Headlines

Webdesk

രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാക്കി ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തെ മാറ്റരുത്: എം കെ മുനീർ

തിരുവനന്തപുരം: രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള തര്‍ക്കമാറ്റി ന്യൂനപക്ഷ സ്കോളർഷിപ് വിഷയത്തെ മാറ്റരുതെന്ന് എം.കെ.മുനീര്‍. നിയമസഭയിലായിരുന്നു എം എൽ എ ഈ ആവശ്യം ഉന്നയിച്ചത്. കേരളത്തില്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ശിപാര്‍ശകള്‍ നടപ്പാക്കാന്‍ പ്രത്യേക സെല്‍ രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ പാലോളി കമ്മിറ്റിയും നിരവധി ശിപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ട്. സച്ചാര്‍ കമ്മിറ്റി ശിപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയതിന് പിന്നാലെ പാലോളി കമ്മിറ്റി മുസ് ലിം വിഭാഗം നേതാക്കളുമായി മാത്രമാണ് ചര്‍ച്ച ചെയ്തത്. ക്രൈസ്തവ വിഭാഗത്തിന് വേണ്ടി…

Read More

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 9വയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് രാഹുല്‍

ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട 9 വയസുകാരിയുടെ കുടുംബത്തെ സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഞായറാഴ്ചയാണ് ഡല്‍ഹി നങ്കലില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കളുടെ സമ്മതമില്ലാതെ മൃതദേഹം സംസ്കരിച്ചത്. ”ഞാനാ കുടുംബത്തോടെ സംസാരിച്ചു. അവര്‍ക്ക് നീതിയല്ലാതെ മറ്റൊന്നും വേണ്ട. അവർക്ക് നീതി ലഭിക്കുന്നില്ലെന്നും അവരെ സഹായിക്കണമെന്നും അവർ പറയുന്നു. ഞങ്ങളത് അവര്‍ക്ക് നേടിക്കൊടുക്കും. കൂടെയുണ്ടെന്ന് അവരോട് പറഞ്ഞിട്ടുണ്ട്. നീതി ലഭിക്കും വരെ രാഹുല്‍ ഗാന്ധി അവരോടൊപ്പം നില്‍ക്കും” രാഹുല്‍ പറഞ്ഞു. എന്നാല്‍ രാഹുലിന്‍റെ സന്ദര്‍ശനത്തിനെതിരെ…

Read More

വീട്ടിൽ നിന്ന് വഴക്കിട്ട് വീടുവിട്ടിറങ്ങിയ പാക് ബാലനെത്തിയത് ഇന്ത്യയിൽ; ബി എസ് എഫ് കസ്റ്റഡിയിലെടുത്തു

പാക്കിസ്ഥാൻ അതിർത്തി അനധികൃതമായി കടന്ന് ഇന്ത്യയിലെത്തിയ കൗമാരക്കാരൻ ബിഎസ്എഫിന്റെ പിടിയിൽ. ഗുജറാത്തിലെ കച്ച് ജില്ലയിലെ ഖവ്ദയിൽ അന്താരാഷ്ട്ര അതിർത്തി കടന്നാണ് 15കാരനായ ബാലൻ ഇന്ത്യയിലെത്തിയത്. പാക്കിസ്ഥാനിലെ താർപാർക്കർ ജില്ലയിലെ സിന്ധ് സാഹിചോക്ക് സ്വദേശിയായ ബാലൻ വീട്ടിൽ നിന്ന് വഴക്കിട്ടാണ് ഇറങ്ങിപ്പോന്നതെന്ന് ചോദ്യം ചെയ്യലിൽ പറഞ്ഞു.

