്‍ സന്ദേശം ലഭിച്ചതായി സിആര്‍പിഎഫ് ആണ് സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ ആരാധനാലയങ്ങളും രാജ്യത്തെ മറ്റു പ്രധാന സ്ഥലങ്ങളും ആക്രമിക്കുമെന്ന ഭീകരരുടെ സന്ദേശം കുറച്ചുദിവസം മുമ്പാണ് സിആര്‍പിഎഫ് മുംബൈ ഹൈഡ് ക്വാര്‍ട്ടേഴ്‌സില്‍ ലഭിച്ചത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

വോട്ടിംഗ് നില അനുകൂലമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും; നേമം അടക്കം അഞ്ച് മണ്ഡലങ്ങള്‍ നേടുമെന്ന് ബി.ജെ.പി

  മികച്ച പോളിംങ് ശതമാനം തങ്ങള്‍ക്കനുകൂലമാണെന്ന അവകാശ വാദത്തിലാണ് എല്‍.ഡി.എഫും യു.ഡി.എഫും. കഴിഞ്ഞ തവണത്തേതിന് സമാനമായ സീറ്റ് നില ഇത്തവണയുണ്ടാകുമെന്നാണ് എല്‍.ഡി.എഫിന്‍റെ അവകാശ വാദം. എന്നാല്‍ 80 സീറ്റിനോട് അടുപ്പിച്ച് നേടി അധികാരം ഉറപ്പിക്കാമെന്ന കണക്ക് കൂട്ടലാണ് യു.ഡി.എഫിനുള്ളത്. നേമം നിലനിര്‍ത്തുന്നതിനൊപ്പം ചില മണ്ഡലങ്ങള്‍ കൂടി പിടിച്ചെടുക്കാമെന്ന കണക്ക് കൂട്ടലിലാണ് ബി.ജെ.പി പോളിംങ് ശതമാനം കഴിഞ്ഞ തവണത്തിന്‍റേതിന് അത്രയും ഉയര്‍ന്നില്ലെങ്കിലും മുന്നണികളുടെ പ്രതീക്ഷകള്‍ക്ക് കുറവില്ല. തങ്ങള്‍ക്കനുകൂലമായ വോട്ടുകള്‍ ഉച്ചക്ക് മുന്‍പ് തന്നെ രേഖപ്പെടുത്തിയെന്നും അതുകൊണ്ട് പോളിംങ് ശതമാനം…

Read More

കണ്ണൂരിൽ ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടസംഭവം; സിപിഎം പ്രവർത്തകൻ കസ്റ്റഡിയിൽ

  വോട്ടെടുപ്പിന് പിന്നാലെ കണ്ണൂരിലുണ്ടായ അക്രമത്തിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ടു. കൂത്തുപറമ്പ് പുല്ലൂക്കരയിലെ പാറാൽ മൻസൂർ(21) ആണ് ഇന്നലെ അർധരാത്രിയോടെ കൊല്ലപ്പെട്ടത്. സഹോദരൻ മുഹസിന്(27) സാരമായ പരുക്കുണ്ട്. സിപിഎം ആണ് അക്രമത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു. സംഭവുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകൻ ഷിനോസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട മൻസൂറിന്റെ അയൽവാസിയാണ് ഷിനോസ്. അക്രമി സംഘത്തിലെ 11 പേരെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ് അറിയിച്ചു. രാത്രി എട്ടരയോടെ ബോംബെറിഞ്ഞ് വീട്ടിൽ അതിക്രമിച്ചു കയറിയ ഒരുസംഘം, ഇരുവരെയും വെട്ടുകയായിരുന്നു….

Read More

ലീ​ഗ് പ്രവർത്തകന്റെ കൊലപാതകം; കൂത്തുപറമ്പിൽ യുഡിഎഫ് ഹർത്താൽ

  കണ്ണൂർ കടവത്തൂരിനടുത്ത് മുക്കിൽ പീടികയിൽ ‍മുസ്ലീം ലീ​ഗ് വെട്ടേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് കൂത്തുപറമ്പിൽ ഇന്ന് യു.ഡി.എഫ് ഹർത്താൽ. ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ(22)ആണ് മരിച്ചത്. സഹോദരൻ മുഹ്‌സിന് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒരു സി.പി.ഐ.എം പ്രവർത്തകൻ പിടിയിലായിട്ടുണ്ട്. കൊലപാതകത്തിന് പിറകിൽ സി.പി.ഐ.എം ആണെന്ന് ലീഗ് ആരോപിച്ചു. ഓപ്പൺ വോട്ടുമായി ബന്ധപ്പെട്ട തർക്കത്തിന് പിന്നാലെയാണ് മേഖലയിൽ സംഘർഷമുണ്ടായത്. വീട്ടിലേക്ക് മടങ്ങവേ ഒരു സംഘം സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി ബോംബെറിഞ്ഞ് ഭീതി പരത്തിയതിന് ശേഷം ആക്രമിക്കുകയായിരുന്നെന്ന് ലീ​ഗ് ആരോപിച്ചു….

