Webdesk

‘കൈവിട്ട കളി’ തുടർന്ന് സ്വർണവില; ഇന്നുയർന്നത് 600 രൂപ, പവന് 39,200 രൂപയായി

സ്വർണവില സാധാരണക്കാരന് അപ്രാപ്യമായ നിലയിലേക്ക് കുതിക്കുന്നു. വൻ വർധനവാണ് ഇന്നും പവന് രേഖപ്പെടുത്തിയത്. 600 രൂപ ഉയർന്ന് ഒരു പവൻ സ്വർണത്തിന് വില 39,200 രൂപയിലെത്തി. 4,900 രൂപയാണ് ഗ്രാമിന് വില തുടർച്ചയായ ഏഴാം ദിവസമാണ് സംസ്ഥാനത്ത് സ്വർണവില ഉയരുന്നത്. അധികം വൈകാതെ പവന് 40,000 രൂപ പിന്നിട്ടേക്കുമെന്നാണ് സൂചന. ആഗോള വിപണിയിലെ വില വർധനവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. കൊവിഡ് വ്യാപനവും, യുഎസ്-ചൈന തർക്കവുമാണ് സ്വർണവില ഉയരുന്നതിന് കാരണമായി പറയുന്നത്. ആറ് വ്യാപാര ദിനങ്ങളിലായി സ്‌പോട്ട്…

Read More

നിര്യാതനായി മാമുക്കോയ (56)

സുൽത്താൻ ബത്തേരി: മാടക്കര മരുതുങ്കൽ മാമുക്കോയ (56) നിര്യാതനായി. ഭാര്യ -സൗദ മക്കൾ -ഷാഹിൻ, ഷെഫീൻ, ഷബ്‌ന മരുമകൻ: ഹബീബ് ഖബറടക്കം ഇന്ന് 4 മണിക്ക് മാക്കര ജുമാമസ്ജിദ് ഖബർ സ്ഥാനിൽ

Read More

കൊവിഡ് വ്യാപനം ഉണ്ടോ എന്നറിയാൻ; സുൽത്താൻ ബത്തേരി , ബീനാച്ചി, ചെതലയം പ്രദേശങ്ങളിൽ വെച്ച് ഇന്ന് 200-ഓളം പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തും

സുൽത്താൻ ബത്തേരി:കൊവിഡ് വ്യാപനം ഉണ്ടോ എന്നറിയാൻ; സുൽത്താൻ ബത്തേരി , ബീനാച്ചി, ചെതലയം പ്രദേശങ്ങളിൽ വെച്ച് ഇന്ന് 200-ഓളം പേർക്ക് ആന്റിജൻ ടെസ്റ്റ് നടത്തും. ഒരിടവേളക്ക് ശേഷം ജില്ലയിൽ കൊവിഡ് ആശങ്ക ശക്തമാകുകയാണ്. ബത്തേരിയിലെ സൂപ്പർ മാർക്കറ്റ് കേന്ദ്രീകരിച്ചും വാളാട് മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്തവരിലുമാണ് രോഗം പടർന്ന് പിടിക്കുന്നത്. ബത്തേരി ലാർജ്ജ് ക്ലസ്റ്ററാകാൻ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു. ബത്തേരിയിലെ മലബാർ ട്രേഡിംഗ് കമ്പനിയിലെ ജീവനക്കാർക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്ക പട്ടികയിൽ 300ൽ…

Read More

ലോകത്ത് 1.63 കോടി കൊവിഡ് ബാധിതർ; മരണസംഖ്യ ആറര ലക്ഷം പിന്നിട്ടു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1,63,96,954 ആയി ഉയർന്നു. തിങ്കളാഴ്ച മാത്രം രണ്ട് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6,51,902 പേരാണ് ഇതിനോടകം കൊവിഡ് ബാധിച്ച് ലോകത്ത് മരിച്ചത്. അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി പിന്നിട്ടു അമേരിക്കയിൽ 42 ലക്ഷത്തിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,47,588 പേർ മരിച്ചു. ബ്രസീസിൽ 24.42 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 87,618 പേർ മരിച്ചു. ഇന്ത്യയിൽ 14.35 ലക്ഷത്തിനാണ് രോഗബാധ. 32,771 പേർ മരിച്ചു. റഷ്യയിൽ എട്ട്…

