സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്; 745 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനം. ദിനംപ്രതിയുള്ള രോഗികളുടെ എണ്ണത്തേക്കാൾ രോഗമുക്തി നേടിയവരുടെ എണ്ണം ഇന്ന് കൂടുതലാണ്. ഇന്ന് 702 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം 745 പേർക്ക് ഇന്ന് രോഗമുക്തിയുണ്ടായി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 483 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. വിദേശത്ത് നിന്നുമെത്തിയ 75 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 91 പേർക്കും രോഗം സ്ഥിരീകരിച്ചു. 43 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രണ്ട് മരണവും ഇന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശി 61 വയസ്സുള്ള മുഹമ്മദ്, കോട്ടയം…