മമ്മൂട്ടിയുമായുള്ള പുതിയ ചിത്രം ഉപേക്ഷിച്ചതിനെക്കുറിച്ച് സത്യന്‍ അന്തിക്കാട്
മലയാളികള്‍ക്ക് പ്രിയപ്പെട്ട സംവിധായകരിലൊരാളാണ് സത്യന്‍ അന്തിക്കാട്. നാട്ടിന്‍പുറവും കുടുംബബന്ധങ്ങളുമൊക്കെ വരച്ചുകാട്ടുന്ന ചിത്രങ്ങളുമായാണ് അദ്ദേഹം എത്താറുള്ളത്. മോഹന്‍ലാലിന് മാത്രമല്ല മമ്മൂട്ടിക്കും കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട് അദ്ദേഹം. ഇടവേള അവസാനിപ്പിച്ച് മമ്മൂട്ടിക്കൊപ്പം സിനിമയുമായി എത്തുന്നുണ്ടെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. മമ്മൂട്ടിയെ നായകനാക്കിയുള്ള സിനിമ ഉപേക്ഷിച്ചുവെന്നും തിരക്കഥ ഇനി ഉപയോഗിക്കാനാവുമോയെന്നറിയില്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. മെഗാസ്റ്റാറിനെക്കുറിച്ചും ശ്രീധരന്റെ ഒന്നാം തിരുമുറിവിനെക്കുറിച്ചുമെല്ലാം വാചാലനായി എത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. സംവിധായകന്‍ പങ്കുവെച്ച വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം. നാട്ടിന്‍പുറത്തെ…