Webdesk

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി; ഒന്ന് ആലുവയിലും മറ്റൊന്ന് വയനാടും

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങൾ കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. ആലുവ നാലാം മൈലിലും വയനാട് ബത്തേരിയിലുമാണ് മരണങ്ങൾ സംഭവിച്ചത്. ആലുവ നാലാം മൈൽ സ്വദേശി ചെല്ലപ്പൻ(72), തലശ്ശേരി സ്വദേശി ലൈല(62) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ചയാണ് ചെല്ലപ്പനെ കുഴഞ്ഞുവീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നുച്ചയോടെ മരണം സംഭവിച്ചു. തുടർന്ന് നടന്ന ആന്റിജൻ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗ ഉറവിടം വ്യക്തമല്ല ബംഗളൂരുവിൽ നിന്ന് ന്യൂമോണിയ ബാധിച്ച ലൈലയെ ഐസിയു ആംബുലൻസിൽ നാട്ടിലേക്ക് എത്തിക്കുന്നതിനിടെ ബത്തേരിയിൽ വെച്ചാണ് മരണം…

Read More

ബാഗ്ലൂരിൽ നിന്ന് ആബുലൻസിൽ തലശേരിയി ലേക്ക് ചികിത്സക്ക് വരുമ്പോൾ യാത്ര മധ്യ മരിച്ച 61 കാരിക്ക് കൊവിഡ് സ്ഥിതികരിച്ചു

ബാഗ്ലൂരിൽ നിന്ന് ആബുലൻസിൽ തലശേരിയി ലേക്ക് ചികിത്സക്ക് വന്ന 61 കാരിക്ക് കോവിഡ് സ്ഥിതികരിച്ചു. ബാഗ്ലൂർ പി കെ ലൈല ( 62 ) ആണ് മരിച്ചത് . ബെംഗലൂരുവില്‍ നിന്ന് നാട്ടിലേക്ക് വരും വഴി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ബത്തേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഇവരുടെ കൊവിഡ് പരിശേധനയില്‍ സാമ്പിള്‍ പോസിറ്റീവാണ്‌.മൃതദേഹം വയനാട്ടിലെ വാരാമ്പറ്റയിൽ ഖബറടക്കും.

Read More

ഐ.പി.എല്‍ ഉറപ്പായി; കളിക്കളത്തിൽ ധോനിയെക്കാത്ത് ആരാധകർ

കോവിഡ് സാഹചര്യത്തെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്ന 13-ാം ഐ.പി.എല്‍ സീസണ്‍ ഉടനെ ഉണ്ടാകുമെന്ന് ഉറപ്പായിരിക്കുകയാണ്. ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരുന്ന ടി20 ലോക കപ്പ് മാറ്റിവെച്ചതോടെയാണ് ഐ.പി.എല്‍ ഇന്ത്യയ്ക്ക് പുറത്താണെങ്കിലും നടത്താം എന്ന് തീരുമാനത്തില്‍ ബി.സി.സി.ഐയെ എത്തിച്ചത്. സെപ്റ്റംബര്‍ 19 മുതല്‍ നവംബര്‍ എട്ടു വരെ യു.എ.ഇയിലെ മൂന്നു മൈതാനങ്ങളിലായി നടക്കുമെന്ന് ഐ.പി.എല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ സ്ഥിരീകരിച്ചതോടെ ആരാധകര്‍ ഹാപ്പി. ഐ.പി.എല്‍ ആരാധകര്‍ക്ക് വെറും ഒരു ടൂര്‍ണമെന്റ് മാത്രമല്ല. പല താരങ്ങളെ വീണ്ടും മൈതാനത്ത് കാണാനുള്ള കാത്തിരിപ്പിന്റെ…

Read More

സെന്റ് എറ്റിയെന്നെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഫ്രഞ്ച് കപ്പ് കിരീടം ചൂടി പിഎസ്ജി ; എംബാപ്പെയ്ക്ക് പരിക്ക്