Read More

ഗുസ്തിയിൽ മെഡൽ പ്രതീക്ഷ: ദീപക് പുനിയയും രവി കുമാറും സെമിയിൽ പ്രവേശിച്ചു

ഒളിമ്പിക് ഗുസ്തിയിൽ ഇന്ത്യക്ക് പ്രതീക്ഷ നൽകി ദീപക് പുനിയയും രവി കുമാറും സെമിയിൽ പ്രവേശിച്ചു. പുരുഷൻമാരുടെ 57 കിലോഗ്രാം വിഭാഗത്തിൽ ബൾഗേറിയയുടെ ജോർജി വാംഗോളോവിനെ 14-4 എന്ന സ്‌കോറിന് തകർത്താണ് രവികുമാർ സെമിയിൽ കടന്നത്. സെമിയിൽ കസക്കിസ്ഥാന്റെ നൂറിസ്ലാം സനയെ രവികുമാർ നേരിടും പുരുഷൻമാരുടെ 86 കിലോ വിഭാഗത്തിൽ ചൈനയുടെ സുഷെൻ ലിന്നിനെ 6-3ന് പരാജയപ്പെടുത്തിയാണ് ദീപക് സെമിയിൽ കടന്നത്. അമേരിക്കയുടെ ഡേവിഡ് മോറിസ് ടെയ്‌ലറാണ് സെമിയിൽ ദീപകിന്റെ എതിരാളി.

Read More

കൊവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി

കൊവിഡ് മരണങ്ങളുടെ പട്ടിക പഞ്ചായത്ത് അടിസ്ഥാനത്തിൽ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 2020 ജൂലൈ മുതൽ 2012 ജൂലൈ വരെ ഒരു വർഷത്തെ കൊവിഡ് മരണ കണക്കുകൾ പുറത്തുവിടുമെന്നും മന്ത്രി അറിയിച്ചു. പരാതികൾ പരിഹരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നതിൽ സർക്കാരിന് ഒരു മറയുമില്ല. മരണം പട്ടികയിൽ ഉൾപ്പെടുത്തുന്നത് വിട്ടുപോയിട്ടുണ്ടെങ്കിൽ അതുൾപ്പെടുത്തും. കൊവിഡ് മരണനിരക്ക് പരിശോധിക്കുമെന്ന മന്ത്രിയുടെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ…

Read More

ഇന്ത്യക്ക് വീണ്ടും മെഡൽ തിളക്കം: വനിതാ ബോക്‌സിംഗിൽ ലവ്‌ലിനക്ക് വെങ്കലം

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ തിളക്കം. വനിതാ ബോക്‌സിംഗ് 69 കിലോ വിഭാഗത്തിൽ ലവ്‌ലിന ബോർഗോഹെയ്ൻ വെങ്കലം സ്വന്തമാക്കി. സെമിയിൽ ലോക ഒന്നാം നമ്പർ താരം തുർക്കിയുടെ ബസേനസാണ് ലവ്‌ലിനയെ പരാജയപ്പെടുത്തിയത്. ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. നേരത്തെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു വെള്ളിയും ബാഡ്മിന്റണിൽ പി വി സിന്ധു വെങ്കലവും സ്വന്തമാക്കിയിരുന്നു. 2008ൽ വിജേന്ദർ സിംഗും 2012ൽ മേരി കോമും വെങ്കലം നേടിയതാണ് ഒളിമ്പിക്‌സ് ബോക്‌സിംഗിൽ ഇന്ത്യക്ക് മുമ്പ് ലഭിച്ച മെഡലുകൾ

Read More

ജാവലിൻ ത്രോയിൽ നീരജ് ചോപ്ര ഫൈനലിൽ; യോഗ്യതാ റൗണ്ടിൽ തകർപ്പൻ പ്രകടനം

  ടോക്യോ ഒളിമ്പിക്‌സിൽ പുരുഷ വിഭാഗം ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിലേക്ക് യോഗ്യത നേടി. യോഗ്യത റൗണ്ടിൽ തന്നെ മിന്നും പ്രകടനമാണ് നീരജ് ചോപ്ര കാഴ്ചവെച്ചത്. ആദ്യ ശ്രമത്തിൽ തന്നെ 83.50 എന്ന യോഗ്യതാ മാർക്ക് നീരജ് ചോപ്ര മറികടന്നു. 86.65 മീറ്ററാണ് താരം എറിഞ്ഞത്. ഗ്രൂപ്പ് എ യോഗ്യതാ റൗണ്ടിലെ മികച്ച ദൂരവും നീരജിന്റേതാണ്. ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവാണ് നീരജ്.

