Webdesk

ബൈക്കുകൾ കൂട്ടിയിടിച്ച് കാസർകോട് യുവാവ് മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരുക്ക്

കാസർകോട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൂച്ചക്കാട് തെക്കുപുറം സ്വദേശി അൻസാറാണ്(22) മരിച്ചത്. ജോലിക്കിടെ ഭക്ഷണം കഴിക്കാനായി വീട്ടിലേക്ക് പോകും വഴി മറ്റൊരു ബൈക്ക് വന്ന് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അൻസാറിനെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തേക്കും കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റേ ബൈക്കിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂർ ആശുപത്രിയിലേക്ക് കൊണ്ടുപോയി  

Read More

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാരുടെ സംഘം ഹാത്രാസിലേക്ക്; റോഡുകൾ അടച്ച് യുപി പോലീസ്

ഉത്തർപ്രദേശിലെ ഹാത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടു. ഇത് രണ്ടാം തവണയാണ് രാഹുലും സംഘവും പെൺകുട്ടിയുടെ ബന്ധുക്കളെ കാണാൻ ശ്രമം നടത്തുന്നത്. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്   ഉത്തർപ്രദേശിലെ ഹാത്രാസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം പുറപ്പെട്ടു. ഇത് രണ്ടാം തവണയാണ് രാഹുലും സംഘവും പെൺകുട്ടിയുടെ ബന്ധുക്കളെ കാണാൻ ശ്രമം നടത്തുന്നത്. പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്

Read More

രോഗിയെ പുഴുവരിച്ച സംഭവം: നടപടി പിൻവലിക്കാനാവശ്യപ്പെട്ട് ഡോക്ടർമാരുടെ പ്രതിഷേധം; നോഡൽ ഓഫീസർ സ്ഥാനത്ത് നിന്ന് കൂട്ടരാജി

തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യ പ്രവർത്തകർക്കെതിരെ സ്വീകരിച്ച നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ സമരം ശക്തമാക്കി. രാവിലെ രണ്ട് മണിക്കൂർ ഇവർ ഒപി ബഹിഷ്‌കരിച്ചു. പിന്നാലെ റിലേ സത്യാഗ്രഹം ആരംഭിച്ചു   കൊവിഡ് ഇതര ഡ്യൂട്ടികൾ ബഹിഷ്‌കരിക്കുമെന്ന മുന്നറിയിപ്പും ഡോക്ടർമാർ നൽകിയിട്ടുണ്ട്. നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിന് ഡോക്ടർമാർക്കെതിരെ പോലീസ് കേസെടുത്തു. ആരോഗ്യമന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിന് ശേഷമാണ് സമരം ശക്തമാക്കാൻ ഡോക്ടർമാർ തീരുമാനിച്ചത്.   അതേസമയം നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിന്…

Read More

ഹാഥ്‌രസ് കൂട്ടബലാത്സംഗം: ഒക്ടോബർ 5 ന് കോൺഗ്രസ് രാജ്യവ്യാപകപ്രതിഷേധം നടത്തും

ന്യൂഡൽഹി: ഹാഥ്‌രസ് കൂട്ടബലാത്സംഗ സംഭവത്തിനെതിരെ ഒക്ടോബർ 5 നു കോൺഗ്രസ് പാർട്ടി രാജ്യവ്യാപകമായി പ്രതിഷേധസമരം (സത്യാഗ്രഹം) നടത്തും.   യുപി സർക്കാരിനെതിരെ പ്രതിഷേധിക്കാൻ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ എല്ലാ സംസ്ഥാന, ജില്ലാ യൂണിറ്റുകൾക്കും നൽകിയ സർക്കുലറിൽ ആവശ്യപ്പെട്ടു. എം‌പി, എം‌എൽ‌എമാർ, മുൻ പൊതു പ്രതിനിധികൾ എന്നിവരുൾപ്പെടെ ഓരോ ജില്ലയിലെയും എല്ലാ മുതിർന്ന നേതാക്കളും സത്യാഗ്രഹത്തിന് നേതൃത്വം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി അനുയായികൾക്കും പ്രിയങ്ക ഗാന്ധിക്കുമൊപ്പം മാനഭംഗത്തിനിരയായി മരിച്ച യുവതിയുടെ വീട് സന്ദർശിക്കുമെന്ന് രാഹുൽ ഗാന്ധി…

Read More

കടക്കെണി; ബുര്‍ജ് ഖലീഫയുടെ നിര്‍മാണ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

ദുബായ്: ബുര്‍ജ് ഖലീഫയുടെ നിര്‍മാണ സ്ഥാപനമായ അറബ്ടെക് ഹോള്‍ഡിങ് പി.ജെ.എസ്സി പ്രവര്‍ത്തനം നിര്‍ത്തുന്നു. കടക്കെണിയിലായ, യു.എ.ഇ ആസ്ഥാനമായുള്ള നിര്‍മാണ സ്ഥാപനത്തെ പിരിച്ചുവിടാന്‍ ഓഹരിയുടമകള്‍ വോട്ട് ചെയ്തു.   വര്‍ധിച്ചുവരുന്ന നഷ്ടങ്ങളെത്തുടര്‍ന്നാണ് തീരുമാനം. നിരവധി മാര്‍ഗങ്ങള്‍ പരിഗണിച്ചതിന് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് കമ്പനി വക്താവ് പറഞ്ഞു. സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് കമ്പനി പിരിച്ചുവിടാനും ഗ്രൂപ്പുമായി ബന്ധം അവസാനിപ്പിക്കുന്നതിനുമായി അറബ്ടെക് ഹോള്‍ഡിംഗിന്റെ ഓഹരി ഉടമകള്‍ വോട്ട് ചെയ്തുവെന്നും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.   പദ്ധതി കാലതാമസവും ലാഭവിഹിതത്തിലെ കുറവും മൂലം…