സെന്റ് എറ്റിയെന്നെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ച് ഫ്രഞ്ച് കപ്പ് കിരീടം ചൂടി പിഎസ്ജി. 14-ാം മിനിറ്റില്‍ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറാണ് പിഎസ്ജിയുടെ വിജയ ഗോള്‍ നേടിയത്. എംബാപ്പെയുടെ ഷോട്ട് ഗോള്‍ കീപ്പര്‍ തടഞ്ഞിട്ടെങ്കിലും നെയ്മറുടെ കാലിലേക്ക് എത്തിയ പന്ത് ലക്ഷ്യം കണ്ടു. അതേസമയം എംബാപ്പെ പരിക്കേറ്റ് പുറത്തായത് പിഎസ്ജിക്ക് തിരിച്ചടിയായി. എംബാപ്പെയുടെ കണങ്കാലിലാണ് പരിക്കേറ്റിരിക്കുന്നത്. 31ാം മിനിറ്റിലാണ് പന്തുമായി ബോക്സിലേക്ക് മുന്നേറാന്‍ തുടങ്ങിയ എംബാപ്പെയെ ലോയിക് പെറു ടാക്കിള്‍ ചെയ്ത് വീഴ്ത്തിയത്. കാല്‍പാദം മടങ്ങിയാണ്…

Read More

റെക്കോർഡ് ഭേദിച്ച് സുശാന്ത് സിങ് ചിത്രം ദിൽ ബേച്ചാര

അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുത്ത് അവസാനമായി അഭിനയിച്ച ചിത്രമാണ് ദിൽ ബേച്ചാര. റിലീസിന് പിന്നാലെ റേറ്റിങിൽ റെക്കോർഡ് ഇട്ടിരിക്കുകയാണ് ചിത്രം. ഐഎംഡിബി റേറ്റിങിൽ ഒന്നാം സ്ഥാനത്തെത്തി. റേറ്റിങിൽ ഒരു ഘട്ടത്തിൽ 10 ൽ 10 ഉം നേടിയെങ്കിലും നിലവിൽ 9 ആണ് റേറ്റിങ്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ വൈകിട്ട് 7.30നായിരുന്നു ആദ്യ ഷോ. സുശാന്തിനോടുള്ള ആദര സൂചകമായി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സൗജന്യമായാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിച്ചത്. മാധവൻ ചിത്രം അൻപേ ശിവത്തെയും കമൽ…

Read More

കോഴിക്കോട് നിയന്ത്രണം ശക്തമാക്കും

കോഴിക്കോട് കോവിഡ് വ്യാപന സാധ്യത കൂടിയ മേഖലകളിൽ നിരീക്ഷണത്തിനും നിയന്ത്രണത്തിനും ക്വിക്ക് റെസ്പോൺസ് ടീമിനെ നിയോഗിക്കും. സമ്പര്‍ക്ക വ്യാപനം കൂടുന്ന പശ്ചാതലത്തില്‍ കലക്ട്രേറ്റില്‍ അവലോകന യോഗം ചേര്‍ന്നു. മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്‍റയിനില്‍ പ്രവേശിച്ചു. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സക്കെത്തിയ രണ്ട് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ബീച്ച് ആശുപത്രി കോവിഡ് സ്പെഷ്യൽ ആശുപത്രിയാക്കും. സി കാറ്റ​ഗറിയിലുള്ള രോ​ഗികളെ മാത്രമേ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയുള്ളു. ഞായറാഴ്ച്ചകളിലെ സമ്പൂർണ ലോക്ക്ഡൗൺ തുടരും. രണ്ട് രോ​ഗികൾക്ക്…

