സംസ്ഥാനത്ത് ഇന്ന് 7871 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 6910 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 111 ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു. 640 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.
4981 പേർക്ക് രോഗമുക്തി നേടി. ഇനി ചികിൽസയിലുള്ളത് 87,738 പേർ. 25 മരണം ഇന്ന് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. പോസറ്റിവിറ്റി നിരക്ക് 13.01 ശതമാനം. കഴിഞ്ഞ 24 മണികൂറിനിടെ 60,494 സാമ്പിളുകളാണ് പരിശോധിച്ചത്.