Read More

ഇന്ത്യയിലേക്കുള്ള റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിൽ എത്തി; നാളെ ഇന്ത്യയിലേക്ക്

ഫ്രാൻസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിലെ ഫ്രഞ്ച് എയർ ബേസിൽ എത്തി. അൽ ദഫ്‌റ എയർ ബേസിൽ നിന്നും ഇവ നാളെ ഇന്ത്യയിലേക്ക് പുറപ്പെടും. ഇന്നലെയാണ് ഫ്രാൻസിൽ നിന്നും അഞ്ച് റഫാൽ വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടത്. 36 റഫാൽ വിമാനങ്ങളുടെ കരാറാണ് ഫ്രാൻസുമായുള്ളത്. 1990ൽ സുഖോയ് വിമാനങ്ങൾ വാങ്ങിയതിന് ശേഷം ഇന്ത്യയിലേക്ക് എത്തുന്ന ആദ്യ വിദേശ ജെറ്റുകളാണിത്. വിമാനങ്ങൾക്കൊപ്പം എൻജിനീയറിംഗ് ക്രൂ അംഗങ്ങളുമുണ്ട്. 17ാം ഗോൾഡൻ ആരോസ് സ്‌ക്വാഡ്രൻ കമാൻഡിംഗ് ഓഫീസർ…

Read More

ഞായറാഴ്ച കാസർകോട് മരിച്ചയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു; സമ്പർക്ക പട്ടികയിൽ നാനൂറോളം പേർ

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസർകോട് ഞായറാഴ്ച മരിച്ച താളിപ്പടപ്പ് സ്വദേശി കെ ശശിധരന് കൊവിഡ് സ്ഥിരീകരിച്ചു. മരണശേഷം നടത്തിയ സ്രവപരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഞായറാഴ്ച കാസർകോട് സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് ശശിധര മരിച്ചത്. ഭാരത് ബീഡി കോൺട്രാക്ടറായ ഇയാളുടെ സമ്പർക്ക പട്ടികയിൽ നാനൂറിലധികം പേരുണ്ടെന്നാണ് ജില്ലാ ഭരണകൂടം അറിയിക്കുന്നത്. ഒരാഴ്ചയായി പനിയും ശ്വാസംമുട്ടും ഇയാൾക്ക് അനുഭവപ്പെട്ടിരുന്നു. ഇതോടെ ജില്ലയിൽ കൊവിഡ് മരണം ആറായി കാസർകോട് ടാറ്റയുടെ കൊവിഡ് ആശുപത്രി നിർമാണത്തിനെത്തിയ നാല് തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചു….

Read More

ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും; കൊച്ചിയിൽ കഴിയുന്നത് എൻ ഐ എ നിരീക്ഷണത്തിൽ

മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കൊച്ചിയിൽ അദ്ദേഹം കഴിയുന്നത് എൻ ഐ എ നിരീക്ഷണത്തിലാണ്. എൻ ഐ എ തന്നെയാണ് ശിവശങ്കറിന് ഹോട്ടലിൽ മുറി ബുക്ക് ചെയ്തത്. ഉദ്യോഗസ്ഥരും ഇതേ ഹോട്ടലിൽ തങ്ങുന്നുണ്ട്. സ്വർണക്കടത്ത് കേസിൽ ചോദ്യം ചെയ്യലിനായി ഇന്ന് രാവിലെ പത്ത് മണിക്ക് എത്താനാണ് ശിവശങ്കറിന് നിർദേശം നൽകിയിരിക്കുന്നത്. ഇന്നലെ പകൽ ഒമ്പത് മണിക്കൂറോളം നേരം ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. കള്ളക്കടത്ത് സംഘവുമായി ശിവശങ്കറിന് ബന്ധമുണ്ടോയെന്നാണ് പ്രധാനമായും എൻ…