Read More

കൊല്ലത്ത് ക്വാറന്‍റൈനിലായിരിക്കുമ്പോള്‍ മുങ്ങിയ സബ് കലക്ടറെ തിരിച്ചെടുത്തു

കൊല്ലത്ത് ക്വാറന്‍റൈനില്‍ നിന്ന് മുങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തു. അനുപം മിശ്ര ഐ.എ.എസിനെയാണ് ആലപ്പുഴ സബ്കലക്ടറായി തിരിച്ചെടുത്തത്. സംഭവത്തില്‍ സസ്പെന്‍ഷനിലായ ഗണ്‍മാന്‍ സജീവിനെ ഇതുവരെ സര്‍വീസില്‍ തിരിച്ചെടുത്തിട്ടില്ല. ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് അനുപം മിശ്ര ഐഎഎസിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥന്‍ യുവാവാണെന്നും ആദ്യത്തെ തെറ്റാണെന്നതും പരിഗണിച്ചാണ് തിരിച്ചെടുക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. വാക്കാലുള്ള താക്കീത് നല്‍കിയതായും ഉത്തരവിലുണ്ട്. ആലപ്പുഴ സബ് കലക്ടറായാണ് തിരിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കലക്ടര്‍ അനുപം…

Read More

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു

മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് സ്ഥിരീകരിച്ചു. ശിവരാജ് തന്നെയാണ് വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഇതാദ്യമായാണ് രാജ്യത്ത് ഒരു മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. പ്രിയപ്പെട്ടവരെ കൊവിഡ് ലക്ഷണങ്ങൾ എനിക്കുണ്ടായിരുന്നു. പരിശോധന നടത്തിയപ്പോൾ ഫലം പോസീറ്റീവാണ്. ഞാനുമായി സമ്പർക്കത്തിൽ വന്ന എല്ലാ സ്‌നേഹിതരും ഉടൻ പരിശോധന നടത്തണം. അടുത്തിടപഴകയിവർ എല്ലാം ക്വാറന്റൈനിൽ പോകണമെന്നും അപേക്ഷിക്കുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ് എന്റെ അഭാവത്തിൽ ആഭ്യന്തര മന്ത്രി ഡോ. നരോത്തം മിശ്ര നേതൃത്വം നൽകും. നഗരവികസന മന്ത്രിയും…

Read More

ബാഗ്ലൂരിൽ നിന്ന് ആബുലൻസിൽ തലശേരിയി ലേക്ക് ചികിത്സക്ക് പോവുകയായിരുന്ന 61 കാരി സുൽത്താൻ ബത്തേരിയിൽ വെച്ച് കുഴഞ്ഞ് വീണ് മരിച്ചു

ബാഗ്ലൂരിൽ നിന്ന് ആബുലൻസിൽ തലശേരിയി ലേക്ക് ചികിത്സക്ക് പോവുകയായിരുന്ന 61 കാരി സുൽത്താൻ ബത്തേരിയിൽ വെച്ച് കുഴഞ്ഞ് വീണ് മരിച്ചു. ബാഗ്ലൂർ പി കെ ലൈല ( 62 ) ആണ് മരിച്ചത് .മൃതദേഹം ബത്തേരി തലൂക്ക് ആശുപത്രി പരിസരത്ത് ആബുലൻസിൽ തന്നെയാണ് ഉള്ളത്. മരിച്ച ലൈലയുടെ സ്രവം പരിശോധനക്ക് എടുത്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Read More

വടകര എംപി കെ മുരളീധരന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്

വടകര എംപി കെ മുരളീധരന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. വടകരയിൽ നടന്ന വിവാഹ പാർട്ടിയിൽ മുരളീധരൻ പങ്കെടുത്തിരുന്നു. ഈ വിവാഹ ചടങ്ങിൽ സംബന്ധിച്ച നിരവധി പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കെ മുരളീധരനോട് ക്വാറന്റൈനിൽ പോകാനും പരിശോധനക്ക് വിധേയമാകാനും ജില്ലാ കലക്ടർ നിർദേശിച്ചത്. ഇന്നാണ് പരിശോധനാ ഫലം വന്നത്. നെഗറ്റീവാണെന്ന് കെ മുരളീധരൻ ഫേസ്ബുക്ക് വഴി അറിയിച്ചു. തലശ്ശേരി ഗവ. ആശുപത്രി സൂപ്രണ്ട് പീയുഷ് നമ്പൂതിരിപ്പാടിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചു. നുണപ്രചാരണങ്ങൾക്കെതിരെ ഒപ്പം നിന്നവർക്ക് ഹൃദയം…

Read More