Webdesk

ദുബൈയിലെ ബസുകളില്‍ സാമൂഹ്യ അകലം നിരീക്ഷിക്കാന്‍ നൂതന സംവിധാനം

ദുബൈ: ദുബൈയിലെ ബസുകളില്‍ യാത്രക്കാര്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ സ്മാര്‍ട്ട് സംവിധാനം ഒരുക്കി റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ). ബിഗ് ഡാറ്റ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. ആര്‍ ടി എയുടെ കണ്‍ട്രോള്‍ സെന്ററുകളുമായി ബന്ധിപ്പിച്ചിരിക്കുകയാണ് സംവിധാനം. സാമൂഹ്യ അകലം പാലിക്കാതെ യാത്രക്കാര്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്താല്‍ തത്സമയം കണ്ടുപിടിക്കാന്‍ സാധിക്കും. സാമൂഹ്യ അകലം ലംഘിക്കുന്ന ബസുകളുടെ റൂട്ട് നമ്പര്‍, ലംഘിച്ചവരുടെ എണ്ണം, യാത്രാ തിയ്യതി, സമയം, ഡ്രൈവറുടെ വിശദാംശങ്ങള്‍, സാമൂഹ്യ…

Read More

ചോദ്യം ചെയ്യൽ നാളെയും തുടരും: എം ശിവശങ്കരൻ ഇന്ന് കൊച്ചിയിൽ തന്നെ തുടരും

കൊച്ചി: തിരുവനന്തപുരം വിമാനത്താവള കളളക്കടത്തുകേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരനെ ദേശീയ അന്വേഷണ ഏജൻസി ചോദ്യം ചെയ്ത് വിട്ടയച്ചു. ശിവശങ്കരൻ ഇന്ന് കൊച്ചിയിൽ തന്നെ തുടരും, നാളെ എൻഐഎ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് റിപ്പോർട്ട്. കൊച്ചി കടവന്ത്രയിലെ എൻഐഎ മേഖലാ ഓഫീസിൽ രാവിലെ പത്തുമണിയോടെയാണ് ശിവശങ്കറിൻറെ ചോദ്യം ചെയ്യൽ തുടങ്ങിയത്. അന്വേഷണ സംഘാംഗങ്ങൾക്കുപുറമേ ഹൈദരബാദ് യൂണിറ്റിൻറെ ചുമതലയുളള ഉദ്യോഗസ്ഥ കൂടി എത്തിയിരുന്നു. എൻഐഎയുടെ പ്രോസിക്യൂട്ടർമാരെയും വിളിച്ചുവരുത്തി. ആദ്യഘട്ട ചോദ്യം ചെയ്യലിലെ പൊരുത്തക്കേടുകൾ മുൻനിർത്തിയാണ് ഡിജിറ്റൽ…

Read More

സുൽത്താൻ ബത്തേരിയിൽ രോഗവ്യാപനം തുടരുന്നു ;മൂന്ന് പേർക്കുകൂടി കൊവിഡ്

സുൽത്താൻ ബത്തേരി : ബത്തേരി പട്ടണത്തിൽ കൊവിഡ് 19 പോസിറ്റീവ് സ്ഥിരികരിച്ചവരുടെ സമ്പർക്കത്തിൽപ്പെട്ട മൂന്ന് പേർക്കുകൂടി ഇന്നലെ രോഗം സ്ഥിരികരിക്കുകയുണ്ടായി. ഇതോടെ ബത്തേരി പട്ടണത്തിലെ മൊത്ത പലചരക്ക് കടയായ മലബാർ ട്രേഡിംഗ് കമ്പനിയിലെ തൊഴിലാളികളിൽ നിന്ന് സമ്പർക്കത്തിലൂടെ രോഗം പിടിപ്പെട്ടവരുടെ എണ്ണം 21 ആയി ഉയർന്നു. രോഗവ്യാപനം കൂടുതലായ സാഹചര്യത്തിൽ ബത്തേരിയിൽ ജാഗ്രത ശക്തമാക്കി . ബത്തേരി സർവ്വജന ഹൈസ്‌കൂളിൽ നടന്ന മൊബൈൽ മെഡിക്കൽ ടീമിന്റെ ആന്റിജൻ പരിശോധനയിലാണ് ഒരു മൂന്ന് വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക്…

Read More

സുൽത്താൻ ബത്തേരിയിൽ കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തന സമയം 9 മുതൽ 5 വരെയായി നിചപ്പെടുത്തി,വ്യാപാരി വ്യവസായി ഏകോപന സമിതി

സുൽത്താൻ ബത്തേരിയിൽ കച്ചവട സ്ഥാപനങ്ങളുടെ പ്രവർത്തന സമയം നിചപ്പെടുത്തി. അവശ്യസാധനങ്ങൾ ഉൾപ്പടെ വിൽപ്പന നടത്തുന്ന എല്ലാ സ്ഥാപനങ്ങളുടെയും പ്രവർത്തന സമയം, കൊവിഡ് പ്രതിസന്ധി കഴിയുന്നത് വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയായി നിചപ്പെടുത്തിയതായി വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂണിറ്റ് പ്രസിഡണ്ട് അറിയിച്ചു. മെഡിക്കൽ ഷോപ്പുകൾ വൈകിട്ട് 7 മണി വരെ പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Read More

