Headlines

Webdesk

രാജ്യത്ത് 65 ലക്ഷത്തിലധികം കൊവിഡ് ബാധിതർ; 24 മണിക്കൂറിനിടെ 75,829 പുതിയ കേസുകൾ

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 65 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,829 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 65,49,374 ആയി ഉയർന്നു   940 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. രാജ്യത്തെ കൊവിഡ് മരണം 1,01,782 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 9,37,625 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. രാജ്യത്തെ രോഗമുക്തി നിരക്ക് 83.84 ശതമാനമായി ഉയർന്നു മഹാരാഷ്ട്രയിൽ 14,348 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്….

Read More

കൊച്ചിയിൽ നാവികസേനയുടെ ഗ്ലൈഡർ തകർന്നു വീണ് പരുക്കേറ്റ രണ്ട് പേരും മരിച്ചു

കൊച്ചി ബി ഒ ടി പാലത്തിന് സമീപം നാവികസേനാ ഗ്ലൈഡർ തകർന്നുവീണ് രണ്ട് പേർ മരിച്ചു. സുനിൽകുമാർ, രാജീവ് ഝാ എന്നിവരാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.   ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഐഎൻഎസ് സഞ്ജീവനിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ നാവിക സേനയുടെ ക്വാർട്ടേഴ്‌സിൽ നിന്ന് പരിശീലനത്തിനായി പോകുമ്പോഴാണ് അപകടം നടന്നത്.

Read More

തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്‍ക്ക് കൈമാറരുതെന്ന മുന്നറിയിപ്പുമായി കേരളാ പോലിസ്

തിരുവനന്തപുരം: തിരിച്ചറിയല്‍ രേഖകള്‍ അപരിചിതര്‍ക്ക് കൈമാറരുതെന്ന മുന്നറിയിപ്പുമായി കേരളാ പോലിസ്. ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിങ് ലൈസന്‍സ്, മാര്‍ക്ക് ലിസ്റ്റ് മുതലായവയോ, ഒപ്പോ, ഒടിപി യോ അപരിചിതര്‍ക്ക് ഇന്റര്‍നെറ്റ് വഴി കൈമാറരുത്. തട്ടിപ്പുകാര്‍ ഇവ ഉപയോഗിച്ച് നിങ്ങളുടെ പേരില്‍ ബാങ്ക് ലോണോ , സിം കാര്‍ഡോ കരസ്ഥമാക്കുകയോ, മറ്റു ശിക്ഷാര്‍ഹമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് പോലിസിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ നടക്കുന്നാതായി പോലിസ് അറിയിച്ചു.ഇത്തരത്തിലുള്ള പരാതി ലഭിച്ചതിനെ…

Read More

ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത് ഉയരുന്നു

ന്യൂഡല്‍ഹി: മണ്‍സൂണ്‍ പിന്‍വാങ്ങുകയും താപനില താഴുകയും ചെയ്തതോടെ ഡല്‍ഹിയിലെ വായുമലിനീകരണത്തിന്റെ തോത് ഉയര്‍ന്നു. വാസിപൂരിലെയും ജഹാംഗിര്‍ പുരിയിലെയും ഡല്‍ഹി ടെക്‌നിക്കല്‍ സര്‍വകലാശാലയിലെയും വായു മലിനീകരണ ഇന്‍ഡക്‌സ് യഥാക്രമം 207, 226, 221 രേഖപ്പെടുത്തി. ഡല്‍ഹി മലിനീകരണ ബോര്‍ഡിന്റെ സ്റ്റാന്റേര്‍ഡ് പ്രകാരം മലിനീകരണത്തിന്റെ തോത് ഏറെ ഉയര്‍ന്നതാണ്.   എയര്‍ ക്വാലിറ്റി ഇന്‍ഡക്‌സ് 0-50നിടയിലാണെങ്കില്‍ മലിനീകരണം ഏറ്റവും കുറവായിരിക്കും. 101-200 ശരാശരി മലിനീകരണം, 201-300 അപകടകരമായ തോത്, 401-500 ഏറ്റവും അപകടകരം എന്നിങ്ങനെയാണ് തിരിച്ചിരിക്കുന്നത്.   ഒക്ടോബര്‍ 1ന്…

Read More

ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി അമേരിക്കൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് വ്യക്തമാക്കി അമേരിക്കൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആശുപത്രിയിൽ എത്തിയപ്പോഴുള്ളതിനെക്കാൾ ഒരുപാട് മെച്ചപ്പെട്ടു. വരും ദിവസങ്ങൾ നിർണായകമാണ്. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലേക്ക് ഉടൻ തിരിച്ചെത്തുമെന്നും ട്രംപ് പറഞ്ഞ്. ട്രംപിന്റെ ആരോഗ്യനിലയിൽ വൈറ്റ് ഹൗസ് ആശങ്ക പ്രടകിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ഡോണൾഡ് ട്രംപിനും പ്രഥമ വനിത മെലാനിയ ട്രംപിനും കൊവിഡ് സ്ഥിരീകരിച്ചത്. ട്രംപ് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. നേരത്തേ ട്രംപിന്റെ ഉപദേശക ഹോപ് ഹിക്‌സിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Read More