Read More

കൊല്ലം സ്വദേശിയെ നയാഗ്രയിൽ ഒഴുക്കിൽപ്പെട്ട് കാണാതായി

  കാനഡയിലെ കൊൺസ്റ്റഗോ സർവകലാശാലയിൽ എൻജിനിയറിംഗ് എം.എസ് വിദ്യാർത്ഥിയായ, കൊല്ലം ചിന്നക്കട ശങ്കർ നഗർ കോട്ടാത്തല ഹൗസിൽ അഡ്വ. കോട്ടാത്തല ഷാജിയുടെ മകൻ അനന്തുകൃഷ്ണയെയാണ് (26) കാണാതായത്. കോൺസ്റ്റഗോ സർവകലാശാലയുടെ ഗുലേബ് കാമ്പസ് വിദ്യാർത്ഥിയാണ് അനന്തു. പാർട്ട് ടൈം ജോലി ചെയ്യുന്ന സുഹൃത്തുക്കൾക്കൊപ്പമാണ് നയാഗ്ര താഴ്വരയിലെത്തിയത്. മലയിടുക്കിലെ ചെറിയ വെള്ളച്ചാട്ടത്തിന് മുന്നിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട യുവതിയെ രക്ഷിക്കാൻ ശ്രമിച്ച അനന്തുവും ഒഴുക്കിൽപ്പെടുകയായിരുന്നു.നയാഗ്ര പൊലീസും മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റ് ഗാർഡും തെരച്ചിൽ തുടരുകയാണ്. എം.ടെക് കഴിഞ്ഞ…

Read More

വയനാട് ചുരത്തിൽ വാഹനാപകടത്തെ തുടർന്ന് വൻ ഗതാഗത തടസ്സം

  വയനാട് ചുരത്തിൽ വൻ ഗതാഗത തടസ്സം നേരിടുന്നു. ഇരുവാഗത്തേക്കും ഉള്ള വാഹനങ്ങൾ കുടുങ്ങി കിടക്കുകയാണ്. ഒൻപതാം വളവിൽ ഉണ്ടായ അപകടത്തെ തുടർന്നാണ് ഗതാഗത തടസ്സം ഉണ്ടായത്.ബത്തേരി വാഗത്തേക്കു വരുന്ന KSRTC ബസും ചരക്ക് ലോറിയും തമ്മിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ആർക്കും സാരമായ പരിക്കില്ല എന്നാണ് പ്രാഥമിക വിവരം. പോലീസും ഫയർഫോഴ്സും നാട്ടുകാരുകാരും ചേർന്ന് ക്രൈനിന്റെ സഹായത്താൽ അപകടത്തിൽപെട്ട വാഹനങ്ങൾ മാറ്റാനുള്ള ശ്രമത്തിലാണ്.

Read More

ലോക്ക്ഡൗൺ ഇളവ്; സമരപരിപാടികള്‍ നിര്‍ത്തിവെച്ച് വ്യാപാരികള്‍

ലോക്ക്ഡൗൺ ഇളവ് ആവശ്യപ്പെട്ടുള്ള സമരം താത്കാലികമായി നിർത്തുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഇളവുകൾ സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനം അറിഞ്ഞ ശേഷം ഭാവി കാര്യം പ്രഖ്യാപിക്കും. വ്യാപാരികളോടുള്ള പൊലീസ് പീഡനം അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രിയെ വിദഗ്ധ സമിതി പറ്റിക്കുകയായിരുന്നുവെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കെ സേതുമാധവൻ പറഞ്ഞു. സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ മനദണ്ഡങ്ങളില്‍ മാറ്റം വരുത്താന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു. ഇതുപ്രകാരം കടകള്‍ക്ക് തിങ്കള്‍ മുതല്‍ ശനി വരെ തുറന്നുപ്രവര്‍ത്തിക്കാന്‍…

Read More