കൊവിഡ് ബാധിച്ച് ഇന്നലെ വരെ മരിച്ചത് 61 പേർ; 21 പേരും സ്ത്രീകൾ

കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം മരിച്ചത് 61 പേരാണ്. ഇതിൽ 21 പേർ സ്ത്രീകളും 40 പേർ പുരുഷൻമാരുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു ഏറ്റവും കൂടുതൽ മരണം തിരുവനന്തപുരത്താണ്. 11 പേരാണ് തലസ്ഥാനത്ത് മരിച്ചത്. കൊല്ലത്ത് 4 പേരും പത്തനംതിട്ടയിൽ ഒരാളും ആലപ്പുഴയിൽ നാല് പേരും മരിച്ചു. ഇടുക്കി 2, എറണാകുളം 7, തൃശ്ശൂർ 7, പാലക്കാട് 1, മലപ്പുറം 6, കോഴിക്കോട് 6, വയനാട് 1, കണ്ണൂർ…

Read More

പാലക്കാട് ജില്ലയിൽ ഇന്ന് 41 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

പാലക്കാട്: പാലക്കാട് ജില്ലയിൽ തിങ്കളാഴ്ച്ച ഒരു മലപ്പുറം സ്വദേശിക്ക് ഉൾപ്പെടെ 41 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലുമുള്ള എട്ടുപേർ ഉൾപ്പെടെ സമ്പർക്കത്തിലൂടെ12 പേർക്ക് രോഗം ബാധിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 13 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 12 പേർ, ഉറവിടം അറിയാത്ത മൂന്നുപേർ, ഒരു മലപ്പുറം സ്വദേശിയായ ആരോഗ്യപ്രവർത്തക എന്നിവരാണ് ഉൾപ്പെടുന്നത്. കൂടാതെ 12 പേർക്ക് രോഗമുക്തി നേടിയതായി അധികൃതർ അറിയിച്ചു. ജില്ലയിൽ…

Read More

കോഴിക്കോട് 68 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 37 പേര്‍ക്ക്, 41 പേര്‍ രോഗമുക്തരായി

കോഴിക്കോട്: ജില്ലയില്‍ ഇന്ന് 68 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്തുനിന്ന് എത്തിയ 12 പേര്‍ക്ക് രോഗബാധയുണ്ടായി. കോഴിക്കോട് കോര്‍പറേഷന്‍ 1 – പുരുഷന്‍ (37), ഫറോക്ക്- 3 – പുരുഷന്‍ (35), (50), സ്ത്രീ (21), മടവൂര്‍ – 1 പുരുഷന്‍ (34), കോടഞ്ചേരി – 2 പുരുഷന്‍ (30), (32), ഓമശ്ശേരി – 2 പുരുഷന്‍ (33), (33), പുതുപ്പാടി – 1 പുരുഷന്‍ (28), ചങ്ങരോത്ത് – 1 പുരുഷന്‍ (25), വാണിമേല്‍…

Read More

ശിവശങ്കറിനെ ചോദ്യം ചെയ്യുന്നതിൽ സർക്കാരിന് ഒരു ആശങ്കയുമില്ലെന്ന് മുഖ്യമന്ത്രി

മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ എൻ ഐ എ ചോദ്യം ചെയ്യുന്നതിൽ സർക്കാറിന് എന്താണ് ആശങ്കപ്പെടാനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ ഐ എയുടെ അന്വേഷണം കൃത്യമായി നടക്കുകയാണ്. അതിന്റെ ഭാഗമായി എത്ര സമയം ചോദ്യം ചെയ്യണം, എത്ര തവണ ചോദ്യം ചെയ്യണം എന്നൊക്കെ തീരുമാനിക്കേണ്ടത് എൻഐഎയാണ്. സർക്കാരിന് അതിലൊരു കാര്യവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു അതേസമയം, എം ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഏകദേശം ഒമ്പത് മണിക്കൂറോളം നേരമാണ് സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എൻ…

Read More

കൊവിഡ്; ചികിത്സാ നിരക്കിലും മാതൃകയായി കേരളം

കൊവിഡ് ചികിത്സാ നിരക്കിലും കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക. സ്വകാര്യ മേലയിൽ ഏറ്റവും കുറഞ്ഞ നിരക്ക് ഈടാക്കുന്നത് കേരളത്തിലാണ്. ഇപ്പോഴും കൊവിഡിന് സൗജന്യ ചികിത്സ നൽകുന്ന ഏക സംസ്ഥാനം കേരളം മാത്രമാണ്. കൊവിഡ് പ്രതിരോധത്തിൽ കേരളം ഇന്ത്യയ്ക്ക് എന്നല്ല ലോകത്തിലെ തന്നെ മാതൃകയാകുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. ഇപ്പോൾ കൊവിഡ് ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികൾക്ക് ഏകീകൃത നിരക്കും ആരോഗ്യവകുപ്പ് നിശ്ചയിച്ച് നൽകിയിട്ടുണ്ട് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കാണ് കേരളത്തിൽ. ജനറൽ വാർഡിൽ കേരളത്തിൽ പ്രതിദിനം…

Read More

ഒമ്പത് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യൽ; ശിവശങ്കറിനെ വിട്ടയച്ചു

സ്വർണക്കടത്ത് കേസിൽ മുൻ ഐടി സെക്രട്ടറി എം ശിവശങ്കറിനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. ഏകദേശം ഒമ്പത് മണിക്കൂറോളം നേരമാണ് സംസ്ഥാനത്തെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എൻ ഐ എ ചോദ്യം ചെയ്തത്. ഇത് രണ്ടാം തവണയാണ് കേസുമായി ബന്ധപ്പെട്ട് എൻ ഐ എ ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്. രാവിലെ 10 മണിയോടെ കൊച്ചിയിലെ എൻ ഐ എ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. അന്വേഷണ സംഘാംഗങ്ങൾക്ക് പുറമെ ഹൈദരാബാദ് യൂനിറ്റിലെ ഉദ്യോഗസ്ഥരും കൊച്ചിയിലെത്തിയിരുന്നു. എൻഐഎയുടെ…

Read More