കാർഷിക നിയമങ്ങൾക്കെതിരെ രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി ഇന്ന് മുതൽ

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ട്രാക്ടർ റാലി ഇന്നുമുതൽ. ഒക്ടോബർ ആറ് വരെ പഞ്ചാബിലും ഹരിയാനയിലുമാണ് റാലികൾ നിശ്ചയിച്ചിരിക്കുന്നത്. പഞ്ചാബിലും ഹരിയാനയിലും വൻ കർഷക പ്രക്ഷോഭത്തിനാണ് കോൺഗ്രസ് രൂപം നൽകിയിരിക്കുന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന കിസാൻ ട്രാക്ടർ റാലി പഞ്ചാബിലെ മോഗ, ലുധിയാന, സംഗ്രുർ, പട്യാല ജില്ലകളിലൂടെ കടന്നുപോകും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്, കോൺഗ്രസ് നേതാക്കളായ ഹരീഷ് റാവത്ത്, സുനിൽ ജാഘർ, മന്ത്രിമാർ, എം.എൽ.എമാർ എന്നിവർ പങ്കെടുക്കും. ഇടഞ്ഞുനിൽക്കുന്ന…

Read More

ഹാത്രാസ് പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നതായി ഡോക്ടറുടെ വെളിപ്പെടുത്തൽ

ഹാത്രാസിൽ കൊല്ലപ്പെട്ട പെൺകുട്ടിക്ക് നേരെ ബലപ്രയോഗം നടന്നതായി ഡോക്ടറുടെ വെളിപ്പെടുത്തൽ. ബലാത്സംഗ ശ്രമത്തിന്റെ ലക്ഷണമുണ്ടായിരുന്നുവെന്നാണ് ഡോക്ടർ പറയുന്നത്. അലിഗഢിൽ പെൺകുട്ടിയെ ചികിത്സിച്ച ഡോക്ടറുടേതാണ് വെളിപ്പെടുത്തൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നായിരുന്നു ഉത്തർപ്രദേശ് പോലീസ് നേരത്തെ പറഞ്ഞിരുന്നത്. സംഭവത്തിൽ എസ് ഐ ടി അന്വേഷണത്തിന് പിന്നാലെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പെൺകുട്ടിയുടെ കുടുംബം ഇതും തള്ളി. എസ് ഐ ടി, സിബിഐ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് കുടുംബം പറയുന്നു സുപ്രീം കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നാണ് കുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെടുന്നത്. ഇന്നലെ…

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിൽ മൃതദേഹം മാറി നൽകി; കൊവിഡ് രോഗിയുടേതിന് പകരം നൽകിയത് അജ്ഞാത മൃതദേഹം

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം മാറി നൽകി. കൊവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂർ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരം അജ്ഞാതന്റെ മൃതദേഹമാണ് ബന്ധുക്കൾക്ക് നൽകിയത്.   ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിലാണ് മൃതദേഹം മാറി നൽകിയ കാര്യം വ്യക്തമായത്. അപ്പോഴേക്കും ദേവരാജന്റെ ബന്ധുക്കൾ മൃതദേഹം സംസ്‌കരിച്ചിരുന്നു. സംഭവത്തിൽ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു

Read More

കൊച്ചിയിൽ നാവികസേനാ പാരാ ഗ്ലൈഡർ തകർന്നുവീണു; രണ്ട് പേർക്ക് പരുക്ക്

എറണാകുളത്ത് നാവികസേനയുടെ പാരാ ഗ്ലൈഡര്‍ തകര്‍ന്നുവീണു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പരിശീലന പറക്കലിനിടെയാണ് അപകടം. ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നിന്ന് രാവിലെ ഏഴ് മണിയോടെയാണ് ഗ്ലൈഡര്‍ പറന്നത്. ബിഒടി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. അപകട കാരണം വ്യക്തമല്ല. ഇന്നലെ കര്‍ണാടക കാര്‍വാറിലെ രബീന്ദ്രനാഥടാഗോര്‍ ബീച്ചിനുസമീപം പാരാഗ്ലൈഡര്‍ കടലില്‍വീണ് നാവികസേനാ ക്യാപ്റ്റന്‍ മരിച്ചിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശി മധുസൂദന്‍ റെഡ്ഡി(55) ആണ് മരിച്ചത്.  

Read More

കോവിഡ്: വയനാട്ടിൽ ഒരു മരണം കൂടി

  കോവിഡ് ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു. മേപ്പാടി പുതുക്കുഴി വീട്ടിൽ മൈമൂന (62) ആണ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. പ്രമേഹം, രക്തസമ്മർദം, പക്ഷാഘാതം തുടങ്ങിയ രോഗങ്ങൾക്ക് പുറമേ ശ്വാസതടസ്സവും ആയി സെപ്റ്റംബർ 13 മുതൽ തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിൽ തുടരുകയായിരുന്നു.*

Read More