Read More

കോവിഡ് ജാഗ്രത; പിഴ കൂട്ടും, കര്‍ശന നടപടിയെന്ന്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡിനെതിരേ ജനങ്ങള്‍ പുലര്‍ത്തിയ ജാഗ്രതയും കരുതലും അല്‍പം കൈമോശം വന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴ കൂട്ടേണ്ടിവരുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി. പലയിടത്തും കോവിഡ് സാഹചര്യത്തെ ജനങ്ങള്‍ ലാഘവത്തോടെ സമീപിക്കുന്ന സ്ഥിതിവിശേഷമുണ്ടായി. ഈ പശ്ചാത്തലത്തില്‍ നാടിനെ രക്ഷിക്കുന്നതിനായാണ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങിയത്. കോവിഡ് ബാധിതരെ കണ്ടെത്താന്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോവിഡിനെതിരേ മരുന്ന് ഇപ്പോഴും കണ്ടെത്തിയിട്ടില്ല. അതിനാല്‍…

Read More

വീട്ടമ്മയുടെ നഗ്നചിത്രം പ്രചരിപ്പിച്ചു: തിരുവനന്തപുരത്ത് സീരിയൽ നടനും ഡോക്ടറും അറസ്റ്റിൽ

തിരുവനന്തപുരത്ത് വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് ദന്തരോഗവിഭാഗം ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർ ഖാൻ എന്നിവരാണ് പിടിയിലായത്. ഇവർക്ക് വ്യാജ സിം കാർഡ് എടുത്ത് നൽകിയ നെടുമങ്ങാട് സ്വദേശി ശ്രീജിത്തും അറസ്റ്റിലായിട്ടുണ്ട്. വർക്കല സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്

Read More

സംവിധാന രംഗത്തേക്ക് മടങ്ങാൻ ദിലീഷ് പോത്തൻ; അടുത്ത വർഷം ജോജിയുമായി വരും

പുതിയ ചിത്രം പ്രഖ്യാപിച്ച് ദിലീഷ് പോത്തൻ. ജോജി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത നാടകമായ മാക്ബത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് തിരക്കഥ തയ്യാറാക്കിയിരിക്കുന്നതെന്നും ദിലീഷ് പോത്തൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. മുന്‍ ചിത്രങ്ങളിലെന്ന പോലെ ഫഹദ് ഫാസില്‍ തന്നെയാണ് ജോജിയിലും നായകന്‍   മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങളാണ് ദിലീഷ് പോത്തൻ മുമ്പ് സംവിധാനം ചെയ്തത്. രണ്ട് ചിത്രങ്ങളും ഏറെ അവാർഡുകളും നിരൂപക പ്രശംസയും വാങ്ങിക്കൂട്ടിയിരുന്നു. തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ രംഗങ്ങളിലും സജീവമാണ്…

Read More

വണ്ടൂരിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

മലപ്പുറം വണ്ടൂരിൽ ലോറിയിൽ കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. ചെർപ്പുളശ്ശേരി സ്വദേശി ജാബിർ, ആലുവ സ്വദേശി മിഥുൻ., പുത്തൻവീട്ടിൽ സുജിത് എന്നിവരാണ് പിടിയിലായത്. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചത്. കൊച്ചിയിലേക്ക് വിതരണത്തിന് കൊണ്ടുപോകും വഴിയാണ് ഇവർ പിടിയിലായത്. എക്‌സൈസും നർക്കോട്ടിക് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന നടത്തിയത്.  

Read More

ലൈഫ് മിഷൻ: അന്വേഷണം തന്നിലേക്ക് എത്തുമെന്ന് മുഖ്യമന്ത്രി ഭയക്കുന്നതായി പ്രതിപക്ഷ നേതാവ്

അന്വേഷണം മുഖ്യമന്ത്രിയിലേക്ക് വരുമോയെന്ന ഭയം കൊണ്ടാണ് ലൈഫ് മിഷൻ ക്രമക്കേടിൽ സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ ഹൈക്കോടതിയിലെത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദേശവിനിമയ ചട്ടലംഘനം ഉണ്ടായാൽ സിബിഐ അന്വേഷണം നടത്താമെന്ന് സർക്കാർ മുമ്പ് സമ്മതിച്ചിരുന്നു. ഇത് മറച്ചുവെച്ചാണ് കോടതിയെ സമീപിച്ചതെന്നും ചെന്നിത്തല ആരോപിച്ചു ലൈഫ് മിഷൻ ക്രമക്കേടിനെതിരായ സിബിഐ അന്വേഷണം വിലക്കാൻ ഓർഡിനൻസിന് പോലും സർക്കാർ ആലോചിച്ചു. ലൈഫ് മിഷൻ ആകാശത്ത് നിന്ന് പൊട്ടിവീണതല്ല. മുഖ്യമന്ത്രിയുടെ ചർച്ചയുടെ ഫലമാണ് കരാർ. കൊവിഡ് കാലത്തെ അരലക്ഷം നിയമനം…

Read More