Read More

മലബാർ ട്രേഡിംഗ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് വ്യാപനമുണ്ടോ എന്ന ആശങ്ക; മടക്കര, താഴത്തൂർ, കൊഴുവണ പ്രദേശങ്ങളിലെ 7 – ഓളം കടകൾ ആടക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി

സുൽത്താൻ ബത്തേരി:മലബാർ ട്രേഡിംഗ് കോർപ്പറേഷനുമായി ബന്ധപ്പെട്ട് വ്യാപനമുണ്ടോ എന്ന ആശങ്കയിൽ മടക്കര, താഴത്തൂർ, കൊഴുവണ പ്രദേശങ്ങളിലെ 7 – ഓളം കടകൾ ആടക്കാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി മാടക്കരയിൽ 4, താഴത്തൂർ 1, കൊഴുവണ 2 പ്രദേശങ്ങളിലെ കടകൾ അടച്ചിടാനാണ് നിർദേശം. ഈ കടയിലേ ജീവനക്കാരോട് സ്വയം നിരീക്ഷണത്തിലിരിക്കാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.

Read More

കൊവിഡ് ജീവിതം വഴിമുട്ടിച്ചപ്പോൾ ഫോട്ടോഗ്രാഫർ ജോലി ഉപേക്ഷിച്ച് മരച്ചീനി കച്ചവടം ആരംഭിച്ച് യുവാവ്

മാള: കൊവിഡ് ജീവിതം വഴിമുട്ടിച്ചപ്പോൾ ഫോട്ടോഗ്രാഫർ ജോലി ഉപേക്ഷിച്ച് മരച്ചീനി കച്ചവടം ആരംഭിച്ച് യുവാവ് .ചെരിയംപറമ്പില്‍ സൂരജ് ആണ് കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ മരച്ചീനി കച്ചവടത്തിലേക്ക് തിരിഞ്ഞത്. കൊവിഡ് രോഗ ഭീതിയുടെ സാഹചര്യത്തില്‍ വിവാഹ ചടങ്ങുകള്‍ വിരളമായതോടെ ഫോട്ടോഗ്രാഫി വഴിയുള്ള വരുമാനം നിലച്ചു. ഭാര്യയും രണ്ട് കുട്ടികളുമടങ്ങിയ നാലംഗ കുടുംബത്തിന്റെ ജീവിത മാര്‍ഗ്ഗം ഇല്ലാതായതോടെ പുതിയ തൊഴില്‍ കണ്ടെത്തുകയായിരുന്നു സൂരജ്. പൂലാനി മേലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് മരച്ചീനി വില്‍പ്പനക്കായി കൊണ്ടുവരുന്നത്. സുഹൃത്തിന്റെ വാഹനം വാടകക്കെടുത്താണ് കച്ചവടം…

Read More

ആദ്യ ബാച്ച് റഫാല്‍ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെട്ടു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയ്ക്കായി വാങ്ങിയ, അഞ്ച് ആദ്യ ബാച്ച് റഫാല്‍ യുദ്ധവിമാനങ്ങൾ ഇന്ന് രാവിലെ ഫ്രാൻസിലെ മെറിഗ്നാക്കിലെ ദസ്സോ ഏവിയേഷൻ ഫെസിലിറ്റിയിൽ നിന്ന് പുറപ്പെട്ടു. മൂന്ന് സിംഗിൾ സീറ്റർ, രണ്ട് ഡബിൾ സീറ്റർ വിമാനങ്ങൾ ഈ അഞ്ചിൽ ഉൾപ്പെടുന്നു. വിമാനത്തിന്റെ യാത്ര രണ്ട് ഘട്ടങ്ങളായാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.റഫാല്‍ വിമാനങ്ങൾ പറത്താൻ പരിശീലനം നേടിയ ഇന്ത്യൻ വ്യോമസേനയുടെ പൈലറ്റുമാർ വിമാനങ്ങൾ നിയന്ത്രിക്കും. ആദ്യഘട്ട യാത്രയ്ക്കിടെ വായുവിൽ വച്ച് തന്നെ ഇന്ധനം നിറയ്ക്കുന്നതിന് ഫ്രഞ്ച് വ്യോമസേനയുടെ ഇന്ധന ടാങ്കർ, ഇന്ത്യൻ…

Read More