Read More

കോവിഡ് വ്യാപനവും മരണവും കൂടുതൽ; നാലാഴ്ച നിർണായകം, ആശങ്കയിൽ 3 സംസ്ഥാനങ്ങൾ

  ന്യുഡൽഹി: രാജ്യത്തു കോവിഡ് വ്യാപനം മുൻപില്ലാത്ത വേഗത്തിലാണെന്നും അടുത്ത നാലാഴ്ച നിർണായകമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. മരണവും കോവിഡ് മൂലമുള്ള അനുബന്ധ പ്രശ്നങ്ങളും രണ്ടാം തരംഗത്തിൽ കൂടുതലാണ്. മുൻഗണനാക്രമം തെറ്റിക്കാതെ ജനം വാക്സീൻ സ്വീകരിക്കാൻ മുന്നോട്ടുവരണമെന്നും മുൻകരുതലുകളിൽ വീഴ്ച വരുത്തിയാൽ കനത്ത വില നൽകേണ്ടി വരുമെന്നും നിതി ആയോഗ് അംഗം ഡോ. വി.കെ. പോൾ പറഞ്ഞു. കേരളം ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ കോവിഡ് രൂക്ഷമാണെങ്കിലും ഏറ്റവും ആശങ്ക മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലാണ്. അനൗദ്യോഗിക…

Read More

വിധിയെഴുതി; വടക്കന്‍ ജില്ലകളില്‍ കനത്ത പോളിങ്: കുറവ് തിരുവനന്തപുരത്ത്

  സംസ്ഥാന നിയമസഭയിലേക്കുള്ള പോളിങ് സമയം അവസാനിച്ചപ്പോൾ, വിധിയെഴുതിയത് 73.58 ശതമാനം പേർ. വടക്കൻ ജില്ലകളിലാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത പോളിങാണ് നടന്നത്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിൽ 77.35 ശതമാനമായിരുന്നു സംസ്ഥാനത്തെ പോളിം​ഗ്. പോളിങിന്‍റെ അവസാന നേരത്തും ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടർമാരുടെ നീണ്ട ക്യൂവാണുണ്ടായിരുന്നത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ അവരവരുടെ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. ഉച്ചക്ക് ശേഷം മധ്യകേരളത്തിലുണ്ടായ മഴ പോളിംഗ് മന്ദഗതിയിലാക്കി. കോഴിക്കോട്, കണ്ണൂർ, കാസര്‍കോഡ്, ആലപ്പുഴ…

Read More

നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി

നയന്‍താരയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘നിഴല്‍’ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ഏപ്രില്‍ 9ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജോണ്‍ ബേബി എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഷര്‍മിള എന്ന കഥാപാത്രമായാണ് നയന്‍താര വേഷമിടുന്നത്. രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റര്‍ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴല്‍. ആന്റോ ജോസഫ്, അഭിജിത്ത്…

Read More

പോളിംഗ് അവസാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതി

സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും കള്ളവോട്ട് നടന്നതായി പരാതി. കണ്ണൂർ കൂത്തുപറമ്പിൽ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകൻ പൊലീസ് പിടിയിലായി. മണ്ണാര്‍ക്കാടും കളമശ്ശേരിയിലും കാട്ടാക്കടയിലും കള്ളവോട്ട് പരാതി ഉയര്‍ന്നു. തമിഴ്നാട്ടിൽ നിന്നെത്തിയവരെ ഇരട്ടവോട്ട് ആരോപിച്ച് ഇടുക്കിയിൽ തടഞ്ഞു. ആലപ്പുഴയിൽ ഹെൽമറ്റ് ധരിച്ചെത്തിയയാള്‍ ഇരട്ടവോട്ടിന് ശ്രമിച്ചുവെന്നും പരാതി. അതേസമയം, തപാല്‍ വോട്ട് ദുരുപയോഗം ചെയ്തെന്ന് സംസ്ഥാനത്ത് വ്യാപക പരാതിയാണ് ഉയരുന്നത്. കൂത്തുപറമ്പ് കണ്ണംപൊയിൽ 84 നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകനാണ് പൊലീസ്…

Read More

1898 പേർ കൂടി കൊവിഡിൽ നിന്ന് മുക്തരായി; ഇനി ചികിത്സയിലുള്ളത് 29,962 പേർ

  സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1898 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 211, കൊല്ലം 129, പത്തനംതിട്ട 108, ആലപ്പുഴ 117, കോട്ടയം 125, ഇടുക്കി 41, എറണാകുളം 191, തൃശൂർ 186, പാലക്കാട് 62, മലപ്പുറം 190, കോഴിക്കോട് 274, വയനാട് 53, കണ്ണൂർ 103, കാസർഗോഡ് 108 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 29,962 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 11,06,123 പേർ ഇതുവരെ കോവിഡിൽ…

Read More

വിഎസിനും ഭാര്യക്കും വോട്ട് ചെയ്യാനായില്ല

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായിരുന്ന വി.എസ് അച്യുതാനന്ദനും ഭാര്യക്കും ഈ തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യാനായില്ല. അച്യുതാനന്ദനും ഭാര്യ വസുമതിക്കും പുന്നപ്രയിലാണ് വോട്ട്. എന്നാല്‍ അനാരോഗ്യം കാരണം യാത്ര ചെയ്യാന്‍ ഇരുവര്‍ക്കും സാധിക്കാത്തതിനാലാണ് വോട്ട് ചെയ്യാതിരുന്നത്. തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമജീവിതത്തിലാണ് വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് തന്നെ പോസ്റ്റല്‍ വോട്ട് അനുവദിക്കണമെന്ന ആവശ്യവുമായി വി.എസും ഭാര്യയും അമ്പലപ്പുഴ റിട്ടേണിംഗ് ഓഫീസര്‍ക്ക് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ചട്ട പ്രകാരം വോട്ടുള്ള മണ്ഡലത്തിന് പുറത്ത് ബാലറ്റ്…

Read More